ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനത്തിന്റെ നടത്തിപ്പിനായി ആക്രി സമാഹരണം നടത്തുന്ന ഡിവൈഎഫ്‌ഐ പ്രവർത്തകർ
പത്തനംതിട്ട: ഡിവൈഎഫ്‌ഐ സ്റ്റേറ്റ് സമ്മേളനത്തിന് വേണ്ടി ഒരു കോടിയിലധികം രൂപ പണപ്പിരിവ് നടത്താതെ സമാഹരിച്ച് ഡിവൈഎഫ്‌ഐ പത്തനംതിട്ട ജില്ലാകമ്മിറ്റി. ഏപ്രില്‍ 27 മുതല്‍ 30 വരെ പത്തനംതിട്ടയില്‍ നടത്തുന്ന 15-ാമത് സംസ്ഥാന സമ്മേളനത്തിന് വേണ്ടിയാണ് പിരിവ് നടത്താതെ നടത്തിപ്പിനുള്ള തുക ഡിവെെഎഫ്ഐ
സംഘടിപ്പിച്ചത്. ആക്രി സമാഹരണം, ബിരിയാണി ചലഞ്ച് ,മറ്റ് കായികാധ്വാനം എന്നിവയിലൂടെയായിരുന്നു ധനശേഖരണം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കായി പണം കണ്ടെത്താനുപയോഗിച്ച് മാര്‍ഗങ്ങളാണ് മാതൃകയായതെന്ന് പത്തനംതിട്ട ജില്ലാ കമ്മിറ്റി സെക്രട്ടറി നിസാം ബഷീര്‍ പറയുന്നു.
സമ്മേളനങ്ങള്‍ നടത്താനായി പിരിവിനിറങ്ങുന്ന രാഷ്ട്രീയ മാതൃകകളിൽ നിന്ന് വേറിട്ട പാത സ്വീകരിച്ചിരിക്കുകയാണിവിടെ ഡിവൈഎഫ്‌ഐ. ആക്രി സമാഹരണം, ബിരിയാണി ചലഞ്ച് എന്നിവയിലൂടെയാണ് ഒരു കോടി ഇരുപതിനായിരം രൂപ പിരിച്ചെടുത്തത്.
പത്തനംതിട്ട ജില്ലയില്‍ നിന്ന് മാത്രം ശേഖരിച്ച തുകയാണിത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമാനമായ പ്രവര്‍ത്തനങ്ങള്‍ നടത്തി 61 ലക്ഷത്തോളം രൂപ കോവിഡ് കാലത്ത് ഡിവൈഎഫ്‌ഐ പത്തനംതിട്ട ജില്ലാകമ്മിറ്റി സമാഹരിച്ച് നല്‍കിയിരുന്നു. ഇതാണ് പ്രചോദനമായതെന്നും തുടര്‍ന്നും ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് ഉദ്ദേശിക്കുന്നതെന്നും നിസാം അഭിപ്രായപ്പെട്ടു.
ജില്ലയിലെ 1043 യൂണിറ്റുകളുടെ നേതൃത്വത്തില്‍ വീടുകളില്‍ ചെന്ന് പാഴ് വസ്തുക്കള്‍ ശേഖരിക്കുകയായിരുന്നു. രണ്ടാഴ്ച കൊണ്ടാണ് ആക്രി സമാഹരണം, ബിരിയാണി ചലഞ്ച് എന്നിവയിലൂടെ ഒരു കോടിയോളം രൂപ സമാഹരിച്ചത്. കാര്‍ വാഷിംഗ്, പെയന്റിംഗ്, ക്ലീനിങ് എന്നീ ജോലികളെല്ലാം ധനശേഖരണാര്‍ത്ഥം നടത്തി. സമ്മേളനത്തിന് മുമ്പ് ആയിരം യൂണിറ്റുകള്‍ കൂടി രൂപീകരിച്ച് ഇത്തരത്തിലുള്ള ധനസമാഹരണ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുമെന്നും നിസാം കൂട്ടിച്ചേര്‍ത്തു.
"സമ്മേളനത്തിന്റെ ഭാഗമായി അരലക്ഷം പേരുടെ രക്തദാന സേന രൂപീകരിക്കും. ഇതോടൊപ്പം എല്ലാ വാര്‍ഡുകളിലും 15 ഫല വൃക്ഷ തൈകള്‍ വീതം നട്ട് പരിപാലിക്കും.", നിസാം അറിയിച്ചു.
Content Highlights: dyfi use scrap challenge to fund for state conference to be held in pathanamthitta
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..