കയ്യില്‍നിന്ന്‌ കാശെടുക്കണം; ശമ്പളമില്ലാതെ ജോലിചെയ്ത് ശിശുക്ഷേമസമിതിയുടെ ക്രഷ് ജീവനക്കാർ


representative image

ആലത്തൂർ: സംസ്ഥാനത്ത് ശിശുക്ഷേമസമിതിയുടെ ക്രഷുകളിലെ അധ്യാപകർക്കും ആയമാർക്കും ഈവർഷം ഇതുവരെ ഓണറേറിയം കിട്ടിയിട്ടില്ല. ക്രഷിലെ കുഞ്ഞുങ്ങൾക്ക് പോഷകാഹാരം വാങ്ങുന്നതിനുള്ള അലവൻസും മുടങ്ങി. 2016-ൽ സാങ്കേതികത്വത്തിൽ കുടുങ്ങി കുടിശ്ശികയായ ഒമ്പതുമാസത്തെ പ്രതിഫലവും ഇതേവരെ നൽകിയിട്ടില്ല. ഓണത്തിന് എല്ലാ ജീവനക്കാർക്കും ബോണസും അലവൻസും കിട്ടിയപ്പോൾ ഇവർക്ക് ശമ്പളംപോലും ലഭിച്ചില്ല.

ആറുമാസംമുതൽ ആറുവയസുവരെ പ്രായമായ കുഞ്ഞുങ്ങളെയാണ് ക്രഷുകളിൽ പരിപാലിക്കുന്നത്. സംസ്ഥാനത്ത് 220 ക്രഷുകളാണുള്ളത്. ശരാശരി 10 മുതൽ 35 വരെ കുട്ടികളാണ് ഒരു ക്രഷിൽ ഉണ്ടാവുക. ഇവയുടെ നടത്തിപ്പിന് 60 ശതമാനം കേന്ദ്രഫണ്ടും 40 ശതമാനം സംസ്ഥാനഫണ്ടുമാണ്. ഇത് കിട്ടാത്തതാണ് പ്രശ്നം. 2020-ൽ മന്ത്രി കെ.കെ. ശൈലജ ഇടപെട്ടാണ് 2017 ജനുവരിമുതലുള്ള ഓണറേറിയം കുടിശ്ശിക നൽകിയത്. ടി.ടി.സി.യും ബാലസേവികാ കോഴ്‌സും യോഗ്യതയുള്ള അധ്യാപികമാർക്ക് 4,000 രൂപയും ആയമാർക്ക് 2,000 രൂപയും മാത്രമാണ് പ്രതിഫലം. ഒരു കുട്ടിക്ക് പ്രതിദിന പോഷകാഹാരത്തിന് 12 രൂപയാണ് നൽകുക.

കൈക്കാശെടുത്ത് പ്രവർത്തനം

ദിവസവും ജോലിക്കെത്തുന്നതിനുള്ള യാത്രാകൂലിക്കുപുറമേ പാചകവാതകം, വൈദ്യുതിബിൽ, പോഷകാഹാരവിതരണം, കെട്ടിടവാടക എന്നിവയൊക്കെ അധ്യാപകർ സ്വയം കണ്ടെത്തണം.

പ്രതിഫലം കിട്ടുന്നുമില്ല. 10 മുതൽ 30 വരെ വർഷം സർവീസുള്ളവരുണ്ട് ഇവരിൽ. പി.എഫ്., ഇ.എസ്.ഐ. ആനുകൂല്യങ്ങളോ പെൻഷനോ സർക്കാർ ജീവനക്കാർക്കുള്ള അംഗീകാരമോ ഇവർക്കില്ല.

അവധിദിവസങ്ങളിൽ മറ്റുജോലികൾ െചയ്താണ് പലരും ജീവിക്കുന്നതെന്ന് പേര് വെളിപ്പെടുത്തരുതെന്ന അഭ്യർഥനയോടെ ഒരു ക്രഷ് അധ്യാപിക പറഞ്ഞു.

Content Highlights: employees of Child Welfare Committee working without pay


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022

Most Commented