മർദ്ദനം വെളിപ്പെടുത്തി മാധ്യമപ്രവർത്തകൻ; മോക് ഡ്രില്ലെന്ന് പോലീസ്


സരിന്‍.എസ്.രാജന്‍

മാധ്യമ പ്രവര്‍ത്തകനാണെന്ന് മനസ്സിലാക്കിയ ശേഷം എങ്ങനെയെങ്കിലും തടിയൂരാനായി പോലീസുകാരുടെ ശ്രമം. മര്‍ദിക്കുന്നതിന്റെയും മറ്റും ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ മൊബൈല്‍ ഫോണ്‍ തട്ടിപ്പറിക്കാനായി ശ്രമം.

പോലീസ് സ്റ്റേഷനിൽ ആസിഫ് അലി പകർത്തിയ വീഡിയോ ദൃശ്യം | Photo-ScreenGrab

കൊല്ലം: മാധ്യമ പ്രവര്‍ത്തകന് നേരെ പോലീസ് കെെയ്യേറ്റം. കൊല്ലം റെയില്‍വെ സ്റ്റേഷനില്‍ നടന്ന പരിശോധനില്‍ ഐ.ഡി കാര്‍ഡ് എന്തിനെന്ന് ചോദിച്ചതിന്റെ പേരില്‍ വര്‍ത്തമാനം അസോസിയേറ്റ് എഡിറ്റര്‍ ആസിഫ് അലി വി.കെക്ക് നേരിടേണ്ടി വന്നത് ക്രൂരമർദ്ദനം. എന്നാല്‍ മോക് ഡ്രില്ലിന്റെ ഭാഗമായി നടന്ന പരിശോധനയിലാണ് ഈ സംഭവങ്ങള്‍ അരങ്ങേറിയതെന്ന് കൊല്ലം റെയില്‍വേ പോലീസ് മാതൃഭൂമിയോട് പ്രതികരിച്ചു. ഇക്കഴിഞ്ഞ 10-ാം തീയതിയായിരുന്നു കേസിനാസ്പദമായ സംഭവം. കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ നിന്നും കോഴിക്കോട്ടേക്ക് യാത്ര തിരിക്കാനെത്തിയപ്പോഴാണ് ആസിഫിന് മർദ്ദനം നേരിട്ടത്. സംഭവത്തെ കുറിച്ച് ആസിഫ് പറയുന്നതിങ്ങനെ...

ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം ചര്‍ച്ചകള്‍ക്കാണ് കൊല്ലത്ത് എത്തിയത്. ശേഷം കോഴിക്കോട്ടേക്ക് പോകാനായി റെയില്‍വെ സ്റ്റേഷനില്‍ എത്തുകയായിരുന്നു. പതിവില്ലാതെ സ്റ്റേഷനില്‍ റെയില്‍വേ പോലീസിന്റെ പരിശോധനയും ശ്രദ്ധയില്‍പെട്ടിരുന്നു. റെയില്‍വെ സ്റ്റേഷനകത്ത് കയറിയ ശേഷം ഒരു റെയില്‍വേ പോലീസ് ഉദ്യോഗസ്ഥന്‍ ഐ.ഡി കാര്‍ഡ് എവിടെയെന്ന് ചോദ്യവുമായി എത്തി. ഐ.ഡി കാര്‍ഡ് എന്തിനെന്ന് ചോദിച്ച ഉടനെ മേലുദ്യോഗസ്ഥനോട് സംസാരിക്കാമെന്ന് പറഞ്ഞ് എല്ലാവരുടെയും മുന്നില്‍ വെച്ച് കഴുത്തിന് തള്ളി പിടിച്ച് സ്റ്റേഷനിലേക്ക് കൊണ്ടു പോകുകയായിരുന്നു. കാര്യമായി ദേഹോപദ്രവം ഏല്‍പ്പിക്കുകയും അസഭ്യവര്‍ഷം നടത്തുകയും ചെയ്തു. ഇതിന് ശേഷമാണ് ഐ.ഡി കാര്‍ഡ് പോലും നോക്കുന്നത്.

മാധ്യമ പ്രവര്‍ത്തകനാണെന്ന് മനസ്സിലാക്കിയ ശേഷം എങ്ങനെയെങ്കിലും തടിയൂരാനായി പോലീസുകാരുടെ ശ്രമം. മര്‍ദിക്കുന്നതിന്റെയും മറ്റും ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ മൊബൈല്‍ ഫോണ്‍ തട്ടിപ്പറിക്കാനായി ശ്രമം. ബാഗും പരിശോധിച്ചു. ലോക്കപ്പിലിടാനും ശ്രമങ്ങളുണ്ടായി.

മാധ്യമപ്രവര്‍ത്തകനാണെന്ന് തിരിച്ചറിഞ്ഞിട്ടും പോലീസ് സ്റ്റേഷനില്‍ നിന്നും വിട്ടില്ല. കുറെ നേരം കഴിഞ്ഞു പോകാന്‍ ശ്രമിച്ചപ്പോള്‍ പാറാവുകാരന്‍ തടഞ്ഞു. അയാള്‍ പൊയ്‌ക്കോട്ടെ എന്നാണ് അകത്ത് നിന്നും പറഞ്ഞത്. നേരെ പോയത് ജില്ലാ ആശുപത്രിയിലേക്ക്. എക്‌സ്-റേ പരിശോധനയ്ക്ക് ശേഷം മരുന്നുകള്‍ വാങ്ങി തിരികെ പോവുകയായിരുന്നു.

എന്നാല്‍ മോക് ഡ്രില്ലുമായി ബന്ധപ്പെട്ട് നടത്തിയ പ്രവര്‍ത്തനങ്ങളില്‍ സഹക്കരിക്കാത്തതും പ്രശ്‌നമുണ്ടാക്കിയതുമാണ് സ്റ്റേഷനില്‍ കൊണ്ടു വരാനുള്ള കാരണമെന്നാണ് റെയില്‍വേ പോലീസ് പറയുന്നത്.

റെയില്‍വെ സ്റ്റേഷനില്‍ പരിശോധനയുണ്ടാവുന്നത് സഹജമാണ്. ഐ.ഡി ചോദിച്ചാല്‍ കൊടുക്കാനും ഒരാള്‍ ബാധ്യസ്ഥനാണ്. എന്നാല്‍ പരിശോധന എന്തിനെന്ന് അറിയേണ്ട അവകാശം ഒരു ജനാധിപത്യ രാജ്യത്ത് പൗരന്മാര്‍ക്കുണ്ടെന്ന് ആസിഫ് പറയുന്നു. മാധ്യമ പ്രവര്‍ത്തകന്റെ പ്രവിലേജ് ഒന്നും താന്‍ ആവശ്യപ്പെടുന്നില്ല. എന്നാല്‍ വിവിധ ആവശ്യങ്ങള്‍ക്കായി യാത്ര തിരിക്കുന്നവരെ അനാവശ്യ കാര്യങ്ങള്‍ക്ക് സ്റ്റേഷനില്‍ കൊണ്ടു പോയി മാനസികമായി പീഡിപ്പിക്കുന്നത് എന്തിന്റെ പേരിലായാലും ജനാധിപത്യ നല്ലതല്ലെന്നും ആസിഫ് കൂട്ടിച്ചേര്‍ത്തു. സംഭവത്തെ തുടര്‍ന്ന് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കിയിരിക്കുകയാണ് ആസിഫ്.

Content Highlights: journalist have been took by police for asking about the unusual search

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022


Sabu m Jacob

4 min

കെ.എസ്.ആര്‍.ടി.സി-യെ ഇനി കോഴിക്കൂട് ഉണ്ടാക്കാനും ഉപയോഗിക്കും;  ഇത് ലോകം മാതൃകയാക്കണം-സാബു എം ജേക്കബ്

May 20, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022

More from this section
Most Commented