പോലീസിലെ കൊളോണിയൽ പദമൊഴിയുന്നു, പ്രേതവിചാരണ ഇനി മുതൽ 'ഇൻക്വസ്റ്റ്'


പ്രേത വിചാരണക്ക് പകരം ' ഇൻക്വസ്റ്റ്' എന്ന് വാക്ക് മലയാളത്തിൽ ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തര വകുപ്പ്

പ്രതീകാത്മകചിത്രം | ഫോട്ടോ: മാതൃഭൂമി

പോലീസിന്റെ ഔദ്യോഗിക ഭാഷയിൽ നിന്നും 'പ്രേതവിചാരണ' പടിയിറങ്ങി. ആഭ്യന്തര വകുപ്പാണ് ഇത് സംബന്ധിച്ചു ഉത്തരവിറക്കിയത്. സാമൂഹ്യ പ്രവര്‍ത്തകനായ ബോബന്‍ മാട്ടുമന്തയുടെ കൊളോണിയല്‍ പദങ്ങള്‍ക്ക് എതിരായുള്ള പ്രവര്‍ത്തനങ്ങളാണ് ഒരു മാറ്റത്തിലേക്ക് ആഭ്യന്തര വകുപ്പിനെ നയിക്കുന്നത്. തുടർന്നാണ് പ്രേത വിചാരണ എന്ന പദം ഔദ്യോഗിക ഭാഷയിൽ നിന്നും ഒഴിവാക്കി ഉത്തരവിറക്കുന്നത്.

പ്രേത വിചാരണക്ക് പകരം ഇൻക്വസ്റ്റ് എന്ന് വാക്ക് മലയാളത്തിൽ ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തര വകുപ്പ് അണ്ടർ സെക്രട്ടറി ജി അജികുമാർ പോലീസ് മേധാവിക്ക് നിർദേശം നൽകി.

പ്രേത വിചാരണ ഇനി മുതല്‍ ഇന്‍ക്വസ്റ്റ് ആണെന്ന് ചൂണ്ടിക്കാട്ടിയുള്ള ആഭ്യന്തരവകുപ്പിന്റെ ഉത്തരവ്‌

പോസ്റ്റ്മോർട്ടത്തിന് മുൻപുള്ള മൃതശരീര പരിശോധന പ്രേതവിചാരണ എന്നും മൃതശരീരത്തിന്റെ സുരക്ഷ പ്രേതബന്ധവസ് ഡ്യൂട്ടി എന്നുമാണ് അറിയപ്പെട്ടിരുന്നത്. മൃത ശരീരത്തെ ആദരവോടെ സമീപിക്കുക എന്നത് കേരളത്തിന്റെയും രാജ്യത്തിന്റെയും സംസ്കാരമാണ്. ജനപ്രതിനിധികളും സർക്കാരും പോലും മൃതശരീരം, ഭൗതികശരീരം പോലെയുള്ള പദ പ്രയോഗങ്ങളിലൂടെയാണ് വിശേഷിപ്പിക്കുന്നത്. ഈ സാഹചര്യത്തിൽ ഔദ്യോഗിക പോലീസ് പദ പ്രയോഗങ്ങളില്‍ മാറ്റം വരുത്തണമെന്നാണ് ബോബൻ ആവശ്യപ്പെട്ടത്.

Content Highlights: about the docility terms in the official police language


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented