ഇറാനിലെ ഹിജാബ് പ്രക്ഷോഭം : 20കാരി വെടിയേറ്റ് മരിച്ചു


Hadis Najafi/ Photo: hadisnajafi78 instagram account

റാനില്‍ മഹ്‌സ അമിനി കൊല്ലപ്പെട്ടതോടെ ആരംഭിച്ച ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തില്‍ ഇരുപതുകാരി വെടിയേറ്റു മരിച്ചു. വിദ്യാര്‍ത്ഥിനിയായ ഹാദിസ് നജാഫിയാണ് മരണപ്പെട്ടത്. ആറോളം വെടിയുണ്ടകള്‍ ഏറ്റിട്ടുണ്ടെന്ന് പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

മരണത്തിന് തൊട്ടുമുന്‍പ് ഹാദിസ് പ്രതിഷേധത്തിലേക്ക് നടന്നു നീണ്ടുന്നതിന് ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഹിജാബ് ധരിക്കാതെയാണ് ഹാദിസ് പ്രതിഷേധത്തില്‍ പങ്കെടുത്തത്. കൈയില്‍ ആയുധമോ, പ്രകോപനപരമായ യാതൊന്നും ഉണ്ടായിരുന്നില്ലെന്ന് അടുത്ത വൃത്തങ്ങള്‍ പറയുന്നു. വെടിയേറ്റയുടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ഹാദിസിനെ രക്ഷപ്പെടുത്താനായില്ല.



മഹ്‌സയുടെ മരണത്തെതുടര്‍ന്ന് ഇറാനില്‍ പൊട്ടിപുറപ്പെട്ട പ്രതിഷേധം അന്താരാഷ്ട്ര ശ്രദ്ധ നേടികഴിഞ്ഞു. ഇറാന്റെ പരമോന്നത നേതാവായ ആയത്തുല അലി ഖമയൈനിയുടെ ഭരണം അവസാനിപ്പിക്കണമെന്ന ആവശ്യം ശക്തമായി ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. പത്ത് ദിവസം പിന്നിടുന്ന പ്രക്ഷോഭത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ കൊല്ലപ്പെട്ടെന്നും 1200 പേര്‍ അറസ്റ്റിലായെന്നുമാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. പ്രതിഷേധം ആളികത്തുന്ന ഇടങ്ങളില്‍ ഇന്റര്‍നെറ്റ് സംവിധാനത്തിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. കുര്‍ദ്ദ് ഭൂരിപക്ഷമുള്ള വടക്ക് പടിഞ്ഞാറന്‍ മേഖലയിലാണ് പ്രതിഷേധം ശക്തമായിട്ടുള്ളത്‌

Content Highlights: Hadis Najafi shot dead by security forces during protests over Mahsa Amini's death


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022

Most Commented