Marital Rape
ന്യൂഡൽഹി: ഭാര്യയുടെ സമ്മതമില്ലാതെ ശാരീരികബന്ധത്തിലേർപ്പെട്ടാൽ ഭർത്താവിനെതിരേ ബലാത്സംഗക്കുറ്റം ചുമത്താമോ എന്ന വിഷയത്തിൽ ഫെബ്രുവരി 15-നകം മറുപടിനൽകാൻ കേന്ദ്രത്തോട് സുപ്രീംകോടതി. തുടർന്ന്, ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗബെഞ്ച് കേസ് പരിഗണിക്കുന്നത് മാർച്ച് 21-ലേക്ക് മാറ്റി.
ഡൽഹി ഹൈക്കോടതിയിൽനിന്ന് ഇക്കാര്യത്തിൽ ഭിന്നവിധിയുണ്ടായ സ്ഥിതിക്ക് ഹൈക്കോടതിയിലെതന്നെ മൂന്നാമതൊരു ജഡ്ജിക്ക് വിഷയം വിടാവുന്നതാണെന്ന് കേന്ദ്രത്തിനുവേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു. എന്നാൽ, ഇതിനോട് ചീഫ് ജസ്റ്റിസ് യോജിച്ചില്ല. ഹൈക്കോടതിയുടെ രണ്ടഭിപ്രായങ്ങൾ ഇപ്പോൾ മുന്നിലുണ്ടെന്നും കേന്ദ്രത്തിന് എന്തെങ്കിലും പറയാനുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
നിയമപ്രശ്നത്തിനുപുറമേ സാമൂഹികമായും പ്രതിഫലനമുണ്ടാക്കുന്ന വിഷയമായതിനാൽ മറുപടി നൽകാനുണ്ടെന്ന് സോളിസിറ്റർ പറഞ്ഞു. തുടർന്നാണ് ഫെബ്രുവരി 15-നകം മറുപടിനൽകാൻ ആവശ്യപ്പെട്ടത്.
ബലാത്സംഗക്കുറ്റത്തിൽനിന്ന് ഭർത്താവിനെ ഒഴിവാക്കുന്ന ഐ.പി.സി. 375, 376 ബി വകുപ്പുകളിലെ രണ്ടാം ഇളവ് ചോദ്യംചെയ്യുന്ന ഹർജികളിൽ ഡൽഹി ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് ഇറക്കിയ ഭിന്നവിധിക്കെതിരായ ഹർജിയാണ് പരാതികളിലൊന്ന്. ഇളവ് നൽകുന്നതിനെതിരായ പൊതുതാത്പര്യ ഹർജികൾ, ഭർത്താവിനെതിരേ ബലാത്സംഗക്കുറ്റം നിലനിൽക്കുമെന്ന കർണാടക ഹൈക്കോടതിവിധിക്കെതിരായ അപ്പീൽ എന്നിവയും സുപ്രീംകോടതിക്ക് മുമ്പാകെയുണ്ട്.
Content Highlights: Criminalization of marital rape
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..