ഗുരുവായൂർ ക്ഷേത്രത്തിൽ വാദ്യവിഭാഗത്തിലെ വിവേചനം വഴിമാറുന്നു


ഫയൽചിത്രം | മാതൃഭൂമി

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ വാദ്യകലാകാരന്മാരായി സംവരണാടിസ്ഥാനത്തിൽ രണ്ടുപേരെ ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് പുതുതായി നിയമിച്ചു. ഇലത്താളം വിഭാഗത്തിൽ തൃശ്ശൂർ ചേലക്കര സ്വദേശി രമോജ്, കൊമ്പ്‌ കലാകാരൻ മൂവാറ്റുപുഴ സ്വദേശി ശ്രീരാജ് ശ്രീധർ എന്നിവരെയാണ് കഴിഞ്ഞയാഴ്‌ച നിയമിച്ചത്.

രണ്ടുപേരും ഈഴവ വിഭാഗത്തിൽപ്പെട്ടവരാണ്. ഇവർ ക്ഷേത്രത്തിൽ ഏകാദശിവിളക്കിന്റെ എഴുന്നള്ളിപ്പുകളിൽ വാദ്യക്കാരായി പങ്കെടുത്തുതുടങ്ങി. ഗുരുവായൂർ ദേവസ്വം വാദ്യവിദ്യാലയത്തിലെ പൂർവവിദ്യാർഥിയാണ് രമോജ്.ഇലത്താളത്തിലും കൊമ്പിലും കലാകാരന്മാരുടെ ഒഴിവ്‌ വന്നപ്പോൾ ഇത് ഈഴവസംവരണമാക്കി റിക്രൂട്ട്മെന്റ് ബോർഡ് പരസ്യം ചെയ്തിരുന്നു. അതുപ്രകാരം അപേക്ഷിച്ചവരിൽ രണ്ടുപേരെ കൂടിക്കാഴ്‌ചയുടെയും പ്രവൃത്തിപരിചയത്തിന്റെയും അടിസ്ഥാനത്തിൽ സ്ഥിരനിയമനം നടത്തുകയായിരുന്നു.

ഗുരുവായൂർ ക്ഷേത്രത്തിൽ ആദ്യമായാണ് ഈഴവ വിഭാഗത്തിൽപ്പെട്ടവർ ഇലത്താളത്തിലും കൊമ്പുവാദനത്തിലും കലാകാരന്മാരായി എത്തുന്നത്. നായർവിഭാഗത്തിനുവരെയായിരുന്നു ക്ഷേത്രത്തിലെ വാദ്യങ്ങൾ കൈകാര്യംചെയ്യാനുള്ള അനുവാദം.

ചെണ്ട, തിമില, ഇടയ്‌ക്ക, ശംഖ് എന്നിവ മാരാർ വിഭാഗങ്ങൾക്കുള്ളതാണ്. മദ്ദളം, ഇലത്താളം, കൊമ്പ് എന്നിവയിൽ മാത്രമേ നായർവിഭാഗങ്ങളിലെ കലാകാരന്മാരെ അനുവദിച്ചിരുന്നുള്ളൂ.

ക്ഷേത്രപ്രവേശനസത്യാഗ്രഹത്തിന്റെ നവതി പിന്നിട്ട വർഷത്തിൽ, ക്ഷേത്രത്തിലെ വാദ്യരംഗത്തെ വിവേചനങ്ങൾ വഴിമാറുകയാണ്. ഏതാനും മാസങ്ങൾക്കുമുമ്പ് ക്ഷേത്രത്തിൽ നാഗസ്വരം വിഭാഗത്തിൽ ദളിത് കലാകാരൻ തൃശ്ശൂർ കരിയന്നൂർ സ്വദേശി സതീഷ്‌കുമാറിനെ ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് നിയമിച്ചിരുന്നു.

Content Highlights: Guruvayur temple newly appointed two persons as instrumentalists on reservation basis


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022

Most Commented