Representative Image | Photo: Gettyimages.in
ന്യൂഡൽഹി: ആർത്തവം സ്വാഭാവിക ശാരീരികാവസ്ഥയാണെന്നും തൊഴിലിടങ്ങളിൽ ശമ്പളത്തോടെയുള്ള നിർബന്ധിത ആർത്തവാവധി നടപ്പാക്കുന്നത് പരിഗണനയിലില്ലെന്നും കേന്ദ്രസർക്കാർ പാർലമെന്റിൽ.
ചെറിയൊരുവിഭാഗം സ്ത്രീകൾക്കും പെൺകുട്ടികൾക്കുമാണ് ആർത്തവസമയത്ത് ശാരീരികാസ്വസ്ഥതകളുണ്ടാകുന്നത്. ഇത് മരുന്നിലൂടെ പരിഹരിക്കാവുന്നതെയുള്ളൂവെന്നും ബെന്നി ബെഹനാൻ, ടി.എൻ. പ്രതാപൻ, രാജ്‌മോഹൻ ഉണ്ണിത്താൻ എന്നിവരുടെ ചോദ്യത്തിന് മറുപടിയായി ആരോഗ്യമന്ത്രാലയം ലോക്‌സഭയിൽ അറിയിച്ചു.
10-19 പ്രായക്കാരായ പെൺകുട്ടികൾക്കിടയിൽ ആർത്തവശുചിത്വത്തിനായി പ്രത്യേക പദ്ധതി നടപ്പാക്കുന്നുണ്ട്.
കൗമാരക്കാരായ കുട്ടികൾക്ക് ഗുണനിലവാരമുള്ള പരിസ്ഥിതി സൗഹൃദമായ സാനിറ്ററി പാഡുകൾ ഉറപ്പാക്കാനും നടപടി സ്വീകരിക്കുന്നുണ്ട്.
ആശാ വർക്കർമാർ മുഖേന മിതമായ നിരക്കിൽ പാഡുകൾ ലഭ്യമാക്കുന്നതിനുള്ള നടപടികളും സർക്കാർ സ്വീകരിക്കുന്നുണ്ടെന്ന് മറുപടിയിലുണ്ട്.
Content Highlights: Central government is not consideringmenstrual leave with pay
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..