ട്രാൻസ്‌ജെൻഡർ വിഷയങ്ങൾ ഉൾക്കൊള്ളുന്ന പാഠ്യപദ്ധതി,നിര്‍ദേശവുമായി ദേശീയ വനിത കമ്മീഷന്‍


പ്രതീകാത്മക ചിത്രം | ഫോട്ടോ:മധുരാജ്‌

ന്യൂഡൽഹി: സ്കൂളുകളിൽനിന്നുള്ള ട്രാൻസ്ജെൻഡർ വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് വർധിക്കുന്ന സാഹചര്യത്തിൽ പാഠ്യപദ്ധതി പരിഷ്‌കരിക്കണമെന്ന് ദേശീയ വനിതാകമ്മിഷന്റെ നിർദേശം. വിദ്യാർഥികളെയും അധ്യാപകരെയും ബോധവത്കരിക്കാൻ സ്‌കളുകളിൽ ട്രാൻസ്‌ജെൻഡർ വിഷയങ്ങൾ ഉൾക്കൊള്ളുന്ന പാഠ്യപദ്ധതി അവതരിപ്പിക്കേണ്ടത് അത്യാവശ്യമാണ്. സ്കൂളുകളിലും മറ്റു വിദ്യാഭ്യാസസ്ഥാപനങ്ങളിലും ട്രാൻസ്‌ജെൻഡർമാർക്കായി കൗൺസിലിങ് സംവിധാനം വികസിപ്പിക്കണം.

ട്രാൻസ്‌വുമണുകളെ അവരുടെ നിയമപരമായ അവകാശങ്ങളെക്കുറിച്ച് ബോധവത്കരിക്കാൻ പരിപാടികൾ സംഘടിപ്പിക്കണം. അവർക്കായി നൈപുണി വികസന വർക്‌ഷോപ്പുകൾ, ആരോഗ്യസംരക്ഷണപദ്ധതികൾ, ഇൻഷുറൻസ് പരിരക്ഷ തുടങ്ങിയവയൊരുക്കണം. ട്രാൻസ്‌ജെൻഡർ കുട്ടികളുടെ രക്ഷിതാക്കളും കുടുംബാംഗങ്ങളും അവരെ കൈയ്യൊഴിയരുത്. സ്വത്തിലും അവകാശം നൽകണം. അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ദേശീയ ഹെൽപ്പ്‌ലൈൻ വികസിപ്പിക്കണം. ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് പാർപ്പിടം, ഭക്ഷണം, വൈദ്യസഹായം, വിനോദസൗകര്യങ്ങൾ തുടങ്ങിയവ ലഭ്യമാക്കാൻ ലക്ഷ്യമിട്ട 'ഗരിമ ഗ്രെഹ്' പദ്ധതികൾ ശരിയായി നടപ്പാക്കണമെന്നും കമ്മിഷൻ നിർദേശിച്ചു.

Content Highlights: Curriculum inclusive of transgender issues


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022

Most Commented