അറപ്പോടെ നോക്കിയവര്‍ക്ക്‌ മുന്നില്‍ കൈനീട്ടാന്‍ നിന്നില്ല,ആക്രിയില്‍ വിസ്മയം തീര്‍ത്ത് കുരുന്നുകള്‍


കുട്ടികളെ കൈതൊഴിലുകള്‍ പഠിപ്പിച്ച് അതില്‍ നിന്ന് ലഭിക്കുന്ന വരുമാനം അവര്‍ക്കായി ഉപയോഗിക്കാനായി വീണ തീരുമാനിച്ചു. ഈ കുഞ്ഞുങ്ങളുടെ കൈയില്‍ വിരിയുന്ന ഈ ഉത്പന്നങ്ങള്‍ക്ക്‌ ഇന്ന് ആവശ്യക്കാര്‍ ഏറെയാണ് തെരുവ് മക്കളെന്ന് പറഞ്ഞവര്‍ക്ക് മുന്നില്‍ കൈനീട്ടാന്‍ നിന്നില്ല...ആക്രിയില്‍ വിസ്മയങ്ങള്‍ തീര്‍ക്കുകയാണിവര്‍

Image/Karmmarg Facebook page

ഇന്നത്തെ പത്രത്തിന് വീട്ടിന്റെ പൂമുഖത്തെ ടീപോയിലായിരിക്കും സ്ഥാനം, നാളെ രാവിലെ ചായ്പ്പിലേക്കും പിന്നെ വളപ്പിലേക്കും എത്തുന്ന ഇവ കര്‍മ്മ മാര്‍ഗിലെ കുട്ടികളുടെ കയ്യിലെത്തിയാല്‍ മനോഹരമായ ബാഗായി മാറും. പത്രക്കടലാസ്‌ മാത്രമല്ല ഉപേക്ഷിച്ച് കളയുന്ന തുണിക്കഷ്ണങ്ങളിലും ഇവര്‍ വിസ്മയങ്ങള്‍ തീര്‍ക്കും . വഴികാട്ടിയായി അമരത്തുള്ളത് വീണ ലാല്‍ എന്ന 63കാരിയാണ്

1997 ലാണ് വീണ ലാല്‍ കര്‍മ്മ മാര്‍ഗ് എന്ന പേരില്‍ ഒരു എന്‍ജിഒ സ്ഥാപിക്കുന്നത്. സാമ്പത്തികവും സാമുഹികവുമായി പിന്നാക്കം നില്‍ക്കുന്ന ഒരു പറ്റം കുട്ടികളെ സ്വയം പര്യാപ്തരാക്കി മുന്നോട്ട് കൊണ്ടുപോവുകയെന്നായിരുന്നു ലക്ഷ്യം. എന്നാല്‍ ഇത്രയും വലിയ ദൗത്യം ഏറ്റെടുത്ത് നടത്താന്‍ വീണയ്ക്ക് സാമ്പത്തിക ചുറ്റുപാടുണ്ടായിരുന്നില്ല. സാധാരണയായി പിന്നെ ചെയ്യാന്‍ പറ്റുന്നത് സമൂഹത്തില്‍ നിന്ന് പണം സംഭാവനയായി വാങ്ങുക എന്നതാണ്. പൂര്‍ണ്ണമായും ആ മാതൃക പിന്തുടരുന്നതിനോട് വീണയ്ക്ക് താത്പര്യമുണ്ടായിരുന്നില്ല. പിന്നെ എന്ത് എന്ന ചോദ്യം അവസാനിച്ചത് വലിയൊരു വിപ്ലവത്തിന് മുന്നിലായിരുന്നു. കുട്ടികളെ കൈതൊഴിലുകള്‍ പഠിപ്പിച്ച് അതില്‍ നിന്ന് ലഭിക്കുന്ന വരുമാനം അവര്‍ക്കായി ഉപയോഗിക്കാനായി അവര്‍ തീരുമാനിച്ചു. വലിച്ചെറിഞ്ഞ് കളയുന്ന പത്രക്കടലാസുകള്‍, തുണികള്‍,പ്ലാസ്റ്റിക്ക് കുപ്പികള്‍ തുടങ്ങി ആക്രിയെന്ന് അവഗണിക്കാവുന്ന സാധനങ്ങള്‍ കൊണ്ട് മനോഹരമായ ഉത്പനങ്ങള്‍ തയ്യാറാക്കാന്‍ ഈ കുട്ടികളെ പ്രാപ്തരാക്കി. ഈ കുഞ്ഞുങ്ങളുടെ കൈയില്‍ വിരിയുന്ന ഈ ഉത്പന്നങ്ങള്‍ക്ക്‌ ഇന്ന് ആവശ്യക്കാര്‍ ഏറെയാണ്

ജുഗാഡ് എന്ന് പേരിലാണ് ഇവരുടെ ഉത്പന്നങ്ങള്‍ വിപണിയില്‍ എത്തുന്നത്. പത്രക്കടലാസുകള്‍ കൊണ്ട് ഷോപ്പിങ് ബാഗുകള്‍ ചെയ്തായിരുന്നു തുടക്കം.ബാഗുകള്‍, ചെറിയ പൗച്ചുകള്‍,കരകൗശല വസ്തുകള്‍ തുടങ്ങി നിരവധി ഉപയോഗപ്രദമായ സാധനങ്ങള്‍ ഇവര്‍ നിര്‍മ്മിക്കുന്നു. ഇതില്‍ നിന്നുള്ള വരുമാനമാണ് കുട്ടികളെ മുന്നോട്ട് നയിക്കുന്നത്.കരകൗശല വിദ്യകള്‍ കുട്ടികളെ പഠിപ്പിക്കാനായി നിരവധി പേര്‍ സന്നദ്ധരായി എത്തിയതോടെ ആശയങ്ങള്‍ വേഗത്തിലായെന്ന്‌ വീണ പറയുന്നു.

വീണ

ഫരീദാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനത്തിലെ അറുപതോളം കുട്ടികള്‍ക്ക് വീണ അമ്മയാണ്. ശാരിരികവും മാനസികവുമായി പിഡനം ഏറ്റവര്‍, തട്ടിക്കൊണ്ടു പോയി വീടെവിടെയെന്ന് പോലും അറിയാത്തവര്‍, തെരുവില്‍ നിന്ന് വന്നവര്‍ ഒരു നേരത്തെ ഭക്ഷണം പോലും കഴിക്കാന്‍ പാങ്ങില്ലാത്തവര്‍ അങ്ങനെ നിരവധി പേരെ ഇവിടെ കാണാവുന്നതാണ്. നിരവധി കുട്ടികള്‍ക്കുള്ള പഠനം,ഭക്ഷണം, വസ്ത്രം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഇവര്‍ എത്തിക്കുന്നു. രണ്ടായിരത്തോളം കുട്ടികളെ വീണ തെരുവില്‍ നിന്നും രക്ഷപ്പെടുത്തിയിട്ടുണ്ട്. ഇവര്‍ക്ക് വിദ്യാഭ്യാസവും കൈതൊഴില്‍ പരിശീലനവും നല്‍കി സ്വന്തമായൊരു ജീവിതം ഒരുക്കി കൊടുക്കുകയാണ് വീണ.

ഈ കുട്ടികളുടെ കലാബോധം കണ്ട് ശരിക്കും ഞെട്ടിപ്പോയിട്ടുണ്ട്. ഇവര്‍ക്ക് അതിന് വേണ്ട ഭൗതികമായ ചുറ്റുപാടുകള്‍ ഒരുകികൊടുക്കയാണ് ഞങ്ങളുടെ പ്രഥമ ധര്‍മ്മം വീണ പറയുന്നു. ഉത്പനങ്ങള്‍ക്കുള്ള വിപണി സാധ്യത ആദ്യമൊരു വെല്ലുവിളിയായിരുന്നു എന്നാല്‍ പതിയെ ജുഗാഡ് സമുഹത്തില്‍ ഇടം പിടിച്ച് തുടങ്ങി.

16 വയസുമുതല്‍ ഇവര്‍ക്ക് വൊക്കേഷണല്‍ പരിശിലനങ്ങള്‍ നല്‍കി തുടങ്ങും പിന്നീട് തൊഴില്‍ നേടി ഇവര്‍ ഇവിടെ നിന്ന് മാറുകയാണ് പതിവ്. ഇവിടെ നിന്ന് പുറത്തിറങ്ങിയ പലരും വിവിധ തൊഴില്‍ മേഖലകളിലായി ശോഭിക്കുന്നു അതില്‍ കൂടുതല്‍ എന്ത് സന്തോഷമാണ് വേണ്ടത് - വീണ പറയുന്നു

ഇതിന് പുറമേ ഗ്രാമീണ സ്ത്രീകള്‍ക്കും ഇത്തരം ഉത്പന നിര്‍മ്മാണത്തിന് സംഘടന താങ്ങാവുന്നുണ്ട്

സ്ഥാപനത്തിന്റെ അരഏക്കറോളം ഭൂമിയില്‍ വീണ തുടങ്ങിയ ജൈവ കൃഷി വലിയൊരു കര്‍ഷകവിപ്ലവത്തിന് സമാനമാണ്. സ്ഥാപനത്തിലേക്ക് ആവശ്യമായ ഭക്ഷണങ്ങള്‍ക്ക് വേണ്ടി ആരംഭിച്ച ഇവിടെ യാതൊരു തരത്തിലുമുള്ള രാസവളപ്രയോഗവും നടത്തുന്നില്ല.

സ്വന്തമായി തയ്യാറാക്കുന്ന കംപോസ്റ്റാണ് ഇവിടെ ഉപയാഗിക്കുന്നത്. ഞങ്ങള്‍ക്ക് മാത്രമല്ല ചുറ്റുമുള്ള പൂമ്പാറ്റകള്‍ക്കും പക്ഷികള്‍ക്കും മറ്റ് ജീവജാലകള്‍ക്കും ഭക്ഷണം നല്‍ക്കുന്നുണ്ട് ഈ കൃഷി.

25 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഈ സ്ഥാപനം ആരംഭിക്കുന്നത്. 60ല്‍ പരം കുട്ടികള്‍ ഇവിടെ സ്ഥിര താമസക്കാരാണ്. മോശപ്പെട്ട സാഹചര്യത്തില്‍ നിന്ന് വരുന്ന ഇവര്‍ക്ക് കൃത്യമായ രീതിയിലുള്ള പോഷക ആഹാരം എത്തിക്കുക എന്നതും സംഘടനയുടെ ഉത്തരവാദിത്വമാണ്- വീണ പറയുന്നു.

ഇത് നമ്മള്‍ വായിക്കുമ്പോളും കര്‍മ്മ് മാര്‍ഗിലെ കുട്ടികള്‍ പത്രക്കടലാസുകളിലും വലിച്ചെറിഞ്ഞ തുണികഷ്ണങ്ങളിലും ഒരു ബാഗോ പൗച്ചോ തിരിയുകയായിരിക്കും അതിജീവനത്തിനായി....

Content Highlights: Discarded Bottles and Scrap to Help Shelter 1500 Kids

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


lemon

1 min

കളിയാക്കിയവര്‍ക്ക് മറുപടി; അഷ്ടമുടിക്കായലോരത്ത് ഡോക്ടറുടെ ചെറുനാരങ്ങാവിപ്ലവം

Jul 3, 2022


pinarayi vijayan pc george

3 min

പിണറായിക്ക് പിന്നില്‍ ഫാരിസ് അബൂബക്കര്‍, അമേരിക്കന്‍ ബന്ധം അന്വേഷിക്കണമെന്ന് പി.സി; ഗുരുതര ആരോപണം

Jul 2, 2022

Most Commented