ഗര്‍ഭച്ഛിദ്ര മാര്‍ഗനിര്‍ദേശങ്ങള്‍ കൂടുതല്‍ സ്ത്രീസൗഹൃദവും വിവേചനരഹിതവുമാകണമെന്ന് ആവശ്യം


കെ.വി. കല

ഭര്‍ത്താവോ ഉത്തരവാദപ്പെട്ട പുരുഷന്മാരോ സമ്മതപത്രം നല്‍കിയാല്‍ മാത്രമാണ് ഗൈനക്കോളജിസ്റ്റുകള്‍ ഗര്‍ഭച്ഛിദ്രം നടത്താന്‍ തയ്യാറാവുന്നുള്ളൂ

Photo: Gettyimages.in

ബാലുശ്ശേരി (കോഴിക്കോട്):സംസ്ഥാനത്ത് ഗര്‍ഭച്ഛിദ്രവുമായി ബന്ധപ്പെട്ട് കൂടുതല്‍ സ്ത്രീസൗഹൃദവും വിവേചനരഹിതവുമായ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കണമെന്ന ആവശ്യമുയരുന്നു. അവിവാഹിതയാണെന്ന കാരണത്താല്‍ 20-24 ആഴ്ചകളില്‍ ഗര്‍ഭച്ഛിദ്രം നിഷേധിക്കാനാവില്ലെന്ന സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ വനിതാശിശുക്ഷേമ, ആരോഗ്യവകുപ്പുകള്‍ ഇടപെടണമെന്നാണ് ആവശ്യം.

നിലവിലോ ഭാവിയിലോ സ്ത്രീയെ ഏറെ കഷ്ടത്തിലാക്കുന്ന സാഹചര്യമുണ്ടെങ്കില്‍ ഗര്‍ഭമലസിപ്പിക്കാമെന്ന നിയമപിന്തുണയുള്ളപ്പോഴും സ്വകാര്യതയും അന്തസ്സും സൂക്ഷിച്ചുകൊണ്ടുള്ള ഗര്‍ഭച്ഛിദ്രം വിവാഹിതകള്‍ക്കുപോലും എളുപ്പമല്ല. ഭര്‍ത്താവോ ഉത്തരവാദപ്പെട്ട പുരുഷന്മാരോ സമ്മതപത്രം നല്‍കിയാല്‍ മാത്രമാണ് ഗൈനക്കോളജിസ്റ്റുകള്‍ ഗര്‍ഭച്ഛിദ്രം നടത്താന്‍ തയ്യാറാവുന്നുള്ളൂ. നിയമപരമായി സ്ത്രീയുടെ മാത്രം സമ്മതം ആവശ്യമുള്ളിടത്താണ് ഈ നിര്‍ബന്ധബുദ്ധി.

ഭര്‍ത്താവില്ലാതെ ഒറ്റയ്ക്ക് ഗര്‍ഭച്ഛിദ്ര ആവശ്യവുമായി ആശുപത്രികള്‍ കയറിയിറങ്ങിയ വിവാഹിതയായ യുവതിക്ക് ഒടുവില്‍ വനിതാകമ്മിഷനെവരെ സമീപിക്കേണ്ടിവന്നു. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടറെ കാണാനായിരുന്നു കമ്മിഷന്റെ നിര്‍ദേശം. അവിടുത്തെ സാഹചര്യം അറിയാവുന്നതിനാല്‍ ഒടുവില്‍ അവര്‍ അബോര്‍ഷന്‍കിറ്റിനെ ആശ്രയിക്കുകയായിരുന്നു.

തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ കഴിഞ്ഞ നവംബറില്‍ ഗര്‍ഭച്ഛിദ്ര ആവശ്യവുമായെത്തിയ പ്രായപൂര്‍ത്തിയായ അവിവാഹിതയോട് രക്ഷിതാക്കളെ കൂട്ടിയെത്താനാണ് ആശുപത്രി അധികൃതര്‍ പറഞ്ഞത്.

ഇതില്‍ യുവതി നല്‍കിയ പരാതിയില്‍ അന്വേഷണം പൂര്‍ത്തിയായെങ്കിലും നടപടിയുണ്ടായിട്ടില്ല. ഡോക്ടറുടെ സേവനം കിട്ടാതെ വരുമ്പോള്‍ അശാസ്ത്രീയവും അനാരോഗ്യകരവുമായ മാര്‍ഗങ്ങളിലേക്ക് നീങ്ങുന്ന സംഭവങ്ങളും കൂടിവരുകയാണ്. ആദ്യ പ്രസവത്തിനുശേഷം ഇനി കുട്ടികള്‍ വേണ്ടായെന്നുവെക്കുന്ന ദമ്പതിമാര്‍ക്കും പലപ്പോഴും ഗൈനക്കോളജിസ്റ്റുകളില്‍നിന്ന് മോശം അനുഭവമുണ്ടാകാറുണ്ട്.

Content Highlights: abortion instructions in state should be more women friendly

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022


Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


14:00

'ഞാൻ ചെല്ലുമ്പോഴേക്കും അ‌ച്ഛന്റെ ദേഹത്തെ ചൂടുപോലും പോയിരുന്നു' | Suresh Gopi | Gokul | Talkies

Jul 26, 2022

Most Commented