അമ്മിണിയും കൊച്ചുവും വീട്ടിൽ
തൃശ്ശൂർ: 65 വയസ്സുള്ള അമ്മിണിയെ തിമിരം പിടികൂടിയിട്ട് കാലങ്ങളായി. അഞ്ചുലക്ഷം ബാങ്കിലുണ്ടെങ്കിലും കാര്യമില്ല. പണമിട്ടിരിക്കുന്നത് കരുവന്നൂർ ബാങ്കിലാണ്. ഏറെ നാളായി ഒരുൈപസ പോലുമില്ലാതെ ദുരിതത്തിലാണ്. ഭർത്താവ് കൊച്ചു (67)വിനും അസുഖമാണ്. ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറയിലെ മുത്രുത്തിപ്പറന്പിൽ വീട് വീഴാറായ അവസ്ഥയിലും. കൂലിപ്പണിക്കാരായിരുന്നു ഇരുവരും.
ഇരുവരും ചികിത്സയ്ക്ക് പണമാവശ്യപ്പെട്ട് ബാങ്ക് അഡ്മിനിസ്ട്രേറ്ററെ കണ്ടിരുന്നു. ഓരോ ലക്ഷം രൂപയായിതന്ന് അവസാനിപ്പിക്കാമെന്നായിരുന്നു വാക്കാൽ പറഞ്ഞത്. എന്നാൽ, കിട്ടിയില്ല. ചികിത്സയും വീട് പുതുക്കിപ്പണിയലും മുടങ്ങി. ഒട്ടേറെത്തവണ കൊച്ചുബാങ്കിൽ പണമാവശ്യപ്പെട്ട് ചെന്നെങ്കിലും കാര്യമുണ്ടായില്ല.
ഇതിനിടെ കിതപ്പും ശ്വാസംമുട്ടുംമൂലം പണിക്കുപോകാൻ കഴിയാതെയായി. സ്കാൻ ചെയ്തപ്പോഴാണ് ടി.ബി.യാണെന്ന് മനസ്സിലായത്. പണം കടംവാങ്ങി ചികിത്സനടത്തി. കടംകിട്ടാൻ ഇൗടായി ഡെപ്പോസിറ്റിന്റെ സർട്ടിഫിക്കറ്റാണ് കൊടുത്തത്. ഇപ്പോൾ കടംനൽകിയവർ കാശ് തിരിച്ചുകൊടുക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ്.
കടം തിരിച്ചുകൊടുക്കാൻ കഴിയാത്തതിനാൽ നിക്ഷേപത്തിൽനിന്ന് അവരുടെ കുറിയിലേക്ക് തുകയടയ്ക്കാൻ പറഞ്ഞെങ്കിലും ബാങ്ക് സമ്മതിച്ചില്ല. പണമില്ലാത്തതിനാൽ ഇപ്പോൾ സർക്കാർ ആശുപത്രിയിലാണ് ചികിത്സ. മാസം 1500 രൂപയിലേറെ മരുന്നിനായി വേണം.
കഴിഞ്ഞമാസം പണത്തിനായി ബാങ്കിൽ ചെന്നപ്പോൾ െകാച്ചുവിന് അഡ്മിനിസ്ട്രേറ്ററുടെ ഭാഗത്തുനിന്ന് മോശം അനുഭവമുണ്ടായതായും പറയുന്നു. ഡോക്ടറുടെ രേഖകൾ കാണിച്ചുകൊടുത്ത് പണം ആവശ്യപ്പെട്ടപ്പോൾ എനിക്ക് ഇതുനോക്കലല്ല ജോലിയെന്ന് പറഞ്ഞ് ചീട്ടുകളെല്ലാം വലിച്ചെറിഞ്ഞതായി കൊച്ചു പറഞ്ഞു.
വെള്ളിയാഴ്ച ഡോക്ടറെ കാണണ്ട ദിവസമാണെന്നും തന്റെ കൈയിൽ പണമില്ലെന്നും നിർബന്ധം പിടിച്ചപ്പോൾ വിളിക്കാമെന്ന് പറഞ്ഞ് തിരിച്ചയച്ചു. എന്നാൽ, വിളിച്ചില്ല. വിളിക്കാഞ്ഞതിനെത്തുടർന്ന് വീണ്ടും ബാങ്കിൽപോയി.
തുടർന്ന് ഒരാഴ്ച കഴിഞ്ഞുള്ള തീയതിയിട്ട് 25,000 രൂപയുടെ ചെക്ക് നൽകി. അതുകൊണ്ട് കുറച്ച് കടംവീട്ടി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..