വീട്ടിൽ പ്രസവം നടത്താൻ രഹസ്യസംഘങ്ങൾ സംസ്ഥാനത്ത് സജീവം


വിമൽ കോട്ടയ്ക്കൽ

പ്രതീകാത്മകചിത്രം| Photo: Mathrubhumi

മലപ്പുറം: ഒരുഭാഗത്ത് അന്ധവിശ്വാസിസംഘങ്ങൾ അരങ്ങുതകർക്കുമ്പോൾ സമാന്തരമായി പ്രസവം വീടുകളിൽ നടത്താൻ പ്രോത്സാഹിപ്പിക്കുന്ന രഹസ്യക്കൂട്ടായ്മകളും സംസ്ഥാനത്ത് സജീവം. ഇക്കൂട്ടർ എല്ലാ ജില്ലകളിലുമുണ്ടെങ്കിലും കൂടുതലും മലപ്പുറത്താണ്. 2021 ഏപ്രിൽ മുതൽ ഈ മാർച്ചുവരെ 273 പ്രസവങ്ങൾ ഇവിടെ വീടുകളിൽ നടന്നു.

വിരുന്നിന്റെ പേരിൽ പ്രസവംചില വീടുകൾ കേന്ദ്രീകരിച്ചാണ് പ്രസവം നടക്കുന്നത്. താനൂരിനടുത്ത് താനാളൂരിൽ ഇങ്ങനെ പ്രവർത്തിച്ച ഒരുവീട് മാസങ്ങൾക്കുമുമ്പ് ആരോഗ്യവകുപ്പും പോലീസുംചേർന്ന് പൂട്ടിച്ചു. കാസർകോട് മുതൽ കൊല്ലംവരെയുള്ള ജില്ലകളിൽനിന്ന് ഇവിടേക്ക് പ്രസവിക്കാൻ സ്ത്രീകളെത്തിയിരുന്നു. ദിവസങ്ങൾക്ക് മുമ്പുതന്നെ ഗർഭിണിയും കുറച്ചു ബന്ധുക്കളും വരും.

ആരെങ്കിലും ചോദിച്ചാൽ ബന്ധുക്കളാണെന്നും വിരുന്നിന് വന്നതാണെന്നുമാണ് പറയുക. പ്രസവംകഴിഞ്ഞ് കുറച്ചുദിവസംകൂടി താമസിച്ചതിനുശേഷം പോകും. ഒരുഡോക്ടറുടെ ഭാര്യപോലും ഇങ്ങനെ വീട്ടിൽ പ്രസവിച്ചിട്ടുണ്ടെന്ന് ആരോഗ്യവകുപ്പധികൃതർ പറയുന്നു.

സുഖപ്രസവം നടക്കുമെന്ന വിശ്വാസത്തിൽ ‘മറിയംപൂവ്’ എന്ന പൂവും ചിലർ ഉപയോഗിക്കുന്നുണ്ട്. ഗൾഫ് രാജ്യങ്ങളിൽനിന്നാണ് ഇത് കൊണ്ടുവരുന്നത്. ഗർഭിണിയുടെ കിടക്കയിലോ തലയണയ്ക്കടിയിലോ വെക്കുകയാണ് ചെയ്യുക.

12-ാമത്തെ പ്രസവത്തിൽ മരണം

12-ാമത്തെ പ്രസവവും വീട്ടിൽ നടത്തിയതിനെത്തുടർന്ന് അമ്മയും കുഞ്ഞും മരിച്ചസംഭവം കഴിഞ്ഞവർഷം തിരൂരിനടുത്ത ചെറിയമുണ്ടത്ത് ഉണ്ടായി. ഇതിൽ അന്വേഷണം നടത്തിയ ആരോഗ്യവകുപ്പിന് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്.

താൻ തീരെ ക്ഷീണിതയാണെന്നും ആശുപത്രിയിൽ പോകണമെന്നും സ്ത്രീ ആവശ്യപ്പെട്ടിട്ടും അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചില്ല.

പ്രസവമെടുത്ത സ്ത്രീയെ ചോദ്യംചെയ്തപ്പോൾ താൻ ഇതിനുമുമ്പ് പ്രസവമെടുത്തിട്ടില്ലെന്നായിരുന്നു മറുപടി.

തുടർന്ന് ഈ മേഖലയിലെല്ലാം ആരോഗ്യവകുപ്പ് വ്യാപകമായ ബോധവത്കരണം നടത്തി. പ്രസവമെടുക്കുന്നത് കണ്ട‌ിട്ടേയുള്ളൂവെന്നും അവർ പറഞ്ഞു.

സംസ്ഥാനത്ത് 740 വീട്ടുപ്രസവങ്ങൾ

ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കുപ്രകാരം 2018-ൽ 740 വീട്ടുപ്രസവങ്ങൾ സംസ്ഥാനത്ത് നടന്നിട്ടുണ്ട്. പുതിയ കണക്ക് പുറത്തുവിട്ടിട്ടില്ല.

മലപ്പുറം 208

വയനാട് 135

ഇടുക്കി 51

പാലക്കാട് 49

എറണാകുളം 25

കാസർകോട് 22

വീട്ടിലെ പ്രസവം അപകടകരം

:വീടുകളിൽ പ്രസവംനടത്തുന്നത് സാഹസികമാണ്. അമ്മയ്ക്കും കുഞ്ഞിനും അപകടമുണ്ടാവാനിടയുണ്ട്. മറുപിള്ള മുഴുവൻ പോയിട്ടില്ലെങ്കിൽ രക്തസ്രാവമുണ്ടാവും. അത് നിശ്ചിതസമയത്തിനകം നിയന്ത്രിക്കാനായില്ലെങ്കിൽ അപകടമാണ്. രക്തം ആവശ്യമുണ്ടെങ്കിൽ കൊടുക്കാനുമാവില്ല. വലിയ കുഞ്ഞാണെങ്കിൽ സാധാരണപ്രസവം നടക്കില്ല. അണുബാധയ്ക്കുള്ള സാധ്യതയേറെ. ഓക്സിജൻ ആവശ്യത്തിന് കിട്ടാതിരുന്നാൽ കുഞ്ഞിന് ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാവും. വീട്ടിലെ പ്രസവംതടയാൻ നിയമപ്രകാരംവകുപ്പില്ല. ബോധവത്കരണം മാത്രമാണ് വഴി.

-ഡോ. ആർ. രേണുക, ജില്ലാ മെഡിക്കൽ ഓഫീസർ

Content Highlights: Illegal Homebirths in Kerala


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented