സംസാരഭാഷയല്ലാത്ത സംസ്ഥാനങ്ങളിൽ ഹിന്ദി അടിച്ചേൽപിക്കില്ല


സ്വന്തം ലേഖകൻ

ഹിന്ദി സംസാരിക്കുന്ന ജനസംഖ്യയുടെ അടിസ്ഥാനത്തിൽ ഔദ്യോഗികഭാഷാനിയമത്തിൽ സംസ്ഥാനങ്ങളെ മൂന്നായി തിരിച്ചിട്ടുണ്ട്.

പ്രതീകാത്മക ചിത്രം | Photo-Canva

ന്യൂഡൽഹി:ഹിന്ദി പ്രാവീണ്യം നിർബന്ധമാക്കുന്നതുൾപ്പെട്ട നിർദേശങ്ങളുമായി രാഷ്ട്രപതിക്ക് റിപ്പോർട്ട് സമർപ്പിച്ചത് വിവാദമായതിനുപിന്നാലെ ഹിന്ദി സംസാരിക്കാത്ത സംസ്ഥാനങ്ങളിൽ ഭാഷ അടിച്ചേൽപ്പിക്കില്ലെന്ന് ഔദ്യോഗികഭാഷാ പാർലമെന്ററികാര്യ സമിതിയിലെ അംഗങ്ങൾ. 1963-ലെ ഔദ്യോഗികഭാഷാനിയമത്തിനൊപ്പം 2020-ൽ കേന്ദ്രം കൊണ്ടുവന്ന പുതിയ വിദ്യാഭ്യാസനയവും പരിഗണിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയതെന്ന് സമിതി അംഗങ്ങളായ രണ്ട് എം.പി.മാർ പറഞ്ഞു.

ഹിന്ദി സംസാരിക്കുന്ന ജനസംഖ്യയുടെ അടിസ്ഥാനത്തിൽ ഔദ്യോഗികഭാഷാനിയമത്തിൽ സംസ്ഥാനങ്ങളെ മൂന്നായി തിരിച്ചിട്ടുണ്ട്. ഇതിൽ കൂടുതൽപ്പേരും ഹിന്ദി സംസാരിക്കുന്ന ‘എ’ മേഖലയിലെ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമാകും ഔദ്യോഗിക ഉപയോഗത്തിന് ഹിന്ദി നിർബന്ധമാക്കുന്നത്. ഹിന്ദി കാര്യമായി ഉപയോഗത്തിലില്ലാത്ത ബി, സി. മേഖലകളിൽപ്പെടുന്ന സംസ്ഥാനങ്ങളിൽ ഹിന്ദി നിർബന്ധമാക്കിയ നിർദേശം ബാധകമാവില്ല. ഇംഗ്ലീഷിനുപകരം ഇന്ത്യൻ ഭാഷകളെ പ്രോത്സാഹിപ്പിക്കാനാണ് നീക്കമെന്ന് അവർ പറഞ്ഞു.ഭാഷാനിയമത്തിൽ ഹിന്ദിയടക്കം ഇന്ത്യൻ ഭാഷകൾക്ക് മുൻതൂക്കം നൽകണമെന്ന് പറയുന്നുണ്ടെങ്കിലും വർഷങ്ങൾ കഴിഞ്ഞിട്ടും അതൊന്നും പ്രായോഗികമാകുന്നില്ല. എ മേഖലയ്ക്ക് കീഴിൽവരുന്ന ഡൽഹി സർവകലാശാല, ബനാറസ് സർവകലാശാല, അലിഗഢ് സർവകലാശാല തുടങ്ങിയ പ്രമുഖ വിദ്യാഭ്യാസസ്ഥാപനങ്ങളിൽപ്പോലും ഔദ്യോഗികമായി ഹിന്ദി ഉപയോഗിക്കുന്നില്ലെന്നാണ് സമിതിയുടെ കണ്ടെത്തൽ.

മൂന്ന് മേഖലകൾ

മേഖല എ

ബിഹാർ, ഹരിയാണ, ഹിമാചൽ പ്രദേശ്, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ഝാർഖണ്ഡ്, രാജസ്ഥാൻ, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, കേന്ദ്രഭരണപ്രദേശങ്ങളായ ഡൽഹി, അന്തമാൻ നിക്കോബാർ

മേഖല ബി

ഗുജറാത്ത്, മഹാരാഷ്ട്ര, പഞ്ചാബ്, കേന്ദ്രഭരണ പ്രദേശങ്ങളായ ചണ്ഡീഗഢ്, ദമൻ ദിയു, ദദ്ര നഗർ ഹവേലി.

മേഖല സി

കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക, ബംഗാൾ, അരുണാചൽപ്രദേശ്, അസം, ഗോവ, മണിപ്പുർ, മേഘാലയ, മിസോറം, നാഗാലാൻഡ്, ഒഡിഷ, സിക്കിം, ത്രിപുര, കേന്ദ്രഭരണപ്രദേശങ്ങളായ ജമ്മുകശ്മീർ, ലഡാക്ക്, ലക്ഷദ്വീപ്, പുതുച്ചേരി.

Content Highlights: Hindi may not be implemented in state's where isn't official language


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022

Most Commented