ബാലവകാശ കമ്മിഷൻ ഇടപെട്ടു; സ്‌കൂള്‍ വിദ്യാര്‍ഥിയെ തിരിച്ചെടുത്തു


എ.ആർ മാധവൻ | Photo-.facebook.com/anoopg.in

അറ്റന്‍ഡസ് കുറവ്‌ ചൂണ്ടിക്കാട്ടി സ്‌കൂളില്‍നിന്നു പുറത്താക്കിയ വിദ്യാര്‍ഥിയെ തിരിച്ചെടുത്തു. കോഴിക്കോട് സെന്റ്.ജോസഫ്‌സ് ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂൾ മാനേജ്‌മെന്റാണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ എ.ആര്‍. മാധവനെ തിരിച്ചെടുത്തത്. ബാലാവകാശ കമ്മീഷന്റെ ഉത്തരവ് പ്രകാരമായിരുന്നു തിരിച്ചെടുക്കല്‍. മകനെ സ്‌കൂളില്‍നിന്നു പുറത്താക്കിയ നടപടിക്കെതിരേ അച്ഛനും സാമൂഹ്യ പ്രവര്‍ത്തകനുമായ അനൂപ് ഗംഗാധരന്‍ രംഗത്ത് വന്നിരുന്നു.

Read more-ക്രിക്കറ്റ് പരിശീലനത്തിന് അവധിയെടുത്തു; കാരണം ബോധിപ്പിച്ചിട്ടും പുറത്താക്കിയെന്ന് വിദ്യാർത്ഥി



വാര്‍ത്ത മാതൃഭൂമി ഡോട്ട്‌ കോം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബാലാവകാശ കമ്മിഷന്റെ നേതൃത്വത്തില്‍ ഇന്ന് (ബുധനാഴ്ച) ഹിയറിങ് നടത്തുകയായിരുന്നു. വിദ്യാര്‍ത്ഥിയെ തിരികെ എടുക്കണമെന്ന് ബാലാവകാശ കമ്മീഷന്‍ ഉത്തരവിട്ടത്‌ അനൂപ് ഗംഗാധരനാണ് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചത്. അതേ സമയം ഡെപ്യൂട്ടി ഡയറക്ടറുടെ കത്ത് ലഭിച്ചാല്‍ പ്രവേശിപ്പിക്കാന്‍ മറ്റ് തടസങ്ങളൊന്നുമില്ലെന്ന് സ്‌കൂള്‍ മാനേജര്‍ കൂടിയായ ഫാദര്‍ പയസ് പ്രതികരിച്ചു.

Content Highlights: dismissed student back to school


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented