പ്രതീകാത്മക ചിത്രം
കോഴിക്കോട് : കോവിഡ് ആദ്യതരംഗമുണ്ടായ കാലയളവില്‍ സാമൂഹിക ക്ഷേമ ബോർഡിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സര്‍വീസ് പ്രൊവൈഡിങ്ങ് സെന്ററുകളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 3818 ഗാര്‍ഹിക പീഡനകേസുകള്‍. സംസ്ഥാന ക്രൈം റെക്കോഡ്‌സ് ബ്യൂറോ, വനിതാ കമ്മീഷന്‍, സ്വകാര്യ അന്യായം തുടങ്ങിയവ മുഖേന റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകള്‍ കൂടി പരിഗണിച്ചാല്‍ ഈ കണക്കുകള്‍ ഇതിലുമിരട്ടി വരുമെന്ന് സാമൂഹിക ക്ഷേമ ബോർഡ് ചെയർപെഴ്സൺ സൂസൻ കൊടി പറയുന്നു.
ഇക്കാലയളവിലെ ഗാര്‍ഹിക പീഡനങ്ങൾ 4338 കുട്ടികളെയാണ് സാരമായി ബാധിച്ചത്. കുട്ടികളുടെ മാനസിക ആരോഗ്യത്തിലും ബുദ്ധിവികാസത്തിലും പഠനത്തിലുമെല്ലാം ഇത് ആഘാതം സൃഷ്ടിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
3818 കേസുകളിൽ 1837 കേസുകള്‍ കൗണ്‍സിലിങ് വഴിയും, 360 കേസുകള്‍ കോടതി വഴിയും തീര്‍പ്പാക്കപ്പെട്ടു. ഇതില്‍ 160 പേര്‍ക്ക് സാമ്പത്തിക ധനസഹായം ലഭിച്ചു. 30 പേര്‍ക്ക് നഷ്ടപരിഹാരവും ലഭിച്ചു. 599 കേസുകളില്‍ എഫ്ഐആര്‍ ഫയല്‍ ചെയ്തു. 499 പേരെ സംരക്ഷിക്കാനുള്ള ഉത്തരവും സര്‍വ്വീസ് പ്രൊവൈഡിങ് സെന്ററുകളോടെ സഹയത്തോടെ സ്ത്രീകള്‍ക്ക് ലഭിച്ചു.
കോവിഡ് ആദ്യ തരംഗമുണ്ടായ 2020 ജനുവരി മുതല്‍ 2021 മാര്‍ച്ച് വരെയുള്ള കാലയളവിലാണ് 3818 ഗാര്‍ഹിക പീഡനകേസുകളാണ് സര്‍വീസ് പ്രൊവൈഡിങ് സെന്ററുകളില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഈ കേസുകളില്‍ 41 ശതമാനവും ലഹരിയുടെ സ്വാധീനത്തില്‍ ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ കാലയളവിലെ 21 ശതമാനം ഗാര്‍ഹിക പീഡനങ്ങള്‍ക്ക് സ്ത്രീധനവും കാരണമായി. 18 ശതമാനം ഗാര്‍ഹിക പീഡനങ്ങള്‍ക്ക് മൊബൈല്‍, സാമൂഹിക മാധ്യമങ്ങളുടെ സ്വാധീനവുമുണ്ടെന്നും 18 ശതമാനത്തിന് വിവാഹേതര ബന്ധവും കാരണമായെന്ന് കണക്കുകള്‍ പറയുന്നു
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വർഷം കേസുകള്‍ കുറവാണെന്ന് ഡിവി ആക്ട് പ്രൊജക്ട് മാനേജര്‍ സി. നിസാര്‍ പറയുന്നു. "മുന്‍ വര്‍ഷങ്ങളില്‍ 4000 ത്തിനും 6000ത്തിനുമിടയില്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കോവിഡിനെത്തുടര്‍ന്ന് പല സര്‍വീസ് പ്രൊവൈഡിങ് സെന്ററുകള്‍ തുറക്കാനാവാത്തത് കേസുകളുടെ എണ്ണം കുറച്ചു", അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോവിഡ് കാലത്ത് ടെലി കൗണ്‍സിങ്ങിലൂടെ മാത്രം നൂറുകണക്കിന് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ആ കണക്കുകളൊന്നും ഉൾപ്പെടുത്താതെ തന്നെ നാലായിരത്തോളം ഗാര്‍ഹിക പീഡനകേസുകള്‍ സര്‍വ്വീസ് പ്രൊവൈഡിങ് സെന്ററിന് കീഴില്‍ മാത്രമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും നിസാര്‍ പറയുന്നു.
നിലവില്‍ 14 ജില്ലകളിലായി 82 സര്‍വ്വീസ് പ്രൊവൈഡിങ് സെന്ററുകളാണുള്ളത്. ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് എറണാകുളം ജില്ലയിലാണ്. തിരുവനന്തപുരം-421, വയനാട്- 404, കണ്ണൂര്‍- 389, കോട്ടയം - 337, തൃശ്ശൂര്‍ 306, കൊല്ലം- 302, ഇടുക്കി-282, പാലക്കാട്-268, കോഴിക്കോട്- 168, ആലപ്പുഴ -117, പത്തനംതിട്ട-108 എന്നിങ്ങനെ പോകുന്നു കണക്കുകള്‍. ഇതില്‍ ഏറ്റവും കുറവ് കേസുകള്‍ റിപ്പോര്‍ട്ട്് ചെയ്യപ്പെട്ടത് കാസര്‍കോട് ജില്ലയിലാണ്. 63 കേസുകള്‍.മലബാര്‍ ഖേലയില്‍ സെന്ററുകള്‍ കുറവായതും കേസുകള്‍ കുറയാനിടയായിട്ടുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..