തിരുവനന്തപുരം:ഉത്പതിഷ്ണുക്കള്‍ക്ക് ജീവന് ഭീഷണി നേരിടുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്നും പിന്നിൽ സംഘപരിവാറെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സംവിധായകൻ പ്രിയനന്ദന് നേരെയുണ്ടായ ആക്രമണത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ അത്തരത്തില്‍ ഉള്ള ഒരു സംഭവും പ്രോത്സാഹിപ്പിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി.
"പ്രിയനന്ദന് നേരെ ഭീഷണി നേരത്തെ ഒരു വിഭാഗം ഉയര്‍ത്തിയിരുന്നു. കേരളത്തില്‍ അസഹിഷ്ണുത വളര്‍ന്നു വരുന്നതിനുള്ള തെളിവാണിത്. അറിയപ്പെടുന്ന കലാകാരനും നാട് ആദരിക്കുന്ന വ്യക്തിയുമാണ് പ്രിയനന്ദനന്. ഉത്പതിഷ്ണുക്കള്‍ക്ക് ജീവന് ഭീഷണി നേരിടുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ഇത് സംഘപരിവാറിന്റെ ഭാഗത്തു നിന്നാണ് ഉണ്ടാകുന്നത്. കേരളത്തില്‍ അത്തരത്തില്‍ ഉള്ള ഒരു സംഭവും പ്രോത്സാഹിപ്പിക്കപ്പെടില്ല. സമൂഹം ഒറ്റക്കെട്ടായി നില്ക്കും".
ലോക കേരള സഭ ധൂര്‍ത്താണെന്ന് പ്രതിപക്ഷം പറഞ്ഞതായി താന്‍ കണ്ടിട്ടില്ലെന്നും ചില പ്രസിദ്ധീകരണങ്ങളാണ് അത് പറയുന്നതെന്നും മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനുത്തരമായി മുഖ്യമന്ത്രി പറഞ്ഞു..
"നാടിന്റെ വികസനത്തിന് വലിയ സംഭാവന നല്കുന്ന വേദിയാണ് ലോക കേരള സഭ. ലോകത്ത് പല പുതിയ അറിവുകളും വന്നിട്ടുണ്ട്. നാടിന്റെ വികസനത്തിന് ഉപയോഗിക്കാവുന്ന പുതിയ വിജ്ഞാനങ്ങളും ശേഷികളമുണ്ട്. ഇത് നമുക്ക് സ്വായകത്തമവാന് കഴിയണം. നേരത്തെ ലോകകേരള സഭ ചേര്‍ന്നപ്പോള്‍ തന്നെ റീജണല്‍ സമ്മേളനം നടത്തണമെന്ന കാഴ്ച്ചപ്പാടുണ്ടായിരുന്നു. അതിനാലാണ് റീജണല്‍ സമ്മേളനം യുഎഇയില്‍ നടക്കുന്നത്".
ലോക കേരള സഭയുടെ ചെലവ് മലയാളി കമ്മ്യൂണിറ്റിയാണ് വഹിക്കുന്നത്. തീരെ ചിലവില്ലെന്നല്ല. ഞാന്‍ പോകുന്നുണ്ടെങ്കില്ലും പ്രതിപക്ഷ നേതാവ് പോകുന്നുണ്ടെങ്കിലും അത് സര്‍ക്കാരാണ് വഹിക്കുക. ഇത്തരം കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍ ആക്ഷേപിക്കാനുള്ള സമീപനമല്ല വേണ്ടത്. വ്യക്തമായി കാര്യങ്ങള്‍ മനസ്സിലാക്കിയാണ് വിമര്‍ശിക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
content highlights: CM Pinarayi Vijayan on Priyanandanan attack by RSS
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..