അതിദരിദ്രരിൽ വീടില്ലാത്തവരും ലൈഫ് ഭവനപദ്ധതിയിൽ


എം.കെ. സുരേഷ്

പ്രതീകാത്മക ചിത്രം | Photo: Getty Image

തിരുവനന്തപുരം: സംസ്ഥാനത്ത് സർവേയിലൂടെ കണ്ടെത്തിയ 64,006 അതിദരിദ്രരിൽ ഭവനരഹിതർക്ക് വീട് നൽകുന്നത് ലൈഫ് ഭവനപദ്ധതിയിൽ. ഇവരുടെ സംരക്ഷണത്തിനുള്ള ത്രിതലസംവിധാനം പൂർത്തിയായാൽ മാത്രമേ വീടില്ലാത്തവരുടെ കണക്കിലും പദ്ധതി നടപ്പാക്കുന്നതിലും വ്യക്തത വരൂ.

അതിദരിദ്രർക്ക് ഭക്ഷണം നൽകുന്നതടക്കമുള്ളവ ഉൾപ്പെടുത്തി ഉടൻ നടപ്പാക്കേണ്ടവ, ഹ്രസ്വകാലത്തേക്കുള്ളവ, ദീർഘകാലത്തേക്കുള്ളവ എന്നിങ്ങനെയാണ് പദ്ധതി. ഇതിൽ തെരുവിൽ അലയുന്നവർക്കും ഭവനരഹിതർക്കും താമസസ്ഥലം, വീടുകളുടെ അറ്റകുറ്റപ്പണികൾ എന്നിവ ഹ്രസ്വകാലപദ്ധതിയിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഭൂരഹിതഭവനരഹിതർക്ക് വീട് ദീർഘകാലപദ്ധതിയിലും.

പട്ടികജാതിയിൽ 12,763, പട്ടികവർഗത്തിൽ 3021, മറ്റുവിഭാഗങ്ങളിൽ 47,907, ഏതുവിഭാഗമാണെന്ന് അറിയാത്തവർ 315 എന്നിങ്ങനെയാണ് അതിദരിദ്രരുടെ കണക്ക്. ഇതിൽ ഓരോ വിഭാഗത്തിലെയും വീടില്ലാത്തവരുടെ പട്ടിക പ്രത്യേകം തയ്യാറാക്കിയാണ് ഭവനപദ്ധതി പ്രാവർത്തികമാക്കുക. ഇപ്പോൾ നടപ്പാക്കിക്കൊണ്ടിരിക്കുന്ന രണ്ടാംഘട്ട ഭവനപദ്ധതിമുതൽ അതിദരിദ്രർക്ക് വീടുനൽകുന്നത് പരിഗണിക്കും.

കുടുംബശ്രീയുടെ സഹായത്തോടെയാണ് അതിദരിദ്രരെ മുഖ്യധാരയിലെത്തിക്കാനുള്ള പദ്ധതി തദ്ദേശ സ്ഥാപനങ്ങൾ പ്രാവർത്തികമാക്കുക. ആദ്യം ഭക്ഷണം, രണ്ടാമത് മരുന്ന്, മൂന്നാമത് വീട് എന്നീ ക്രമത്തിലാണ് മൈക്രോപ്ലാനിൽ വിശദമായ പദ്ധതി രേഖ തയ്യാറാക്കുന്നത്. തനതുഫണ്ടോ അതിദരിദ്രർക്കുവേണ്ടി രൂപവത്കരിക്കുന്ന ഫണ്ടോ ഇതിനുപയോഗിക്കും. എന്നാലും സ്പോൺസർഷിപ്പിലാണ് സർക്കാരിന്റെ പ്രധാന കണ്ണ്.

ലൈഫ് ഭവനപദ്ധതിയിൽ അടുത്തിടെ പുറത്തിറക്കിയ കണക്കുപ്രകാരം 3,00,598 വീടുകളാണ് പൂർത്തിയായത്. 25,664 വീടുകളുടെയും 29 ഭവനസമുച്ചയങ്ങളുടെയും നിർമാണം പുരോഗമിക്കുന്നു.

Content Highlights: Kerala Government Life Scheme


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
anas

2 min

പോയത് നാലുകോടി രൂപ; ജീവിതം അവസാനിപ്പിക്കുമെന്ന് പറഞ്ഞ് മുഖ്യമന്ത്രിക്ക് കത്തയച്ച് സംരംഭകന്‍

Oct 7, 2022


'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented