Photo: canva
ചെന്നൈ: പ്രായപൂർത്തിയായിട്ടില്ലാത്ത മക്കൾക്ക് ചെലവിന് കൊടുക്കാനുള്ള ഉത്തരവാദിത്വത്തിൽ നിന്ന് അച്ഛന് ഒഴിഞ്ഞുമാറാൻ കഴിയില്ലെന്ന് മദ്രാസ് ഹൈക്കോടതി . ഭാര്യയും ഭർത്താവും വിവാഹമോചനക്കേസു നടക്കുമ്പോൾ കുട്ടികളുടെ കാര്യം ഏറ്റെടുത്ത് അവർക്ക് ചെലവിന് കിട്ടുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്വം കോടതിക്കുണ്ടെന്ന് ജസ്റ്റിസ് എസ്. എം. സുബ്രഹ്മണ്യന്റെ ബെഞ്ച് അഭിപ്രായപ്പെട്ടു.
ഭാര്യയും ഭർത്താവും കേസ് തീർപ്പാകാത്തതുകൊണ്ട് മക്കൾക്ക് ചെലവിനു നൽകുന്നതിനുള്ള അപേക്ഷകളും പല കുടുംബക്കോടതികളിലും തീർപ്പാകാതെ കിടക്കുകയാണെന്ന് ജസ്റ്റിസ് സുബ്രഹ്മണ്യൻ ചൂണ്ടിക്കാട്ടി. ഇങ്ങനെ വരുമ്പോൾ കുട്ടികളുടെ മൗലികാവകാശമാണ് ഹനിക്കപ്പെടുന്നത്. ഭർത്താവിനും ഭാര്യക്കും എന്നപോലെ കുട്ടികളുടെ കാര്യത്തിൽ കോടതിക്കും ഉത്തരവാദിത്വമുണ്ട്. കേസു തീർപ്പാകാൻ വൈകുമെങ്കിൽ കുട്ടികൾക്ക് ചെലവിനു നൽകുന്നതിന് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാൻ കോടതികൾ മടിക്കരുത് -ഹൈക്കോടതി പറഞ്ഞു.
ഭാര്യയ്ക്ക് ജോലിയുണ്ടെന്നതിന്റെ പേരിലോ മക്കളെ കാണാൻ അനുവദിക്കുന്നില്ലെന്നതിന്റെ പേരിലോ അച്ഛന് മക്കൾക്ക് ചെലവിനുനൽകുന്നതിൽനിന്ന് ഒഴിഞ്ഞുമാറാൻ പറ്റില്ലെന്ന് കോടതി വ്യക്തമാക്കി. ചെലവിനു നൽകാൻ ഇടക്കാല വിധി പുറപ്പെടുവിക്കുന്ന കോടതികൾ വിധി നടപ്പാകുന്നുണ്ടെന്ന് ഉറപ്പാക്കുകയും അതു ലംഘിക്കുന്നവർക്കെതിരേ നടപടിയെടുക്കുകയും വേണം. 11 മാസം പ്രായമുള്ള മകൾക്ക് ചെലവിനു പണം നൽകാൻ ഇടക്കാല വിധിയിലൂടെ ഭർത്താവിന് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് പി. ഗീത നൽകിയ ഹർജി അനുവദിച്ചുകൊണ്ടാണ് ഉത്തരവ്.
Content Highlights: Cannot exempt father from paying children's expenses- Madras High Court
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..