Photo: Essence global
കൊച്ചി: ശാസ്ത്ര- സ്വതന്ത്രചിന്താ പ്രസ്ഥാനമായ എസ്സെന്‍സ് ഗ്ലോബലിന്റെ വാര്‍ഷിക സമ്മേളനം ഡിസംബര്‍ 11ന് ശനിയാഴ്ച എറണാകുളം ടൗണ്‍ഹാളില്‍ നടക്കും. രാവിലെ 9 മണിമുതല്‍ ശാസ്ത്ര- സ്വതന്ത്രചിന്താ സെമിനാറായ എസ്സെന്‍ഷ്യ-21 നടക്കും. ട്രിക്ക്സ് എന്ന യൂട്യൂബ് ചാനലിലൂടെ ദിവ്യാത്ഭുദങ്ങള്‍ എന്ന് അവകാശപ്പെടുന്ന കാര്യങ്ങളുടെ വസ്തുത വെളിപ്പെടുത്തി ശ്രദ്ധേയനായ ഫാസില്‍ ബഷീറിന്റെ ഷോയാണ് ആദ്യം.
2017, 2018, 2019 വര്‍ഷങ്ങളില്‍ എസ്സെന്‍ഷ്യ സംഘടിപ്പിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം കോവിഡ് നിയന്ത്രണങ്ങള്‍ മൂലം പരിപാടി മുടങ്ങിയിരുന്നു. ഈ വര്‍ഷം കോവിഡ് നിയന്ത്രണങ്ങളില്‍ വന്ന ഇളവുകള്‍ക്കും നിലവിലുള്ള നിയന്ത്രണങ്ങള്‍ക്കും വിധേയമായി പരിപാടി നടത്തുകയാണെന്ന് സംഘാടകര്‍ അറിയിച്ചു.
'ഹ്യൂമസിനം വൈറല്‍' എന്ന തലവാചകമാണ് എസ്സെന്‍ഷ്യ-21ന് നല്‍കിയിരിക്കുന്നത്. കേരളത്തിന് അകത്തും പുറത്തുമുള്ള നിരവധി പ്രഭാഷകര്‍ എസ്സെന്‍ഷ്യയില്‍ പങ്കെടുക്കും.
എസ്സെന്‍ഷ്യ-21, കാര്യപരിപാടി ഇങ്ങനെ
രാവിലെ 8മണി- രജിസ്ട്രേഷന്
9 മണി - ഫാസില്‍ ബഷീര്‍- ട്രിക്ക്സ് മാനിയ - നൊ വണ്‍ഡേഴസ്, ഓള് സയന്‍സ്
ചന്ദ്രശേഖര്‍ ആര്.-തുള്ളി തള്ളുന്നവര്‍- പകര്‍ന്നാട്ടം 2
ആരിഫ് ഹുസൈന്-അതാണ് ശരി, അതാണ്
ഡോ കെ. എം. ശ്രീകുമാര്‍-എന്‍ഡോസള്‍ഫാന്‍ പ്രശ്നം ഒരു വ്യാപാരയുദ്ധമോ?
മനുജാ മൈത്രി-ജ്യൂസ് കുടിക്കരുത്
കാന എം. സുരേശന്-രാസകേളികള്‍ , ഗെയിം ഓഫ് കെമിക്കല്‍സ്
ഡോ. ഹരീഷ് കൃഷ്ണന്- വെളിച്ചപ്പാടും മന്ത്രവാദികളും
ഉഞ്ചോയി-കലര്‍പ്പ് - ട്രൈബ്സ് ആന്‍ഡ് കാപ്പിറ്റലിസം
ബിജുമോന് എസ്. പി.-മുല്ലപ്പെരിയാര്‍ ഭീതിവ്യാപാരം വേണ്ട
സുരാജ് സി. എസ്.-നമ്മള് ഇന്ത്യയിലെ ജനങ്ങള്‍, ദ അണ്‍ടോള്‍ഡ് സ്റ്റോറി ഓഫ് പ്രീയാമ്പിള്‍
ജാഫര്‍ ചളിക്കോട്-മഹോന്നത കേളികള്‍
ടോമി സെബാസ്റ്റ്യന്‍-ക്രിസ്തുവിന്റെ ഡയറിക്കുറിപ്പുകള്‍
രവിചന്ദ്രന്‍ സി.-ഭൂതം- ദ ബബിള്‍ ഓഫ് എക്സ്റ്റന്‍ഡെഡ് സെല്‍ഫ്
രവിചന്ദ്രന്‍ സി-.എക്സചേഞ്ച്- ഇന്റാക്ഷന്‍ വിത്ത് രവിചന്ദ്രന്‍ സി
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..