കേരളാഹൗസിൽ മലയാളിക്ക് അയിത്തം; പ്രതിഷേധവുമായി ഡൽഹി മലയാളി കൂട്ടായ്മ


കേരളഹൗസിലെത്തുന്ന സാധാരണക്കാർക്ക് പ്രവേശിക്കാനുള്ള പിൻകവാടം. ചൊവ്വാഴ്ച ഉച്ചയ്ക്ക് കാന്റീനിലെ ഓണസദ്യ കഴിക്കാനെത്തിയവർ പിന്നിലെ ഗേറ്റിന് പുറത്ത് കാത്തുനിൽക്കുന്നു

ന്യൂഡൽഹി: മലയാളികൾക്ക് ആശ്രയമാവേണ്ട കേരളാഹൗസിൽ പൊതുജനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നതിനെതിരേ പ്രതിഷേധവുമായി ഡൽഹി മലയാളി കൂട്ടായ്മ. കാന്റീനിലേക്ക് ഭക്ഷണം കഴിക്കാനെത്തുന്നവരെ പിൻഗേറ്റിലൂടെ മാത്രം പ്രവേശിപ്പിക്കുന്നതും മലയാളികളോട് വിവേചനപരമായ നിലപാട് സ്വീകരിക്കുന്നതും അംഗീകരിക്കാനാവില്ലെന്ന് കൂട്ടായ്മ പ്രസ്താവനയിൽ പറഞ്ഞു. വിവേചനത്തിനെതിരേ തുടർനടപടി സ്വീകരിക്കുമെന്നും കൂട്ടായ്മയുടെ മാനേജിങ് ട്രസ്റ്റി ഡോ. രമ അറിയിച്ചു.

കേരളത്തിൽനിന്ന് രാജ്യതലസ്ഥാനത്ത് പല ആവശ്യങ്ങൾക്കായി എത്തുന്നവർക്കുള്ള കേരള സർക്കാരിന്റെ ഔദ്യോഗിക കേന്ദ്രമാണ് കേരളാ ഹൗസ്. എന്നാൽ കേരളാ ഹൗസിലേക്ക് പിന്നിലൂടെ മാത്രമേ കടക്കാൻ പാടുള്ളൂ എന്ന ജനദ്രോഹപരവും മലയാളികൾക്ക് നാണക്കേടുണ്ടാക്കുന്നതുമായ ഒരു നിയമം അടുത്തിടെ കൊണ്ടുവന്നിരിക്കുന്നു. ശ്രീനാരായണ ഗുരു ജനിച്ച കേരളത്തിലെ സർക്കാരിന്റെ ഡൽഹിയിലെ ഹൗസിൽ മലയാളിക്ക് അയിത്തം കൽപ്പിച്ചിരിക്കുകയാണ്. മലയാളികൾക്ക് പ്രയോജനമില്ലെങ്കിൽ അതെങ്ങനെ കേരളാ ഹൗസ് ആകും. ജനങ്ങൾ തിരഞ്ഞെടുത്തവർ ജനങ്ങൾക്കുമേൽ അനാവശ്യ നിയമങ്ങൾ അടിച്ചേൽപ്പിക്കുന്നത് കാടത്തമാണ്. ഇവിടുത്തെ മലയാളികൾ അത് അംഗീകരിക്കാൻ തയ്യാറല്ല. കേരളാ ഹൗസ് ഓരോ മലയാളിയുടെയും അവകാശമാണ്. അതു തടഞ്ഞുവെക്കാൻ ആർക്കും അവകാശമില്ല. എവിടെയാണ് ഈ നിയമങ്ങൾ പറഞ്ഞിട്ടുള്ളത്. പണം മുടക്കി ഭക്ഷണം കഴിക്കാൻ വരുന്നവരും ജനപ്രതിനിധികളെ കാണാൻ വരുന്നവരും പിൻ ഗേറ്റിലൂടെ പോവണം എന്നു പറയുന്നത് തികച്ചും നാണംകെട്ട നടപടിയാണ്. ഈ വേർതിരിവിൽ ശക്തമായ പ്രതിഷേധമറിയിക്കുന്നുവെന്നും ഡൽഹി മലയാളി കൂട്ടായ്മ പ്രസ്താവനയിൽ പറഞ്ഞു.

മലയാളികളോട് അകലുന്ന കേരളാ ഹൗസിന്റെ സമീപകാല നിലപാടുകൾക്കെതിരേ ഒട്ടേറെ മലയാളി സംഘടനകൾ നേരത്തേ രംഗത്തുവന്നിരുന്നു. വിഷയത്തിൽ മുഖ്യമന്ത്രിക്ക് നിവേദനം നൽകുമെന്ന് ഡൽഹി മലയാളി അസോസിയേഷൻ അറിയിച്ചിരുന്നു.

Content Highlights: Kerala House Restrictions For common people


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


06:09

'വെട്ട് കിട്ടിയ ശേഷവും ചാടിക്കടിച്ചു'; പുലിയുടെ ആക്രമണ കഥ വിവരിച്ച് മാങ്കുളം ഗോപാലൻ 

Sep 27, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022

Most Commented