ഡൽഹി ജമാ മസ്ജിദ് പ്രവേശനം; പെൺകുട്ടികളെ വിലക്കി വിവാദമായപ്പോൾ പിൻവലിച്ചു


Photo: PTI

ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ പ്രസിദ്ധമായ ജമാ മസ്ജിദിൽ പെൺകുട്ടികൾക്ക് പ്രവേശനവിലക്കേർപ്പെടുത്തിയത് വിവാദമായതോടെ പിൻവലിച്ചു. പെൺകുട്ടികൾ ഒറ്റയ്ക്കോ സംഘമായോ എത്തുന്നത് വിലക്കി കഴിഞ്ഞദിവസമാണ് മസ്ജിദ് അധികൃതർ പ്രധാനകവാടങ്ങളിൽ നോട്ടീസ് പതിച്ചത്.

വിവാദമായതോടെ പ്രാർഥിക്കാൻ വരുന്നവർക്ക് നിയന്ത്രണം ബാധകമാവില്ലെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു. എന്നാൽ, സംഭവത്തിൽ ദേശീയ വനിതാ കമ്മിഷനും ഡൽഹി വനിതാ കമ്മിഷനും ഇടപെട്ടു. വിശദീകരണമാവശ്യപ്പെട്ട് ഡൽഹി വനിതാ കമ്മിഷൻ ജമാ മസ്ജിദ് ഇമാമിന് നോട്ടീസയച്ചു. വിവാദം മൂർച്ഛിക്കുന്നതിനിടെ ഡൽഹി ലെഫ്. ഗവർണർ വിനയ് കുമാർ സക്സേന ഇടപെട്ടതോടെയാണ് വിലക്കുനീക്കാൻ അധികൃതർ തയ്യാറായത്. ലെഫ്. ഗവർണറുടെ അഭ്യർഥന മാനിച്ച് നിയന്ത്രണം പിൻവലിക്കാമെന്ന് സമ്മതിച്ചതായി രാജ് നിവാസ് വൃത്തങ്ങൾ അറിയിച്ചു.ജമാ മസ്ജിദ് ആരാധനാകേന്ദ്രമാണെന്നും പ്രാർഥിക്കാനെത്തുന്നവരെ സ്വാഗതംചെയ്യുന്നെന്നും ഇമാം സെയ്ദ് അഹ്‌മദ് ബുഖാരി പറഞ്ഞു. എന്നാൽ, പല പെൺകുട്ടികളും ഒറ്റയ്ക്കുവന്നു പങ്കാളികളെ കാത്തിരിക്കുകയും മറ്റുമാണ്. ആരാധനാകേന്ദ്രം അതിനുള്ള സ്ഥലമല്ല. അതു തടയാനായിരുന്നു നിയന്ത്രണം കൊണ്ടുവന്നത്. പെൺകുട്ടികൾക്കോ യുവതികൾക്കോ പ്രാർഥിക്കാൻ വരുന്നതിന് തടസ്സമില്ല.മുഗൾഭരണകാലത്ത് പണികഴിപ്പിച്ച ജമാ മസ്ജിദിൽ വിനോദസഞ്ചാരികളും എത്താറുള്ളതാണ്.

Content Highlights: Delhi juma masjid issue


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


Kochupreman

1 min

നടൻ കൊച്ചുപ്രേമൻ അന്തരിച്ചു

Dec 3, 2022

Most Commented