മതത്തിന്റെ മതില്‍ക്കെട്ടുകള്‍ തടസമായില്ല, ഛത്തീസ്ഗഢ് സ്വദേശിനിക്ക് പള്ളിപ്പറമ്പില്‍ അന്ത്യവിശ്രമം


പറപ്പൂക്കര: മതത്തിന്റെ മതിലുകള്‍ തടസ്സമായില്ല, ഫുല്‍മാനിയയ്ക്ക് പള്ളിപ്പറമ്പില്‍ അന്ത്യവിശ്രമം. വെള്ളപ്പൊക്കത്തിനിടെ മരിച്ച ഛത്തീസ്ഗഢ് ജെസ്പൂര്‍ സ്വദേശി പട്നാബ് ബഹഭൂത് റാമിന്റെ ഭാര്യ ഫുല്‍മാനിയ ഭായി(36) ക്ക് പറപ്പൂക്കര പള്ളി സെമിത്തേരിയിലാണ് അന്ത്യവിശ്രമത്തിന് ഇടമൊരുങ്ങിയത്. നെടുമ്പാളില്‍ ഹോളോബ്രിക്സ് നിര്‍മാണ യൂണിറ്റിലെ തൊഴിലാളിയായ ഫുല്‍മാനിയ പേമാരിക്കിടെ പനി മൂര്‍ഛിച്ച് മരിക്കുകയായിരുന്നു.

റോഡില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് നെടുമ്പാളില്‍ നിന്ന് പറപ്പൂക്കരയിലേക്ക് വഞ്ചിയിലാണ് ഇവരെ കൊണ്ടുവന്നത്. പറപ്പൂക്കര അസീസി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കഴിഞ്ഞ 17-ന് മരിച്ചു. ഇതിനിടെ മഴശക്തമാവുകയും കുറുമാലിപുഴ ഗതിമാറി പ്രദേശമാകെ വെള്ളക്കെട്ടിലാവുകയും ചെയ്തു. ഇതിനിടെ പുതുക്കാട് മണ്ഡലത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും വെള്ളപ്പൊക്കത്തില്‍ മുങ്ങി.

മൃതദേഹം മറ്റൊരിടത്തേയ്ക്ക് കൊണ്ടുപോകാന്‍ സാധിക്കാതെ വന്നതോടെ നാട്ടുകാര്‍ പറപ്പൂക്കര പള്ളി അധികൃതരുമായി സംസാരിച്ചു. വികാരി ഫാ. ഡോ. ജോജി കല്ലിങ്ങല്‍ ബിഷപ്പ് പോളി കണ്ണൂക്കാടനുമായി ബന്ധപ്പെട്ട ശേഷം മൃതദേഹം പള്ളിസെമിത്തേരിയില്‍ സംസ്‌കരിക്കാന്‍ അനുവദിക്കുകയായിരുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
anu facebook post

5 min

'ഞങ്ങള്‍ക്ക് ഒരു തൂവാല പോലും മേടിച്ചു തരാത്ത ചാച്ചന്‍, 4 കൊല്ലം കഴിഞ്ഞു വേറെ കല്യാണം കഴിച്ചു'

May 25, 2022


pinarayi vijayan

1 min

എന്തും വിളിച്ച് പറയാവുന്ന സ്ഥലമല്ല കേരളം; പി.സി ജോര്‍ജിന്റേത് നീചമായ വാക്കുകള്‍- മുഖ്യമന്ത്രി

May 25, 2022


antony raju

1 min

പിന്നില്‍ രാഷ്ട്രീയശക്തികള്‍; ആക്രമിക്കപ്പെട്ട നടിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി മന്ത്രി ആന്റണി രാജു

May 24, 2022

More from this section




Most Commented