ഓരോ 11 മിനിറ്റിലും ഒരു സ്ത്രീ കുടുംബാംഗത്താൽ കൊല്ലപ്പെടുന്നു -യു.എൻ.


Representative image/Canva

യുണൈറ്റഡ് നേഷൻസ്: ലോകത്ത് ഓരോ 11 മിനിറ്റിലും പങ്കാളിയാലോ അടുത്തബന്ധുക്കളാലോ ഒരു സ്ത്രീയോ പെൺകുട്ടിയോ കൊല്ലപ്പെടുന്നുവെന്ന് ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്.ലോകത്ത് ഇപ്പോൾ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളിൽ ഏറ്റവും വ്യാപകം ഇതാണെന്നും അതിക്രമം നേരിടാൻ ഓരോ രാജ്യവും കർമപദ്ധതികൾ തയ്യാറാക്കണമെന്നും അദ്ദേഹം പറഞ്ഞു. എല്ലാവർഷവും നവംബർ 25-ന് ഐക്യരാഷ്ട്രസഭ ‘സ്ത്രീകൾക്കെതിരായ അതിക്രമ ഉന്മൂലന’ ദിനമായി ആചരിക്കാറുണ്ട്. അതിനു മുന്നോടിയായാണ് ഗുട്ടെറസിന്റെ പ്രസ്താവന.

ഓൺലൈൻ വഴിയും സ്ത്രീകൾക്കുനേരെയുള്ള അതിക്രമങ്ങളും ലൈംഗികാധിക്ഷേപങ്ങളും ഫോട്ടോ ദുരുപയോഗം ചെയ്യലും വ്യാപകമാണെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യകുലത്തിന്റെ പാതിവരുന്ന സ്ത്രീകൾക്കുനേരെയുള്ള വിവേചനങ്ങളും അതിക്രമങ്ങളും അവരുടെ അവകാശങ്ങളും സ്വാതന്ത്ര്യവും നിഷേധിക്കാനിടയാക്കുന്നു. സുസ്ഥിരവികസനത്തിന്റെ ഭാഗമായി എല്ലാമേഖലകളിലും സ്ത്രീപ്രാതിനിധ്യം ഉറപ്പിക്കാൻ അവർക്കുനേരെയുള്ള അതിക്രമങ്ങൾ തടഞ്ഞേ മതിയാകൂവെന്നും ഗുട്ടെറസ് പ്രസ്താവനയിൽ പറഞ്ഞു.

വനിതാവകാശ സംഘടനകൾക്കും പ്രസ്ഥാനങ്ങൾക്കുമുള്ള സഹായധനം 2026-ഓടെ 50 ശതമാനമാക്കാൻ അദ്ദേഹം സർക്കാരുകളോട് ആഹ്വാനം ചെയ്തു.

Content Highlights: Every 11 minutes a woman or girl is killed by family member says UN chief


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

2 min

തലതാഴ്ത്തി മടങ്ങി ചുവന്ന ചെകുത്താന്മാര്‍; ക്രൊയേഷ്യ പ്രീ ക്വാര്‍ട്ടറില്‍

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022

Most Commented