'കുട്ടികള്‍ക്ക് ഏഴ് മണിക്ക് സ്‌കൂളില്‍ പോവാമെങ്കില്‍ കോടതി ഒമ്പതിന് തുടങ്ങിക്കൂടേ' - ജസ്റ്റിസ് ലളിത്


രാവിലെ ഒമ്പതിന് കോടതി തുടങ്ങുകയും 11.30-ന് അരമണിക്കൂർ ഇടവേള എടുത്തശേഷം ഉച്ചയ്ക്ക് രണ്ടിന് അവസാനിക്കുകയും ചെയ്യുന്നതാണ് നല്ലതെന്ന് ജസ്റ്റിസ് ലളിത് പറഞ്ഞു.

ഫോട്ടോ:പി.ടി.ഐ

ന്യൂഡൽഹി: നമ്മുടെ കുട്ടികൾക്ക് രാവിലെ ഏഴുമണിക്ക് സ്കൂളിൽ പോകാമെങ്കിൽ അഭിഭാഷകർക്കും ജഡ്ജിമാർക്കും എന്തുകൊണ്ട് ഒമ്പതുമണിക്ക് കോടതി നടപടികൾ ആരംഭിച്ചുകൂടായെന്ന് സുപ്രീംകോടതി ജസ്റ്റിസ് യു.യു. ലളിത്. പതിവുസമയമായ രാവിലെ 10.30-ന് വിഭിന്നമായി 9.30-ന് ജസ്റ്റിസ് ലളിതിന്റെ ബെഞ്ച് വെള്ളിയാഴ്ച സിറ്റിങ് നടത്തിയതിനെ അഭിഭാഷകർ പ്രകീർത്തിച്ചപ്പോഴായിരുന്നു അടുത്ത ചീഫ് ജസ്റ്റിസാകാൻ സാധ്യതയുള്ള ജസ്റ്റിസ് ലളിതിന്റെ പ്രതികരണം.

രാവിലെ ഒമ്പതിന് കോടതി തുടങ്ങുകയും 11.30-ന് അരമണിക്കൂർ ഇടവേള എടുത്തശേഷം ഉച്ചയ്ക്ക് രണ്ടിന് അവസാനിക്കുകയും ചെയ്യുന്നതാണ് നല്ലതെന്ന് ജസ്റ്റിസ് ലളിത് പറഞ്ഞു. ഇതുവഴി ജഡ്ജിമാർക്ക് കേസുകൾ പഠിക്കാനും മറ്റും വൈകീട്ട് ആവശ്യത്തിന് സമയംലഭിക്കും.

സാധാരണ വൈകീട്ട് നാലുവരെയാണ് സുപ്രീംകോടതിയുടെ സമയം. ഓഗസ്റ്റ് അവസാനത്തോടെ പുതിയ രീതികൾ പ്രതീക്ഷിക്കാമല്ലോയെന്ന് മുതിർന്ന അഭിഭാഷകൻ മുകുൾ റോഹ്തഗി ചോദിച്ചു. ഇതെല്ലാം ക്യാപ്‌സൂൾ മാത്രമാണെന്നായിരുന്നു ജസ്റ്റിസ് ലളിതിന്റെ മറുപടി.

Content Highlights: If children can go to school at 7 am why can’t Supreme Court start work at 9 am Justice UU Lalit

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
IN DEPTH

11:43

ഷെയര്‍ മാര്‍ക്കറ്റിലെ വിജയമന്ത്രം; ഓഹരി രാജാവ് വിടപറയുമ്പോള്‍ | Rakesh Jhunjunwala

Aug 14, 2022


shajahan

1 min

പാലക്കാട് സിപിഎം പ്രാദേശിക നേതാവിനെ വെട്ടിക്കൊലപ്പെടുത്തി

Aug 14, 2022


Yuan Wang-5

1 min

ഇന്ത്യയുടെ ആശങ്കകള്‍ തള്ളി ശ്രീലങ്ക; ചൈനീസ് ചാരക്കപ്പലിന് നങ്കൂരമിടാന്‍ അനുമതി നല്‍കി

Aug 13, 2022

Most Commented