വെള്ളം കുടിച്ച് സമരം അവസാനിപ്പിച്ചു കൂടേയെന്ന് മന്ത്രി; വഴങ്ങാതെ ദയാബായി


Daya Bhai

തിരുവനന്തപുരം: എൻഡോസൾഫാൻ ദുരിതബാധിതരുടെ പ്രശ്നങ്ങൾ ഉന്നയിച്ചുനടത്തുന്ന നിരാഹാരസമരം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സമരസഹായസമിതിനേതാക്കളുമായി നടത്തിയ ചർച്ചയ്ക്കുശേഷമാണ് മന്ത്രിമാരായ വീണാജോർജും ആർ. ബിന്ദുവും ജനറൽ ആശുപത്രിയിലെത്തിയത്. ദയാബായിയുടെ ആരോഗ്യവിവരങ്ങൾ തിരക്കിയശേഷം മന്ത്രി വീണ, ചർച്ചയിലുണ്ടായ അനുകൂലതീരുമാനങ്ങൾ ദയാബായിയെ അറിയിച്ചു. കാസർകോട് എയിംസ് സ്ഥാപിക്കുന്നതൊഴികെ തൊണ്ണൂറുശതമാനം ആവശ്യങ്ങളും പരിഹരിക്കുമെന്ന് മന്ത്രി അറിയിച്ചു.

തുടർന്ന്, ‘എന്നാൽ അല്പം വെള്ളം കുടിച്ച് സമരം അവസാനിപ്പിച്ചുകൂടേ’ എന്നായി മന്ത്രി. മന്ത്രിയുടെ സ്നേഹപൂർവമുള്ള അഭ്യർഥന പക്ഷേ ദയാബായി നിരസിച്ചു. ‘നൂറുശതമാനം ഉറപ്പുകിട്ടിയാലേ സമരം അവസാനിപ്പിക്കൂ’ എന്നായി അവർ.തീരുമാനങ്ങൾ രേഖാമൂലം നൽകാമെന്ന് മന്ത്രിമാർ പറഞ്ഞു. എന്നാൽ, പ്രായോഗികമായി എന്തുനടപടികളെടുത്തുവെന്ന് അറിയിക്കണമെന്ന് ദയാബായി ആവശ്യപ്പെട്ടു. നിരാഹാരസമരം അവസാനിപ്പിക്കണമെന്ന് മന്ത്രിമാർ പലവട്ടം അപേക്ഷിച്ചെങ്കിലും ദയാബായി വഴങ്ങിയില്ല. കാസർകോട് ജില്ലയ്ക്കുവേണ്ടിയും എൻഡോസൾഫാൻ ബാധിതർക്കുവേണ്ടിയും സർക്കാർ ചെയ്യുന്നതും ചെയ്യാനിരിക്കുന്നതുമായ കാര്യങ്ങൾ ചർച്ചചെയ്തിട്ടുണ്ടെന്നും മന്ത്രിമാർ പറഞ്ഞു. ന്യൂറോളജിയുമായി ബന്ധപ്പെട്ട സൂപ്പർ സ്പെഷ്യാലിറ്റി ചികിത്സാസൗകര്യങ്ങൾ ഒരുക്കും. എയിംസ് വിഷയത്തിൽ സർക്കാർ നേരത്തേ തീരുമാനമെടുത്തതാണ് -മന്ത്രിമാർ അറിയിച്ചു. പക്ഷേ, സമരം തുടരുകയാണെന്ന് ദയാബായി പറഞ്ഞു. ‘‘വെറും പ്രഖ്യാപനങ്ങൾകൊണ്ട് അവസാനിക്കുന്നതല്ല ഈ സമരം. നൂറുശതമാനം നീതികിട്ടാതെ പിന്നോട്ടില്ല’’ -ദയാബായി ഉറച്ചനിലപാട് അറിയിച്ചു. ആശുപത്രിയിലും സമരം തുടരുന്ന ദയാബായിയുടെ ആരോഗ്യനില ഒട്ടും തൃപ്തികരമല്ലെന്ന് ഡോക്ടർമാർ അറിയിച്ചു.

Content Highlights: Daya Bai hunger strike for Endosulfan victims


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented