അങ്കണവാടികൾക്ക് നിലവാരം അനുസരിച്ച് ഗ്രേഡ് നൽകും


ആർ. ആതിര

Representative image: Archives

തിരുവനന്തപുരം: അങ്കണവാടികൾവഴി നൽകുന്ന സേവനത്തിന്റെ നിലവാരം മെച്ചപ്പെടുത്താൻ അടിസ്ഥാനസൗകര്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് മാർക്കിടുന്നു. മികവിന്റെ അടിസ്ഥാനത്തിൽ എ,ബി,സി,ഡി എന്നീ വിഭാഗങ്ങളിലായി ഗ്രേഡും നൽകും. മേയ് 15-നകം പരിശോധന നടത്തി ഗ്രേഡ് നൽകും.

അങ്കണവാടി കെട്ടിടം, ശൗചാലയസൗകര്യം, കളിസ്ഥലം, കുട്ടികളുടെ എണ്ണം, സുരക്ഷ, ഭവനസന്ദർശനം, കൗമാര ക്ലബ്ബ് തുടങ്ങിയ 26 കാര്യങ്ങൾ പരിശോധിച്ചാണ് മാർക്കിടുന്നത്. 75 മുതൽ 100 മാർക്കുവരെ ലഭിക്കുന്നവ എ വിഭാഗത്തിലും 50 മുതൽ 74 വരെയുള്ളവ ബിയിലും 36 മുതൽ 49 വരെയുള്ളവ സിയിലും 35ന് താഴെയുള്ളവ ഡി വിഭാഗത്തിലും ഉൾപ്പെടുത്തും. ഓരോ വർഷവും 10 ശതമാനം അങ്കണവാടികളെങ്കിലും തൊട്ടടുത്ത ഗ്രേഡിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നാണ് വനിതാ ശിശുവികസന വകുപ്പിന്റെ നിർദേശം. ആദ്യം സൂപ്പർവൈസറും പിന്നീട് ശിശുവികസന പദ്ധതി ഓഫീസർ, പ്രോഗ്രാം ഓഫീസർ എന്നിവരും ഇടയ്ക്കിടെ അങ്കണവാടി സന്ദർശിച്ച് ഗ്രേഡിങ് ഉറപ്പാക്കണം. ഓരോ തവണ സന്ദർശിക്കുമ്പോഴും പ്രവർത്തനം വിലയിരുത്തി ഗ്രേഡിങ്ങിൽ മാറ്റംവരുത്താം. തദ്ദേശസ്വയംഭരണ സ്ഥാപന അധ്യക്ഷന്റെ നേതൃത്വത്തിലുള്ള പഞ്ചായത്തുതല കമ്മിറ്റിയും ഓരോ വർഷവും സന്ദർശിച്ച് ഗ്രേഡിങ് നൽകണം.

ഡി ഗ്രേഡിൽനിന്ന്‌ ഉയരാത്തവയ്ക് നെഗറ്റീവ് മാർക്ക് നൽകും. സി, ഡി ഗ്രേഡുകളിലുള്ളവയുടെ നിലവാരം ഉയർത്താൻ കർമപദ്ധതി രൂപവത്കരിക്കണം. ഡി ഗ്രേഡിൽ ഉൾപ്പെടുന്ന അങ്കണവാടികളിലെ പ്രവർത്തകർക്ക് എ വിഭാഗത്തിന്റെ പ്രവർത്തനങ്ങൾ മനസ്സിലാക്കുന്നതിനുള്ള അവസരം നൽകണം. ഗ്രേഡ് തിരിച്ചുള്ള കണക്കും നിലവാരം ഉയർത്തുന്നതിനായി സ്വീകരിച്ച നടപടിയും ശിശുവികസനപദ്ധതി ഓഫീസർമാരുടെ ഓരോ മാസത്തെയും യോഗത്തിൽ അവലോകനം ചെയ്യണമെന്നും നിർദേശമുണ്ട്.

Content Highlights: Anganwadis will be graded according to the standards

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


arvind kejriwal, sabu m jacob

1 min

കേരളവും പിടിക്കുമെന്ന് കെജ്‌രിവാള്‍; ട്വന്റി ട്വന്റിയുമായി ആം ആദ്മി പാര്‍ട്ടി സഖ്യം പ്രഖ്യാപിച്ചു

May 15, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022

More from this section
Most Commented