പാറക്കെട്ടിലൂടെ കുത്തനെ കയറ്റം,കാലില്ലാത്ത ബിന്ദു എങ്ങനെ പുറം ലോകത്തേക്ക് എത്തും


1.ബിന്ദു.2.ബിന്ദുവിന്റെ വീട്ടിലേയ്ക്ക് കയറിപ്പോകാനുള്ള വഴിയിൽ റെയിലിങ് ചെയ്തിരിക്കുന്നു

ആലക്കോട്: ബിന്ദുവിന് ഒരു കാലില്ല. പ്രമേഹം കലശലായപ്പോൾ മുറിച്ചുമാറ്റിയതാണ്. താമസം ഒരു മലമുകളിൽ. പുറംലോകം കാണണമെങ്കിൽ ആരെങ്കിലും ചുമന്നിറക്കണം.

ആലക്കോട് പഞ്ചായത്തിൽ അഞ്ചിരിക്ക് സമീപം പരുത്തിപ്പാറയിലാണ് ബിന്ദു താമസിക്കുന്നത്. ഇവിടേക്ക് വാഹനം എത്തുന്ന വഴിയില്ല. വലിയ പാറക്കെട്ടിലൂടെ കുത്തനെയുള്ള കയറ്റം നടന്നുകയറണം. മഴയായാൽ മുഴുവൻ പായൽ പിടിയ്ക്കും. നടന്നാൽ തെന്നിവീഴും.

പ്രായമായ അമ്മയ്ക്കും ആങ്ങളയ്ക്കും രണ്ട് മക്കൾക്കുമൊപ്പം ചെറുകുടിലിലാണ് ബിന്ദുവിന്റെ താമസം. വാക്കറോ കൃത്രിമക്കാലോ ഉപയോഗിച്ച് ഈ പാറക്കെട്ടിലൂടെ സഞ്ചരിക്കാൻ പറ്റില്ല.

ഇവരുടെ അവസ്ഥകണ്ട് അൽ-അസ്ഹർ മെഡിക്കൽ‌ കോളേജിലെ പാലിയേറ്റീവ് പരിചരണ സംഘത്തോടൊപ്പം എത്തിയ ഡോ.അനന്തകൃഷ്ണൻ സ്വന്തംചെലവിൽ പാറക്കെട്ടിൽ കമ്പികൾ പിടിപ്പിച്ചുകൊടുത്തു. ഇതിൽ പിടിച്ചാണ്, വഴുവഴുപ്പുള്ള പാറയിൽക്കൂടി വീട്ടിലെ മറ്റുള്ളവർ സഞ്ചരിക്കുന്നത്. ബിന്ദുവിനെ ചുമന്ന് ഇറക്കിയാണ് ആശുപത്രിയിൽ കൊണ്ടുപോകുന്നത്.

മെഡിക്കൽ ഓഫീസർ ഡോ. മിഥുൻ, പാലിയേറ്റീവ് നഴ്‌സ്‌ ജിന്റു പോൾ, ഹെൽത്ത്‌ ഇൻസ്‌പെക്ടർ സാബു എന്നിവരുടെ നേതൃത്വത്തിൽ പാലിയേറ്റിവ് പരിചരണവിഭാഗം നൽകുന്ന പരിചരണമാണ് ബിന്ദുവിന് അൽപ്പം ആശ്വാസം നൽകുന്നത്. സൗകര്യമുള്ള സ്ഥലത്ത് വീടും സ്ഥലവും കിട്ടിയാൽ ഈ കുടുംബത്തിന്റെ ദുരിതംകുറയും. അങ്ങനെ ഒരുനാൾ വരുമെന്ന പ്രതീക്ഷയിലാണ് ബിന്ദുവും പ്രായമായ അമ്മ തങ്കമ്മയും ഉൾപ്പെട്ട കുടുംബം.

Content Highlights: Handicapped Women stuggling


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


ksrtc

1 min

5.20 കോടി PFI കെട്ടിവെച്ചാല്‍ മാത്രം ജാമ്യം, അബ്ദുള്‍ സത്താറിനെ എല്ലാ കേസിലും പ്രതിയാക്കണം-ഹൈക്കോടതി

Sep 29, 2022

Most Commented