Credit: Women's Media Centre
''ഞാന്‍ സോഫിയ, ഞാന്‍ ലൈംഗീകമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ട് ''സോഫിയ ഹോങ് ഷോങ്സിന് എന്ന ചൈനീസ് റിപ്പോര്‍ട്ടറുടെ ഈ വാക്കുകള്‍ തുടക്കമിട്ടത് ചൈനയിലെ മീടു മുവ്മെന്റിനായിരുന്നു. നിരവധി പേര് വെളിപ്പെടുത്തലുകളുമായി രംഗത്തെത്തി. പ്രതിഷേധ ജ്വാല ആളിപ്പടര്‍ന്നു. എന്നാല്‍ സെപ്റ്റംബര്‍ 2021 ന് ഇംഗ്ലണ്ടിലേക്ക് പോവാനായി എയര്‍പ്പോര്‍ട്ടിലേക്കു പോയ സോഫിയയെ പിന്നെ ആരും കണ്ടിട്ടില്ല. സോഫിയയും കൂടെ പോയ ആക്ടവിസ്റ്റ് വാങ്ജിയാന്ബിങും എവിടെയെന്ന ചോദ്യത്തിന് ഇന്നും ഉത്തരമില്ല. കഴിഞ്ഞ ദിവസം ബിബിസി പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ സോഫിയ രഹസ്യ തടങ്കലിലാക്കിയിരിക്കുന്നുവെന്ന് പറയുന്നു
മിടു മൂവമെന്റുകള് ലോകമെങ്ങും വാര്‍ത്തയാകുമ്പോള്‍ ലൈംഗിക അതിക്രമങ്ങള്‍ വെളിച്ചത്ത് എത്തിക്കാനുള്ള പോരാട്ടത്തിലായിരുന്നു സോഫിയ.
സ്ത്രീകള്‍ ലൈംഗിക അതിക്രമങ്ങളെ കുറിച്ച് പറയുമ്പോള്‍ അതിക്രമത്തെ കുറിച്ച് അന്വേഷിക്കാതെ സ്ത്രീയുടെ തെറ്റ് തിരഞ്ഞാണ് സമൂഹം പോവാറുള്ളതെന്ന് സോഫിയ ഉറക്കെ വിളിച്ച് പറഞ്ഞു. കുറച്ച് നാളുകളായി ചൈനയില്‍ ആവിഷ്കാര സ്വാതന്ത്രത്തിന് മേലുള്ള കുരുക്ക് മുറികി കൊണ്ടിരിക്കുന്നത്. പതിനായിരക്കണക്കിന് ആക്ടിവിസ്റ്റുകളാണ് ജയിലറയ്ക്കുള്ളിലായത്. 2019ല്‍ റിപ്പോര്‍ട്ടിങ്ങിനിടെ സോഫിയ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. മൂന്ന് മാസത്തിന് ശേഷം പുറത്ത് വിട്ടെങ്കിലും അവര്‍ ചൈനീസ് സേനയുടെ നിരീക്ഷണത്തിലായിരുന്നു.
2021 ല്‍ സോഫിയയക്ക് സസെക്സ് സര്‍വകാലാശാലയില്‍ ജെന്‍ഡര്‍ സ്റ്റഡീസ് പഠനത്തിനുള്ള സ്കോളര്‍ഷിപ്പ് ലഭിച്ചു. ബ്രിട്ടീഷ് സര്‍ക്കാര്‍ നല്കുന്ന സ്കോളര്‍ഷിപ്പാണിത്. എന്നാല്‍ അത് നേടാനായി അവള്‍ക്ക് സാധിച്ചില്ല. സെപ്റ്റംബര്‍ 19 2021 വൈകിട്ട് മൂന്ന് മണിക്ക് എയര്‍പോര്‍ട്ടിലേക്ക് പോയ അവരും സുഹൃത്തും അപ്രത്യക്ഷരായി.
''സോഫിയയെയും കൂടെ പോയ ആക്ടവിസ്റ്റ് വാങ്ജിയാന്ബിങിന്നെയും എയര്‍പോര്‍ട്ടില്‍ നിന്ന് കൂട്ടാനായി എത്തിയതായിരുന്നു സോഫിയയുടെ കൂട്ടുകാരി ക്രിസ്. കൃത്യമായി മെസേജുകള്‍ അയച്ചിരുന്ന അവള് പെട്ടെന്ന് തന്നെ അത് അവസാനിച്ചു. അവര്‍ എവിടെയാണെന്ന് അറിയില്ല'' - സുഹൃത്ത് ക്രിസ് പറയുന്നു
ചൈനയിലെ ബ്ലാക്ക് ജയിലെന്ന് വിളിക്കുന്ന രഹസ്യജയിലിലാണ് ഇവരെന്ന് ബിബിസി പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. അവര്‍ക്ക് അഭിഭാഷകരെ നിയമിക്കാനോ മറ്റു സൗകര്യങ്ങളോ ലഭ്യമല്ല.
''അവളെ കാണാനില്ല, അറസ്റ്റ് ചെയ്യപ്പെട്ടിരിക്കാന്‍ സാധ്യതയുണ്ടെന്ന വാര്‍ത്ത ഞെട്ടലോടെയാണ് കേട്ടത്. മീടു മുവമെന്റിലെ അതിജീവിതകളെ സംരക്ഷിക്കേണ്ടതിനെ പറ്റി നിരന്തരം റിപ്പോര്‍ട്ടുകള്‍ എഴുതിയിരുന്നു. അവളെ ചോദ്യം ചെയതോ? ഉപദ്രവിച്ചോ? ഒന്നും അറിയില്ലെന്ന് സുഹൃത്ത് ക്രിസ് പറയുന്നു''. അവളെയും സുഹൃത്തിനെയും വെളിച്ചത്ത് കൊണ്ടുവാരാനാകുമെന്ന പ്രതീക്ഷയിലാണെന്നും ക്രിസ് പറഞ്ഞു.
ഒരുമാസത്തെ തടങ്കലിന് ശേഷം ഇരുവരെയും ജാങ്ജുവിലേക്ക് മാറ്റിയെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. ബ്രിട്ടീഷ് സര്‍വകലാശാലയും ഇതില്‍ കാര്യമായി ഇടപ്പെടല്‍ നടത്തിന്നില്ലെന്നാണ് ക്രിസിന്റെ വാദം.നിരവധി പുരോഗമന പ്രവര്‍ത്തകര്‍ സോഫിയയുടെ മോചനത്തിനായി പോരാട്ടങ്ങള്‍ നടത്തുന്നുണ്ട്
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..