ത്ത അമ്മ കാണ്ടാമൃഗത്തിനെ മുഖം കൊണ്ടുരുമ്മിയും തലക്കൊണ്ട് തൊട്ട് വിളിച്ചും ഉണര്‍ത്താന്‍ ശ്രമിക്കുകയാണ് കുഞ്ഞു കാണ്ടാമൃഗം. ആ കുഞ്ഞറിയുന്നില്ല തന്നെ ഇത്രനേരം പാലൂട്ടിയ, ഒപ്പം കൊണ്ടു നടന്ന അമ്മ ഇനിയില്ലെന്ന്.
കഴിഞ്ഞ വര്‍ഷം ദക്ഷിണാഫ്രിക്കയില്‍ നടന്ന കാണ്ടാമൃഗ വേട്ടയുടെ വീഡിയോ ഹൃദയമുള്ളവരുടെ കണ്ണുനീര്‍ പൊടിക്കുന്നതാണ്. ഇന്ത്യന്‍ വനം വകുപ്പ് ഉദ്യോഗസ്ഥനായ പര്‍വീണ്‍ കസ്വാന്‍ ട്വിറ്ററില്‍ ഷെയര്‍ ചെയ്തതോടെ വീണ്ടും ചര്‍ച്ചാ വിഷയമായിരിക്കുകയാണ് ഈ വീഡിയോ.

ആ അമ്മ കാണ്ടാമൃഗത്തിന്റെ മരണം പ്രകൃതിയുടെ അനിവാര്യതയായിരുന്നില്ല. അത് മനുഷ്യന്റെ ആര്‍ത്തിയുടെ ഇരമാത്രമായിരുന്നു. കൊമ്പിനു വേണ്ടിയാണ് വേട്ടക്കാര്‍ ആ കാണ്ടാമൃഗത്തിനെ കൊന്നത്. ദക്ഷിണാഫ്രിക്കയിലെ നൂറ് കണക്കിന് റൈനോ വേട്ടയിലൊരു ഇരമാത്രമായിരുന്നു ആ കാണ്ടാമൃഗമെങ്കിലും കുഞ്ഞിന്റെ സാന്നിധ്യമാണ് വീഡിയോ ഇത്രയേറെ ചർച്ചചെയ്യപ്പെടാൻ ഇടയാക്കിയത്. എന്നാല്‍ ചത്തതറിയാതെ അമ്മയെ വിളിച്ചുണർത്താനും പാലുകുടിക്കാനും ശ്രമിക്കുകയാണ് കുഞ്ഞു കാണ്ടാമൃഗം.

"വേട്ടയുടെ നേര്‍ചിത്രം. വേട്ടക്കാര്‍ കൊന്ന അമ്മ കാണ്ടാമൃഗത്തിനെ ഉണര്‍ത്താന്‍ ശ്രമിക്കുകയാണ് കുഞ്ഞു കാണ്ടാമൃഗം. ഹൃദയഭേദകവും കണ്ണു തുറപ്പിക്കുന്നതും" എന്ന അടിക്കുറിപ്പോടെയാണ് പര്‍വീണ്‍ വീഡിയോ ട്വീറ്റ് ചെയ്തത്.  37000ത്തിലധികം ആളുകളാണ് ഒരു ദിവസത്തിനിടെ ഈ വീഡിയോ കണ്ടത്.

2018 ഫെബ്രുവരിയിലാണ് ദക്ഷിണാഫ്രിക്കയിലെ ദേശീയ പാര്‍ക്കില്‍ വെച്ച് കാണ്ടാമൃഗത്തെ വേട്ടയാടി കൊമ്പ് മുറിച്ചു കൊണ്ടു പേകുന്നത്. ഒറ്റപ്പെട്ട കുഞ്ഞു കാണ്ടാമൃഗത്തെ മയക്കി കിടത്തി ഇത്തരത്തില്‍ അനാഥമാക്കപ്പെട്ട കുഞ്ഞുങ്ങളെ സംരക്ഷിക്കുന്ന സംരക്ഷണ കേന്ദ്രത്തിലാക്കി.

ലോകത്തിലെ കാണ്ടാമൃഗങ്ങളില്‍ 80% ദക്ഷിണാഫ്രിക്കയിലാണ്.  2018ല്‍ മാത്രമായി 769 കാണ്ടാമൃഗങ്ങളെയാണ് ഇവിടെ വേട്ടയാടി കൊന്നത്.

content highlights: baby Rhino try to wake up mom, viral video