പനത്തടിയിൽ മൂന്ന് വർഷം മുൻപ് നിർമ്മാണം പൂർത്തിയായ ഇനിയും തുറന്ന് പ്രവർത്തിക്കാത്ത ബഡ്സ് സ്കൂൾ. ഈ സ്കൂൾ പ്രവർത്തിച്ചിരുന്നെങ്കിൽ രേഷ്മയ്ക്ക് ആശ്രയമാകുമായിരുന്നു. ഇൻസെറ്റിൽ വിമല കുമാരി, രേഷ്മ
ജീവിതത്തോട് പൊരുതി ഇത്രവരെ എത്തിയിട്ടും അമ്മ ഇത് എന്തിന് ചെയ്തു എന്ന ചോദ്യത്തിനുമുന്നില്‍ അയാള്‍ ഒരുനിമിഷം നിശ്ശബ്ദനായി. 'അമ്മയുടെ മരണത്തിന്റെ കാരണം അറിയുന്ന ഒരാള്‍ മാത്രമേ ഉള്ളൂ. അത് അമ്മ മാത്രം... അമ്മ ജീവി ച്ചിരിപ്പും ഇല്ല'', രഞ്ജിത്തിന്റെ കണ്ഠമിടറി.' കൂടപ്പിറപ്പുകള്‍ അവരുടെ ജീവിതം കരുപ്പിടിപ്പിക്കാ നുള്ള യാത്രയിലാകുമ്പോള്‍ വീടിന്റെ ഏകാന്തതയി ലും നിസ്സഹായതയിലും രോഗികളായ മക്കളോടൊപ്പം ഒറ്റപ്പെട്ടുപോകുന്ന രക്ഷിതാക്കള്‍. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത മേഖലയിലെ ഓരോ വീടും ഇന്ന് നേരിടുന്ന ക്രൂരമായ യാഥാര്‍ഥ്യം.
ഞങ്ങള്‍ക്കു ശേഷം രോഗിയായ എന്റെ കുഞ്ഞിന് ആര് എന്ന ചോദ്യത്തിന് മുന്നിലാണ് അവര്‍ അടിപതറുന്നത് ചാമുണ്ടിക്കുന്ന് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ആയിരത്തോളം കുരുന്നുകള്‍ക്ക് അന്നം വിളമ്പിയ ആ കൈകള്‍കൊണ്ട് സ്വന്തം കുഞ്ഞിന്റെ കഴുത്ത് ഞെരിക്കാന്‍ ആ അമ്മയെ പ്രേരിപ്പിച്ചത് മറ്റൊരു ചിന്തയാകാന്‍ വഴിയില്ല.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായ മകളെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്തുവെന്ന വാര്‍ത്ത ഞെട്ടിപ്പിക്കുന്നതായിരുന്നു. ഇതേ തുടര്‍ന്ന് മാതൃഭൂമി സീനിയര്‍ ചീഫ് ഫോട്ടോഗ്രാഫര്‍ മധുരാജ് ദുരിത ബാധിത മേഖലയിൽ നടത്തിയ യാത്രയെക്കുറിച്ച് മാതൃഭൂമി ആഴ്ച്ചപ്പതിപ്പിൽ വായിക്കാം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..