കടത്താന്‍ മൊപ്പെഡ് മുതല്‍ തീവണ്ടി വരെ, റേഷനരി പോളിഷ് ചെയ്ത് മിനുക്കി ഉയര്‍ന്ന വിലയ്ക്ക്


പി. സുരേഷ്ബാബു

ഗോവിന്ദാപുരം മുതല്‍ വാളയാര്‍ വരെയും അവിടെനിന്ന് ആനക്കട്ടിവരെയും നീണ്ടുകിടക്കുന്ന തമിഴ്‌നാടന്‍ അതിര്‍ത്തി എന്നും കള്ളക്കടത്തുകാരുടെ പ്രിയസ്ഥലമാണ്. പണ്ട് അതിര്‍ത്തിവഴി കടത്തിയിരുന്നത് കോഴിയായിരുന്നു. ഇപ്പോള്‍ സ്പിരിറ്റും കോഴിയും മാത്രമല്ല, അതിര്‍ത്തി കടന്നെത്തുന്നത്. പകരം പാവപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ റേഷനരികൂടിയാണ്. അരി കടത്തുന്നത് പോളിഷ് ചെയ്ത് ഉയര്‍ന്ന വിലയ്ക്ക് വില്‍ക്കാന്‍. അരിക്കടത്തിന്റെ വഴികളിലൂടെ...

1.തമിഴ്നാട്ടിൽനിന്ന്‌ ട്രെയിനിൽ കൊണ്ടുവന്ന അരി വാളയാർ ഭാഗത്ത് ഇറക്കുന്നു 2. നമ്പർപ്ലേറ്റില്ലാത്ത ബൈക്കിൽ റേഷനരി കടത്തുന്നു

കോയമ്പത്തൂര്‍: കോഴിക്കടത്തിലൂടെ ലക്ഷങ്ങളും കോടികളും സമ്പാദിച്ചത് എത്രയോ പേര്‍...ഏജന്റുമാരായും വഴികാട്ടികളായും അതിര്‍ത്തിയിലെ തെങ്ങിന്‍തോപ്പിലൂടെ കമ്മിഷന്‍ വാങ്ങി വണ്ടി കടത്തിവിടാനും നിരവധി പേരുണ്ടായിരുന്നു. ഈ വഴികളിലൂടെ തന്നെയാണ് സ്പിരിറ്റും വന്നിരുന്നത്. പക്ഷേ, അത് വന്‍കിടക്കാരുടെ കുത്തകയായിരുന്നുവെന്ന് മാത്രം. ഇന്നത് അരിക്കടത്തിലേക്ക് വ്യാപിച്ചു.

50 ദിവസം; പിടിച്ചത് 4045 ടണ്‍ അരി

തമിഴ്‌നാട്ടില്‍ സൗജന്യമായി നല്‍കുന്ന റേഷനരി ചുരുങ്ങിയ വിലയ്ക്ക് വാങ്ങി പാലക്കാട് കൊണ്ടുവന്ന് പോളിഷ് ചെയ്ത് മിനുക്കി ഉയര്‍ന്ന വിലയ്ക്ക് വില്‍ക്കുന്നു. അരിക്കടത്ത് തുടങ്ങിയിട്ട് കുറച്ച് വര്‍ഷങ്ങളായി. ഇപ്പോഴത് വല്ലാതെ കൂടിയിരിക്കുന്നു.

പാലക്കാട്ടെയും പൊള്ളാച്ചി, കോയമ്പത്തൂര്‍, തിരുപ്പൂര്‍ എന്നിവിടങ്ങളിലെയും അതിര്‍ത്തിഭാഗങ്ങളിലുള്ളവരുടെ വരുമാനമാര്‍ഗമായി അരിക്കടത്ത് മാറി. മേയ് മുതല്‍ ജൂണ്‍ 20 വരെ തമിഴ്‌നാട്ടിലെ അതിര്‍ത്തിജില്ലകളില്‍നിന്ന് കേരളത്തിലേക്ക് കടത്താന്‍ റേഷനരി കടത്താന്‍ ശ്രമിച്ച് പിടിയിലായവരുടെ കണക്ക് അടുത്തിടെ പുറത്തുവന്നിരുന്നു. പോലീസും തഹസില്‍ദാരുടെ സ്‌ക്വാഡും ചേര്‍ന്ന് 4045 ടണ്‍ അരിയാണ് പിടിച്ചെടുത്തത്. 2853 കേസുകളിലായാണ് ഇത്രയും അരി പിടിച്ചത്. അരി കടത്താന്‍ ഉപയോഗിച്ച 901 വണ്ടികളും പിടികൂടി. തമിഴ്‌നാട് ഭക്ഷ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ജെ. രാധാകൃഷ്ണനാണ് അടുത്തിടെ ഈ കണക്കുകള്‍ പുറത്തുവിട്ടത്. 50 ദിവസംകൊണ്ട് 2853 കേസുകളെന്ന് പറയുമ്പോള്‍ ദിവസം ശരാശരി 57 കേസുകള്‍. ഇതെല്ലാം പിടിച്ച കേസുകളാണ്. ചെക്ക്‌പോസ്റ്റുകളെയും അധികൃതരെയും വെട്ടിച്ച് രാപകലില്ലാതെ കടത്തുന്ന അരിയുടെ പകുതിപോലും പിടിക്കപ്പെടുന്നില്ലെന്ന് അധികൃതര്‍ തന്നെ സമ്മതിക്കുന്നു.

സൗജന്യ അരിയുടെ വരവ്

തമിഴ്‌നാട്ടില്‍ റേഷന്‍കാര്‍ഡിലെ ഓരോ അംഗത്തിനും അഞ്ചുകിലോ അരി ലഭിക്കുംനല്ല വെളുത്ത നീളത്തിലുള്ള പുഴുക്കലരി. തമിഴ്‌നാട്ടുകാര്‍ പുഴുക്കലരി ചോറിനായി ഉപയോഗിക്കാറില്ല. പലഹാരങ്ങളുണ്ടാക്കും. ചോറിന് പൊന്നിയരിയാണ്. ഓരോ വീട്ടിലും കുറഞ്ഞത് 15 കിലോ അരി ലഭിക്കും.

ഇടത്തരക്കാര്‍ മുതല്‍ മുകളിലുള്ളവര്‍ റേഷനരി ഉപയോഗിക്കാറേയില്ല. ഇവരില്‍നിന്നാണ് ഏജന്റുമാര്‍ വഴി അരി വാങ്ങുന്നത്. സൗജന്യ അരി റേഷന്‍ കടയില്‍നിന്ന് വാങ്ങുന്ന മുറയ്ക്കുതന്നെ ഏജന്റുമാര്‍ വീടുകളിലെത്തും. കിലോയ്ക്ക് നാലും അഞ്ചും രൂപ നല്‍കി ഇവര്‍ അരി വാങ്ങും. റേഷനരി വാങ്ങാത്തവരുടെപേരില്‍ കടക്കാര്‍ തന്നെ അരി വാങ്ങി മറിച്ചുവില്‍ക്കുന്നതും വ്യാപകമാണ്. ഓരോ ദിവസവും വാങ്ങുന്ന അരി ശേഖരിച്ചുവെച്ചാണ് വലിയ വണ്ടികളിലും മറ്റും അതിര്‍ത്തി കടത്തുന്നത്.

കടത്താന്‍ മൊപ്പെഡ് മുതല്‍ തീവണ്ടി വരെ

തമിഴ്‌നാടിന്റെ അതിര്‍ത്തിജില്ലകളിലെ 41 ചെക്‌പോസ്റ്റുകള്‍ വഴിയാണ് റേഷനരി പാലക്കാടെത്തുന്നത്. പല വഴികളിലൂടെ വാളയാറും കഞ്ചിക്കോടും എത്തിക്കുന്ന അരി വന്‍കിട ഏജന്റുമാര്‍ കിലോയ്ക്ക് 10 മുതല്‍ 20 രൂപ വരെ നല്‍കി വാങ്ങും. തമിഴ്‌നാട്ടില്‍നിന്ന് ഒരുകിലോ അരി പാലക്കാടെത്തിച്ചാല്‍ പത്ത് മുതല്‍ 15 രൂപവരെ കിട്ടും. ദിവസം 1000 മുതല്‍ 10,000 വരെ വരുമാനമുണ്ടാക്കുന്ന നിരവധി ഏജന്റുമാരുണ്ട്.

മൊപ്പെഡും ഓട്ടോയും മിനി വാനും വഴിയാണ് കൂടതലായും അരി അതിര്‍ത്തി കടത്തുന്നത്. ട്രെയിനുകളില്‍ പാസഞ്ചര്‍വഴിയും രാത്രിയിലെ എക്‌സ്പ്രസ് വണ്ടികള്‍ വഴിയും അരിയെത്തുന്നുണ്ട്. ചാക്കില്‍ നിറച്ച് കടത്തുന്ന അരി വാളയാര്‍, കഞ്ചിക്കോട് സ്റ്റേഷനുകള്‍ക്ക് സമീപം ട്രെയിനില്‍നിന്ന് തള്ളിയിടുകയാണ് പതിവ്. ഇത് പിന്നെ രഹസ്യകേന്ദ്രങ്ങളിലേക്ക് മാറ്റും. ട്രെയിനില്‍നിന്ന് അരി പിടിച്ചാലും ഉടമസ്ഥരെ കിട്ടാറില്ല.

(തുടരും)

Content Highlights: illegal Ration rice sale

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


rohit sharma

1 min

ഏഷ്യ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; കോലി തിരിച്ചെത്തി, ബുംറയില്ല

Aug 8, 2022


swapna suresh

2 min

നിരോധിത സാറ്റലൈറ്റ് ഫോണുമായി കേരളത്തിലെത്തിയ യുഎഇ പൗരനെ രക്ഷിക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടു- സ്വപ്‌ന 

Aug 8, 2022

Most Commented