ന്യൂഡൽഹി: ചീഫ് ജസ്റ്റിനെതിരായ ലൈംഗിക പീഡന പരാതി തള്ളിയ കോടതി നിലപാടിനെതിരേ സുപ്രീം കോടതിക്ക് മുന്നില്‍ പ്രതിഷേധം. വാട്‌സാപ്പ് കൂട്ടായ്മയാണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്. പരാതിക്കാരിയുടെ ഭാഗം കേൾക്കാതെ പരാതി തള്ളിയതിനെതിരെയാണ് പ്രതിഷേധം.

ചൊവ്വാഴ്ച രാവിലെ 10.30 ന് സുപ്രീം കോടതിക്ക് മുന്നില്‍ പ്രതിഷേധം തുടങ്ങുമെന്നായിരുന്നു വാട്‌സാപ്പ് സന്ദേശം. ഇതിന്റെ അടിസ്ഥാനത്തില്‍ സുപ്രീം കോടതിക്ക് മുന്നില്‍ കനത്ത സുരക്ഷയൊരുക്കിയിരുന്നു. ആഹ്വാനം ചെയ്തത് ആരാണെന്നറിയാത്തതിനാല്‍ എത്രപേര്‍ പ്രതിഷേധനത്തിനെത്തുമെന്ന കാര്യത്തിലും ധാരണയുണ്ടായിരുന്നില്ല.

പരാതിക്കാരിയായ യുവതി അഭിഭാഷക സഹായം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സമിതി നിരാകരിക്കുകയായിരുന്നു. തുടര്‍ന്നാണ് സമിതിയുമായി സഹകരിക്കില്ലെന്ന് പറഞ്ഞ് യുവതി പിന്‍മാറിയത്. പരാതിക്കാരിയുടെ ഭാഗം കേട്ടില്ലെന്ന വലിയ ആരോപണം ആഭ്യന്തര അന്വേഷണ സമിതിക്കെതിരേ നിലനില്‍ക്കുന്നുണ്ട്. ഇതി നിലനിൽക്കെയായിരുന്നു പരാതി കോടതി തള്ളിയത്.

ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാവ് ആനി രാജയും പ്രതിഷേധത്തിനെത്തി. എന്നാൽ പ്രതിഷേധക്കാരെ ബലം പ്രയോഗിച്ച് പോലീസ് വാഹനത്തിൽ കയറ്റുകയായിരുന്നു.

content highlights: CJI involved sexual harassment case, whatsapp group protest infront of SC