ചീറ്റയെ കൊണ്ടു വന്നോളൂ, പക്ഷെ ഞങ്ങളെവിടെ പോവണം; കുനോയില്‍ നിന്ന് കുടിയിറക്കപ്പെട്ടവര്‍


Representative image/Photo.1-PTI 2. Mathrubhumi archives

''ഞങ്ങള്‍ എവിടെ പോവണം, ഇത് ഞങ്ങളുടെ മണ്ണാണ്, ചീറ്റയെയോ സിംഹത്തേയോ എന്തിനെ വേണമെങ്കിലും കൊണ്ടുവരട്ടെ ഞങ്ങള്‍ക്ക് നീതി ലഭിക്കണം'' കുനോ നാഷണല്‍ പാര്‍ക്കില്‍ ചീറ്റയെ കൊണ്ടുവന്നതോടെ കുടിയിറക്കപ്പെട്ട ആദിവാസികളിലൊരാളായ ഗുട്ടയുടെ വാക്കുകളാണിത്.

കുനോയിലെ അവസാന ആദിവാസി ഗ്രാമമാണ് ബാഗ്ച്ച. ആഫ്രിക്കയില്‍ നിന്ന് ചീറ്റകളെ കൊണ്ടുവന്നതോടെ ഇവര്‍ ഇവിടെ നിന്ന് കുടിയിറങ്ങുകയാണ്. സഹരിയ വിഭാഗത്തിലുള്ള ആദിവാസികളാണ് ഇവിടെ താമസം. തങ്ങള്‍ക്ക് ലഭിക്കേണ്ട മാന്യമായ നഷ്ടപരിഹാരം ലഭിച്ചിട്ടില്ലെന്നാണ് ഇവര്‍ പറയുന്നത്. കൂടാതെ ഇതില്‍ 70 കുടുബങ്ങളെ നഷ്ടപരിഹാരം ലഭിക്കേണ്ട ലിസ്റ്റില്‍ നിന്ന് ഒഴിവാക്കിയിരിക്കുകയാണ് ഭരണകൂടം.19കാരനായ രാം ബാബുവിന്റെ പേരും നഷ്ടപരിഹാരം ലഭിക്കേണ്ടവരുടെ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കിയിരിക്കുകയാണ്. ജീവനോടെയിരിക്കുന്ന രാമു അവരുടെ മരണപ്പെട്ടവരുടെ ലിസ്റ്റിലാണുള്ളത്. താന്‍ ആരോഗ്യത്തോടെ ജീവിച്ചിപ്പിരുണ്ടെന്ന സര്‍ട്ടിഫിക്കറ്റിനായി ഓടികൊണ്ടിരിക്കുകയാണ് രാമു. തലമുറകളായി ബാഗ്ച്ച നിവാസികളാണ് രാമുവിന്റെ കുടുംബം

2014ല്‍ പുറത്ത് വിട്ട കണക്ക് പ്രകാരം 556 പേരാണ് ഇവിടെയുള്ളത്. 1981ല്‍ ഇവിടേക്ക് ഗിര്‍ നാഷണല്‍ പാര്‍ക്കില്‍ നിന്ന് ഏഷ്യന്‍ സിംഹങ്ങളെ ഇവിടേക്ക് കൊണ്ടുവരാന്‍ തീരുമാനിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് 1998 -2003 കാലയളവില്‍ ഇവിടെയുള്ള 24 ആദിവാസി ഗ്രാമങ്ങളെ കുടിയിറക്കിയിരുന്നു. ഗുജറാത്ത് സര്‍ക്കാറിന്റെ എതിര്‍പ്പ് മൂലം പദ്ധതി നടപ്പായില്ല. അടിസ്ഥാന സൗകര്യങ്ങളൊരുക്കിയ കുനോ ചീറ്റകള്‍ക്കും അനുയോജ്യമാണെന്ന് കണ്ടെത്തി. തുടര്‍ന്നാണ് ആഫ്രിക്കന്‍ ചീറ്റകളെ അധിവസിപ്പിക്കുന്ന പദ്ധതിയില്‍ പ്രഥമ പരിഗണന ലഭിച്ചത്. സിംഹങ്ങള്‍ പിന്നീട് എത്തിയില്ലെങ്കിലും കുനോയെ നാഷണന്‍ പാര്‍ക്കാക്കി മാറ്റാനുള്ള പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയിലായി.

ഇവിടെ ജിവിച്ച് മരിക്കാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. പക്ഷേ ഇറക്കി വിടുമ്പോള്‍ ഞങ്ങള്‍ എന്ത് ചെയ്യും- ഗ്രാമവാസിയായ കല്ലോ ദേശീയ മാധ്യമങ്ങളോട് പറയുന്നു. വനവിഭവങ്ങള്‍ ശേഖരിച്ചാണ് ഇവരുടെ ഉപജീവനം. മാറ്റി പാര്‍പ്പിക്കുമ്പോള്‍ മുന്നോട്ടുള്ള ജീവിതം ഏങ്ങനെയാണെന്ന് ഇവര്‍ക്കറിയില്ല. കൃത്യമായ നഷ്ടപരിഹാരം ലഭിക്കാതെ മുന്നോട്ടുള്ള ജീവിതം ഇവര്‍ക്ക് മുന്നില്‍ ചോദ്യചിഹനമാണ്.

1952ലാണ് ഇന്ത്യയില്‍ ചീറ്റകള്‍ക്ക് വംശനാശം സംഭവിച്ചതായി പ്രഖ്യാപിച്ചത്. എഴ് പതിറ്റാണ്ടുകള്‍ക്കിപ്പുറം നമീബിയയില്‍ നിന്നാണ് ഇവയെ ഇന്ത്യയില്‍ എത്തിച്ചത്.

Content Highlights: Adivasis in Kuno National Park displaced for cheetas without proper compensation


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022

Most Commented