പ്രളയക്കെടുതി രൂക്ഷമായ ചെങ്ങന്നൂരിലേക്കും ചാലക്കുടിയിലേക്കും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പോകുന്ന വാഹനങ്ങള്‍ക്ക് സുഗമമായി കടന്നുപോകാന്‍ സൗകര്യം ചെയ്തുകൊടുക്കണമെന്ന് അഭ്യര്‍ഥന. കേരള സ്‌റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി തങ്ങളുടെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് അഭ്യര്‍ഥന നടത്തിയിരിക്കുന്നത്. 

കോഴിക്കോട് ഭാഗത്ത് നിന്നും തിരുവനന്തപുരം ഭാഗത്ത് നിന്നും ചെങ്ങന്നൂരിലേക്കും ചാലക്കുടിയിലേക്കും പത്തനംതിട്ടയിലേക്കും ഭക്ഷണവും മരുന്നും വെള്ളവുമായി വരുന്ന വാഹനങ്ങള്‍ക്ക് സുഗമമായി കടന്നുപോകാനുള്ള സൗകര്യം ചെയ്ത് കൊടുക്കണമെന്നും വാഹനങ്ങള്‍ക്ക് പോലീസ് അകമ്പടി ഏര്‍പ്പെടുത്തേണ്ട അവസ്ഥ ഒഴിവാക്കാന്‍ റോഡില്‍ വാഹനങ്ങളുമായി ഇറങ്ങുന്നവര്‍ പ്രത്യേക ശ്രദ്ധിക്കണമെന്നും കേരള സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി അഭ്യര്‍ഥിക്കുന്നു.