Representative Image | Photo: Gettyimages.in
വാഷിങ്ടണ്‍: ഗര്‍ഭച്ഛിദ്രം നടത്താനുള്ള അവകാശം ഭരണഘടനാപരമല്ലെന്ന് യു.എസ്. സുപ്രീംകോടതി. അനുവദിക്കണോ നിയന്ത്രിക്കണോ എന്ന് അതത് സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാമെന്ന് യാഥാസ്ഥിതിക ഭൂരിപക്ഷമുള്ള ന്യായാധിപസമിതി വിധിച്ചു. 1973ലെ വിഖ്യാതമായ റോ വേഴ്സസ് വേഡ് കേസിലെ, ഗര്‍ഭച്ഛിദ്രം സ്ത്രീകളുടെ അവകാശമാണെന്ന വിധിയാണ് പരമോന്നതകോടതി തിരുത്തിയത്.
വര്‍ഷങ്ങളായി തുടരുന്ന സംവാദവിഷയത്തില് നിര്‍ണായകമാകും തീരുമാനം. വിധിവന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ വലതുപക്ഷ ഭരണത്തിലുള്ള മിസൗറിയില്‍ ഗര്‍ഭച്ഛിദ്രത്തിന് വിലക്കേര്‍പ്പെടുത്തി. ഇതേ ചുവടുപിടിച്ച് അമ്പതോളം സംസ്ഥാനങ്ങളിലെങ്കിലും ഗര്ഭച്ഛിദ്രനിയന്ത്രണം ശക്തിപ്പെടുത്താനോ പൂര്‍ണമായി നിരോധിക്കാനോ സാധ്യതയുണ്ട്. ലോകത്ത് പലരാജ്യങ്ങളിലും നിയമങ്ങള്‍ ലഘൂകരിക്കുന്നതിനിടയിലാണ് യു.എസില്‍ ഇത്തരത്തില്‍ വിധിയുണ്ടായത്.
ഗര്ഭച്ഛിദ്രനിയന്ത്രണങ്ങളെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരുമായി നൂറുകണക്കിന് ആളുകള്‍ സുപ്രീംകോടതിപരിസരത്ത് തടിച്ചുകൂടി. വിധിപ്രസ്താവത്തോടനുബന്ധിച്ച് സുരക്ഷാക്രമീകരണങ്ങള്‍ ശക്തിപ്പെടുത്തിയിരുന്നു. സ്ത്രീകളെ ബഹുമാനിക്കാത്ത രാജ്യത്ത് ജീവിക്കാന്‍ ബുദ്ധിമുട്ടാണെന്ന് വിധിയെ എതിര്‍ക്കുന്നവര്‍ പ്രതികരിച്ചു. സ്ത്രീകളുടെ മുഖത്തേറ്റ അടിയെന്നാണ് പ്രതിനിധിസഭാ അധ്യക്ഷ നാന്‍സി പെലോസി പറഞ്ഞത്. മുന്‍ പ്രസിഡന്റ് ബരാക് ഒബാമയും വിധിയെ വിമര്‍ശിച്ചു. അതേസമയം, മുന്‍ വൈസ് പ്രസിഡന്റ് മൈക് പെന്‍സ് ഉള്‍പ്പെടെ ഒട്ടേറെ റിപ്പബ്ലിക്കന്മാര് വിധിയെ സ്വാഗതംചെയ്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..