ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക


സ്വന്തം ലേഖിക

അധ്യാപകര്‍ക്ക് കൃത്യമായി വേഷവിധാനം സര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ചിട്ടില്ല എന്നിരിക്കെ മാന്യമായി വസ്ത്രം ധരിച്ചെത്തുന്നവരോട് ഈ രീതിയില്‍ പറയുന്നത് അവഹേളിക്കലാണെന്നും സരിത പറയുന്നു.

1.സരിത രവീന്ദ്രനാഥ്| 2. സരിത ഡയറക്ടർക്ക് പരാതിക്കൊപ്പം നൽകിയ ചിത്രം

മലപ്പുറം: ലെഗ്ഗിൻസ് ധരിച്ച് സ്‌കൂളിലെത്തിയ അധ്യാപികയോട് ഹെഡ്മിസ്ട്രസ് മോശമായി പെരുമാറിയതായി പരാതി. മലപ്പുറം എടപ്പറ്റ സി.കെ.എച്ച്. എം. ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ യുപി ക്ലാസ് അധ്യാപികയായ സരിത രവീന്ദ്രനാഥ് ആണ് ഹെഡ് മിസ്ട്രസ് റംലത്തിനെതിരെ ഡിഇഒക്ക് പരാതി നല്‍കിയത്. രാവിലെ ഒപ്പിടാനെത്തിയ തന്നോട് വിദ്യാര്‍ഥികളുടെ വസ്ത്രധാരണത്തെ പറ്റി സംസാരിക്കുകയും കുട്ടികള്‍ ശരിയായി വസ്ത്രം ധരിക്കാത്തത് താന്‍ ലഗ്ഗിങ്സ് ധരിക്കുന്നതുകൊണ്ടാണെന്ന് ഹെഡ്മിസ്ട്രസ് പറയുകയും ചെയ്തുവെന്നാണ് സരിതയുടെ പരാതി.

"കുട്ടികള്‍ ശരിയായി വസ്ത്രം ധരിക്കുന്നില്ലെന്ന് എങ്ങനെ ഞാനവരോട് പറയും? നിങ്ങള് ഇങ്ങനത്തെ ഒക്കെ വസ്ത്രമിട്ടല്ലേ വരുന്നത്" എന്നാണ് ഹെഡ് മിസ്ട്രസ് ചോദിച്ചത്. "തമാശയാക്കിയിട്ടേ ഞാനത് എടുത്തുള്ളൂ. ടീച്ചര്‍മാര്‍ക്ക് യൂണിഫോം ഉണ്ടോ ടീച്ചറേ എന്ന് തിരിച്ചും ചോദിച്ചു. നിങ്ങളുടെ പാന്റാണ് പ്രശ്‌നമെന്നും അതാണ് നിങ്ങളുടെ സംസ്‌കാരമെന്നുമുള്ള ഹെഡ്മിസ്ട്രസിന്റെ മറുപടിയാണ് എന്നെ തളര്‍ത്തിയത്", സരിത പറയുന്നു

അധ്യാപകര്‍ക്ക് കൃത്യമായി വേഷവിധാനം സര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ചിട്ടില്ല എന്നിരിക്കെ മാന്യമായി വസ്ത്രം ധരിച്ചെത്തുന്നവരോട് ഈ രീതിയില്‍ പറയുന്നത് അവഹേളിക്കലാണെന്നും സരിത പറയുന്നു. സാമാന്യം ഇറക്കമുള്ള ടോപ്പും സ്റ്റോളും ലെഗ്ഗിനുമായിരുന്നു വേഷം. മോശമായിട്ടല്ല, താന്‍ വസ്ത്രം ധരിച്ചത്. അതുകൊണ്ട് തന്നെയാണ് അതേ വേഷത്തില്‍ തന്നെ ഫോട്ടോയെടുത്ത് പരാതിക്കൊപ്പം അയച്ചത്. മാധ്യമങ്ങളില്‍ ഇതേ വസ്ത്രം തന്നെയാണ് ധരിച്ചെത്തിയത്. സര്‍ക്കാര്‍ സ്‌കൂളില്‍ പ്രൊബേഷനിലിരിക്കെ ഇങ്ങനെ പരാതി നല്‍കേണ്ടിയിരുന്നോ എന്ന ചോദ്യത്തിന് നല്‍കേണ്ടിയിരുന്നു എന്ന് തന്നെയാണുത്തരം. ജീന്‍സ് ധരിച്ച് വരുന്ന പുരുഷ അധ്യാപകരോട് ഇത്തരത്തില്‍ സംസാരിക്കുന്നത് കണ്ടിട്ടില്ലെന്നും സരിത പറയുന്നു.

"ലെഗ്ഗിൻസ് ഒരു മോശം വസ്ത്രമായി തോന്നിയിട്ടില്ല. ആ വസ്ത്രം ധരിക്കുന്നത് നിങ്ങളുടെ സംസ്‌കാരമാണെന്നും ഞങ്ങളുടെ അല്ലെന്നും പറയുന്നതിനോട് യോജിക്കാനാവില്ല. അധ്യാപക സംസ്‌കാരമേ എനിക്കറിയൂ. അതില്‍ സാരിക്കും ചുരിദാറിനും വെവ്വേറെ സംസ്‌കാരമുള്ളത് എനിക്കറിയില്ല. അധ്യാപകര്‍ക്ക് സൗകര്യപ്രദമായ മാന്യമായ ഏതൊരു വസ്ത്രവും ധരിച്ച് സ്‌കൂളില്‍ വരാമെന്ന് നിയമം നിലനില്‍ക്കെയാണ് ഇത്തരത്തില്‍ ഒരു അനുഭവമുണ്ടായത്. കുട്ടികളെ നവീകരിക്കേണ്ട അധ്യാപകരില്‍ നിന്നുതന്നെ ഇങ്ങനെ ഒരനുഭവം ഉണ്ടായി എന്നതാണ് ഏറെ വേദനാജനകം. പല സ്‌കൂളുകളിലും ഇപ്പോഴും അധ്യാപികമാരുടെ വസ്ത്രധാരണത്തില്‍ അലിഖിത നിയമങ്ങളുണ്ട്. സ്ലിറ്റ് ഉള്ള ചുരിദാര്‍, ലെഗ്ഗിൻസ്, എല്ലാം നിരോധിക്കപ്പെട്ട നിരവധി സ്‌കൂളുകളാണ് നമുക്ക് ചുറ്റുമുള്ളത്. സാരി ഉടുത്ത് വരുന്ന അധ്യാപകര്‍ നല്ലതും ലെഗ്ഗിൻസും ടോപ്പുമിട്ട അധ്യാപകര്‍ മോശമാണെന്നുമാണോ ഇവര്‍ കരുതുന്നത്? നമുക്ക് കംഫര്‍ട്ട് ആയ വസ്ത്രം ധരിക്കുന്നത് കുറ്റമല്ല. വാസ്തവത്തില്‍ സാരിയേക്കാള്‍ അധ്യാപകര്‍ കുറേക്കൂടി കംഫര്‍ട്ട് ചുരിദാറിലാണ്. സാരി ഉടുത്ത് പഠിപ്പിക്കുമ്പോള്‍ അവിടെ കാണുമോ ഇവിടെ കാണുമോ എന്നാകും ആകുലത. 13 വര്‍ഷമായി അധ്യാപന ജോലി ചെയ്യുന്ന ഒരാളാണ് ഞാന്‍. എന്റെ അധ്യാപനത്തെക്കുറിച്ചോ അക്കാദമിക കാര്യങ്ങളെക്കുറിച്ചോ ഒരു പരാതിയും ഇതുവരെ ഉണ്ടായിട്ടില്ല. ഹെഡ് മിസ്ട്രസും വസ്ത്രധാരണമല്ലാതെ എന്നെക്കുറിച്ച് യാതൊരുപരാതിയും ഇല്ലെന്നാണ് പറഞ്ഞത്. കോവിഡ് ഗ്യാപ്പ്, ലഹരി തുടങ്ങിനിരവധി പ്രശ്‌നങ്ങള്‍ അധ്യാപകര്‍ക്ക് മുന്നിലിരിക്കെ ഒരു ടീച്ചറിട്ട ലെഗ്ഗിൻസാണ് പ്രശ്‌നമെന്ന് പറയുന്നത് ലജ്ജാകരമാണ്", സരിത തുറന്നടിച്ചു.

വിഷയത്തില്‍ പ്രതികരണത്തിനായി ഹെഡ്മിസ്ട്രസ് റംലത്ത് കെ.കെ യെ ബന്ധപ്പെട്ടെങ്കിലും പ്രതികരിക്കാനില്ലെന്നും മേലധികാരികള്‍ ആവശ്യപ്പെട്ടാല്‍ വിശദീകരണം നല്‍കാമെന്നുമായിരുന്നു മറുപടി.

Content Highlights: malappuram, school news, education, social, saritha raveendranath


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
chintha jerome

2 min

വാഴക്കുലയില്‍ കുടുങ്ങിയ ചിന്ത; നന്ദി പിണറായിക്ക്, ഡോക്ടറേറ്റ് റദ്ദാക്കാന്‍ വകുപ്പുണ്ട്

Jan 30, 2023


kt jaleel, madani

3 min

മഅദനിയെക്കണ്ടു, കണ്ണുനിറഞ്ഞു; ഈ കൊല്ലാക്കൊല കൊടിയ അനീതിയെന്ന് കെ.ടി. ജലീല്‍ 

Jan 28, 2023


Premium

09:50

വീടിനെക്കാള്‍ വില മതിച്ച പൂവ്; ടുലിപ് മാനിയ!

Jan 30, 2023

Most Commented