ആസിഡ് ആക്രമണക്കേസ്: ദക്ഷിണേന്ത്യയിൽ കേരളം മുന്നിൽ, ഇന്ത്യയിൽ പശ്ചിമബംഗാൾ ഒന്നാം സ്ഥാനത്ത്‌


Representative image/Canva

ചെന്നൈ: ദക്ഷിണേന്ത്യയിലെ ആസിഡ് ആക്രമണക്കേസുകളിൽ കേരളം മുന്നിലെന്നു ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുകൾ. 2016 മുതൽ 2020 വരെയുള്ള കണക്കുകൾപ്രകാരം കേരളത്തിൽ 53 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 42 കേസുകളുള്ള ആന്ധ്രാപ്രദേശാണ് രണ്ടാംസ്ഥാനത്ത്. കർണാടകം- 34, തമിഴ്‌നാട് - 24, തെലങ്കാന- 21 എന്നിങ്ങനെയാണ് റിപ്പോർട്ട് ചെയ്ത കേസുകൾ. സ്ത്രീകൾക്കും ഒമ്പതുമുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കും നേരെയാണ് രാജ്യത്തുടനീളം ഏറ്റവും കൂടുതൽ ആസിഡ് ആക്രമണമുണ്ടാകുന്നത്.

2016-20 കാലയളവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ ആസിഡ് ആക്രമണമുണ്ടായത് പശ്ചിമബംഗാളിലാണ്. 294 കേസുകളാണ് അവിടെ റിപ്പോർട്ട് ചെയ്തത്. 243 കേസുകളുമായി രണ്ടാം സ്ഥാനത്ത് ഉത്തർപ്രദേശാണ്. വ്യവസായ സ്ഥാപനങ്ങളുള്ള മേഖലകളിലാണ് ആസിഡ് ആക്രമണം കൂടുതലായുണ്ടാവുന്നതെന്നാണ് കണ്ടെത്തൽ.

അത്തരം സ്ഥലങ്ങളിൽ ആസിഡ് എളുപ്പത്തിൽ ലഭിക്കുന്നതാണ് കാരണം. ആസിഡ് വിൽപ്പനയ്ക്ക് കർശന നിയന്ത്രണമേർപ്പെടുത്തണമെന്ന് ആസിഡ് സർവൈവേഴ്‌സ് ആൻഡ് വുമെൻ വെൽഫെയർ ഫൗണ്ടേഷൻ ചെന്നൈ ചാപ്റ്റർ അസി. ഡയറക്ടർ അവിജിത്ത് കുമാർ ആവശ്യപ്പെട്ടു. പ്രണയം നിരസിക്കൽ, ലൈംഗിക ബന്ധത്തിന് വിസമ്മതിക്കൽ, സ്ത്രീധനം, ദാമ്പത്യ പ്രശ്നങ്ങൾ, സ്വത്ത് തർക്കം തുടങ്ങിയവയാണ് പ്രധാനമായും ആസിഡ് ആക്രമണത്തിനു കാരണങ്ങളെന്ന് അവിജിത് ചൂണ്ടിക്കാട്ടി.

നാഷണൽ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച് 2014-18 കാലയളവിൽ രാജ്യത്ത് 1483 പേരാണ് ആസിഡ് ആക്രമണത്തിന് ഇരയായത്. തമിഴ്‌നാട്ടിൽ 2016-ൽ ആസിഡ് ആക്രമണക്കേസ് ഒന്നായിരുന്നുവെങ്കിൽ 2019-ൽ ഒമ്പതായി വർധിച്ചു.

2020-ൽ രണ്ടു കേസുകളായി കുറയുകയും ചെയ്തു. ആസിഡ് ആക്രമണങ്ങൾക്കെതിരേ ശക്തമായ ബോധവത്കരണമാണ് തമിഴ്‌നാട്ടിൽ നടക്കുന്നതെന്ന് അവിജിത്ത് പറഞ്ഞു.

ഇത്തരം കേസുകളിൽ ഇന്ത്യയിൽ ശിക്ഷയനുഭവിക്കുന്നത് വെറും 40 ശതമാനംപേർ മാത്രമാണെന്ന് ഈ മേഖലയിൽ പ്രവർത്തിക്കുന്ന സർക്കാരിതര സംഘടനകൾ വ്യക്തമാക്കുന്നു.

Content Highlights: Acid Attack in india

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
swapna suresh

2 min

നിരോധിത സാറ്റലൈറ്റ് ഫോണുമായി കേരളത്തിലെത്തിയ യുഎഇ പൗരനെ രക്ഷിക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടു- സ്വപ്‌ന 

Aug 8, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


rohit sharma

1 min

ഏഷ്യ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; കോലി തിരിച്ചെത്തി, ബുംറയില്ല

Aug 8, 2022

Most Commented