ലിംഗസമത്വത്തില്‍ ഇന്ത്യയുടെ സ്ഥാനം 135


പ്രാഥമിക വിദ്യാഭ്യാസപ്രവേശനത്തില്‍ ആഗോളതലത്തില്‍ ഒന്നാമതാണ്.

Representative Image/ANI

ന്യൂഡല്‍ഹി: ലിംഗസമത്വത്തില്‍ ഇന്ത്യ ലോകരാജ്യങ്ങളുടെ പട്ടികയില്‍ ഏറെ പിന്നില്‍. ജനീവ ആസ്ഥാനമായ വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ (ഡബ്ല്യു.ഇ.എഫ്). വാര്‍ഷികറിപ്പോര്‍ട്ടില്‍ ഇന്ത്യയുടെ സ്ഥാനം 135ാമതാണ്. 146 രാജ്യങ്ങളാണ് പട്ടികയിലുള്ളത്. ലിംഗവിവേചനം കുറഞ്ഞ രാജ്യം ഐസ്‌ലന്‍ഡാണ്. ഫിന്‍ലന്‍ഡ്, നോര്‍വേ, ന്യൂസീലന്‍ഡ്, സ്വീഡന്‍ എന്നിവയാണ് തൊട്ടുപിന്നില്‍. അഫ്ഗാനിസ്താന്‍, പാകിസ്താന്‍, കോംഗോ, ഇറാന്‍, ചാഡ് എന്നിവയാണ് ഏറ്റവുംപിന്നാക്കമായ അഞ്ചുരാജ്യങ്ങള്‍.

തൊഴില്‍മേഖലയില്‍ ലിംഗവ്യത്യാസം വര്‍ധിച്ചത് ആഗോളതലത്തില്‍ സ്ത്രീകളെ കൂടുതല്‍ ബാധിക്കുന്നുണ്ടെന്നും ലിംഗവ്യത്യാസം നികത്താന്‍ ഇനിയും 132 വര്‍ഷമെടുക്കുമെന്നും ഡബ്ല്യു. ഇ.എഫ്. മുന്നറിയിപ്പ് നല്‍കി. കോവിഡ്, ലിംഗസമത്വത്തെ പിന്നോട്ടടിപ്പിച്ചു. ആരോഗ്യ, അതിജീവന ഉപസൂചികയില്‍ 146ാം സ്ഥാനത്താണ് ഇന്ത്യ. അതേസമയം, പ്രാഥമിക വിദ്യാഭ്യാസപ്രവേശനത്തില്‍ ആഗോളതലത്തില്‍ ഒന്നാമതാണ്. തൊഴില്‍സേനയിലേക്കുള്ള സ്ത്രീകളുടെ തിരിച്ചുവരവിനും ഭാവിയിലെ വ്യവസായങ്ങളില്‍ സ്ത്രീകളുടെ കഴിവ് വികസിപ്പിക്കുന്നതിനുമുള്ള ലക്ഷ്യബോധമുള്ള നയങ്ങള്‍ കൊണ്ടുവരണമെന്ന് ഡബ്ല്യു.ഇ.എഫ്. മാനേജിങ് ഡയറക്ടര്‍ സാദിയ സാഹിദി പറഞ്ഞു.

Content Highlights: India's Position on Gender Equality 135

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Dalit Boy

1 min

അധ്യാപകന്റെ പാത്രത്തില്‍നിന്ന് വെള്ളംകുടിച്ചതിന് ക്രൂരമര്‍ദനം; 9 വയസ്സുള്ള ദളിത് ബാലന്‍ മരിച്ചു

Aug 14, 2022


Mamatha

വേദിയില്‍ നിന്നിറങ്ങി, പിന്നെ  നര്‍ത്തകിമാര്‍ക്കൊപ്പം നാടോടിനൃത്തം; വൈറലായി മമത

Aug 15, 2022


Jaleel-Surendran

1 min

ജലീലിന് ഇന്ത്യയില്‍ കഴിയാന്‍ അവകാശമില്ല, പാകിസ്താനിലേക്ക് പോകണം - കെ സുരേന്ദ്രന്‍

Aug 14, 2022

Most Commented