നന്ദി പറഞ്ഞ് ക്യാമ്പംഗങ്ങള്‍ പടിയിറങ്ങി; സംതൃപ്തിയോടെ മഹല്ല് കമ്മിറ്റി


ബക്രീദ്, ഓണം വിശേഷങ്ങളുടെ ഭാഗമായി വസ്ത്രങ്ങള്‍ ആവശ്യാനുസരണം തിരഞ്ഞെടുക്കാനുള്ള വസ്ത്രശാലയും ക്യാമ്പില്‍ ഒരുക്കി.

കരൂപ്പടന്ന: വെള്ളാങ്ങല്ലൂര്‍ മഹല്ല് ജമാഅത്തിന്റെ കീഴിലുള്ള കരൂപ്പടന്ന മന്‍സിലുല്‍ ഹുദാ മദ്രസാ ക്യാമ്പില്‍ ഉണ്ടായിരുന്ന മുന്നൂറോളം ദുരിതബാധിതര്‍ ഓണാഘോഷം കഴിഞ്ഞ് വീടുകളിലേക്ക് മടങ്ങി. കോഴിക്കാട്, അന്നിക്കര, വലിയപാടം പ്രദേശത്തുള്ളവരായിരുന്നു ക്യാമ്പില്‍. പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും താമസിക്കാന്‍ പ്രത്യേകം കെട്ടിടവും സര്‍വമത പ്രാര്‍ത്ഥന നടത്താനുള്ള സൗകര്യവും ഒരുക്കിയിരുന്നു. എല്ലാ ദിവസവും അലോപ്പതി, ആയുര്‍വേദ മെഡിക്കല്‍ പരിശോധനയും ബോധവത്കരണ ക്ലാസുകളും ക്യാമ്പില്‍ നടന്നു.

ബക്രീദ്, ഓണം വിശേഷങ്ങളുടെ ഭാഗമായി വസ്ത്രങ്ങള്‍ ആവശ്യാനുസരണം തിരഞ്ഞെടുക്കാനുള്ള വസ്ത്രശാലയും ക്യാമ്പില്‍ ഒരുക്കി. വീടുകള്‍ വൃത്തിയാക്കാനുള്ള സാമഗ്രികള്‍ വിതരണം ചെയ്തു. സന്നദ്ധപ്രവര്‍ത്തകരുടെ സഹായത്തോടെ വീടുകള്‍ വൃത്തിയാക്കി. ഓണാഘോഷം കൂടി കഴിഞ്ഞാണ് എല്ലാവരും മടങ്ങിയത്.

പൂക്കളം ഇടാനുള്ള പൂക്കള്‍ ഉത്രാടരാത്രിയില്‍ തന്നെ തയ്യാറാക്കി. തിരുവോണദിനത്തില്‍ മുത്തശ്ശിമാരും കുട്ടികളും ഓണപ്പാട്ട് പാടി, മദ്രസയുടെ മുറ്റത്ത് പൂക്കളം തീര്‍ത്തു. വിഭവസമൃദ്ധമായ സദ്യയ്ക്കുശേഷം സംഘാടകര്‍ നല്‍കിയ അരിയും പതിനേഴ് അവശ്യസാധനങ്ങളുമടങ്ങിയ കിറ്റുമായി വീടുകളിലേക്ക് മടങ്ങി.

ക്യാമ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തെക്കുംകര വില്ലേജ് ഓഫീസര്‍ ജമീല, പഞ്ചായത്ത് അംഗം കദീജ അലവി, മഹല്ല് ഭാരവാഹികളും പൊതുപ്രവര്‍ത്തകരുമായ കെ.എ. മുഹമ്മദ്, അയൂബ് കരൂപ്പടന്ന, പി.എം. അബ്ദുള്‍ ഗഫൂര്‍, എം.എസ്. മുഹമ്മദാലി, എ.എം. ഷാജഹാന്‍, ടി.കെ. കുഞ്ഞുമോന്‍, അബൂബക്കര്‍, റിയാസ് റസാക്ക് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


VINOJ

1 min

വാഹനം ഒട്ടകവുമായി ഇടിച്ച് പ്രവാസി മലയാളി സൗദിയില്‍ മരിച്ചു

May 19, 2022

More from this section




Most Commented