വള്ളുവാടി തോടിനുകുറുകെയുള്ള തകർന്ന കോൺക്രീറ്റ് പാലം
സുല്‍ത്താന്‍ബത്തേരി: മഴവെള്ളപ്പാച്ചിലില്‍ തകര്‍ന്ന പാലം പുതുക്കിപ്പണിയാത്തതിനാല്‍ വള്ളുവാടി ആനപ്പന്തി കാട്ടുനായ്ക്കകോളനിയിലെ കുടുംബങ്ങള്‍ മറ്റുവഴികളില്ലാതെ ബുദ്ധിമുട്ടുകയാണ്.
വള്ളുവാടി തോടിനുകുറുകെയുള്ള കോണ്‍ക്രീറ്റ് നടപ്പാലം മറികടന്നാണ് ഇവര്‍ കോളനിയിലേക്ക് യാത്രചെയ്തിരുന്നത്. ആറ്ുവര്‍ഷമുമ്പുണ്ടായ ശക്തമായ മഴവെള്ളപ്പാച്ചിലിലാണ് ഈ കോണ്‍ക്രീറ്റ് നടപ്പാലം തകര്‍ന്നത്. പാലത്തിന്റെ ഒരു ഭാഗത്തെ തൂണ്‍ പൂര്‍ണമായും ഒലിച്ചുപോകുകയും മറുഭാഗം അപകടാവസ്ഥയിലുമായി. ഈ അപകടാവസ്ഥയിലായ പാലത്തിലൂടെയാണിപ്പോള്‍ കോളനിവാസികള്‍ യാത്രചെയ്യുന്നത്. തകര്‍ന്ന കോണ്‍ക്രീറ്റ് പാലത്തിന് അല്പംമാറി ഒരു തടിപ്പാലമുണ്ടെങ്കിലും ഇതിലൂടെയുള്ള യാത്രയും ദുരിതം നിറഞ്ഞതാണ്. മഴ ശക്തമായതോടെ തോട്ടില്‍ വെള്ളം നിറഞ്ഞ് ഈ രണ്ട് പാലങ്ങളിലൂടെയുമുള്ള യാത്ര ദുഷ്‌കരമായിരിക്കുകയാണ്. തകര്‍ന്ന കോണ്‍ക്രീറ്റ് പാലം നവീകരിച്ചാല്‍ കോളനിവാസികളുടെ യാത്രാപ്രശ്‌നത്തിന് പരിഹാരമാവും. എന്നാല്‍ അതിനുള്ള നടപടികള്‍ അധികാരികളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്നാണ് കോളനിക്കാര്‍ ആരോപിക്കുന്നത്.
നിലവില്‍ വിദ്യാര്‍ഥികളും പ്രായമായവരുമെല്ലാം തകര്‍ന്ന പാലത്തിലൂടെയാണ് ജീവന്‍ പണയംവെച്ച് സഞ്ചരിക്കുന്നത്. 32 കുടുംബങ്ങളിലായി നൂറോളംപേരാണ് കോളനിയില്‍ താമസിക്കുന്നത്. സമീപത്തെ വള്ളുവാടി ഓടപ്പളം റോഡിലേക്ക് കോളനിയില്‍നിന്ന് അരക്കിലോമീറ്റര്‍ ദൂരമുണ്ട്. കോളനിയില്‍ ആര്‍ക്കെങ്കിലും അസുഖമുണ്ടായാല്‍ ഇത്രയും ദൂരം നടന്നുവേണം വാഹനത്തില്‍കയറി ആശുപത്രിയിലെത്താന്‍. ഈ സാഹചര്യത്തില്‍ എത്രയുംവേഗം പാലം പുതുക്കിപ്പണിത് കോളനിവാസികളുടെ യാത്രാ ക്ലേശത്തിന് പരിഹാരം കാണണമെന്നാണ് ആവശ്യമുയരുന്നത്.
Content Highlights: Anapanthi colony residents are struggling for roads
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..