k kelappaji
കെ. കേളപ്പനും തായാട്ട് ബാലനും
ജയപ്രകാശ് നാരായണനോടൊപ്പം (ഫയല്‍ചിത്രം)

കേളപ്പജി പറഞ്ഞു '  ആദ്യം കൈയ്യിലുള്ളത് ദാനംചെയ്യണം 'അങ്ങനെ സഹോദരിയുടെ 35 ഏക്കര് ഹരിജന്‌കോളനിയായി

കോഴിക്കോട്  ലോകസഭാംഗമായി കേരളഗാന്ധി കെ.കേളപ്പന് ഡല്ഹിയില് പ്രവര്ത്തിച്ച കാലത്താണ് സന്ധതസഹചാരിയായ തായാട്ട് ബാലന് ആ കത്ത് ലഭിക്കുന്നത്.വിനോബജിയുടെ ഭൂദാനയഞ്ജ പ്രസ്ഥാനം കൊടുങ്കാറ്റപോലെ രാജ്യമാകെ അലയടിച്ച കാലം. കക്ഷിരാഷ്ട്രീയത്തില്‌നിന്ന് ഒഴിഞ്ഞുമാറിയ കേളപ്പജി അപ്പോള് സര്വ്വോദയ പ്രസ്ഥാനത്തിന്റ ഭാഗമായി. മുചുകുന്നില് കുടുംബസ്വത്തായി ലഭിച്ച മുപ്പത്തിയഞ്ച് ഏക്കര് ഭൂമി ഭൂദാനപ്രസ്ഥാനത്തിന് വിട്ടുകൊടുക്കാന്  ഏക സഹോദരി ലക്ഷിയോട് പറയണമെന്നതായിരുന്നു കത്തിലെ ഉള്ളടക്കം.

വാര്ദ്ധക്യം വരുത്തിയ അവശതകള്ക്ക് വഴിമാറി വീട്ടില് വിശ്രമിക്കുമ്പോഴും തായാട്ട് ബാലന് കേളപ്പജിയെ കുറിച്ച് പറയുമ്പോള് ഓര്മ്മകള്ക്ക് ഇന്നും യൗവനം.കത്ത് വായിച്ചപ്പോള് അന്തംവിട്ടുപോയി.രാഷ്ട്രീയപ്രവര്ത്തനത്തിനും പൊതുപ്രവര്ത്തനത്തിനുമായി സമ്പത്തെല്ലാം മാറ്റിവെച്ചശേഷം തറവാട്ടില് അവശേഷിക്കുന്നത് ഈ മുപ്പത്തിയഞ്ച് ഏക്കര് കശുമാവിന്തോട്ടം മാത്രമാണ്. ഇതുകൂടി ദാനം നല്കിയാല് കുടുംബത്തിന്റ അന്നംമുട്ടും.അങ്ങന ചെയ്യരുതെന്ന് ഞാന് മറുപടി അയച്ചു.അതു നല്കിയാല് വീട്ടിലെകാര്യങ്ങളും ഗോപാലപുരം സ്‌കൂളിലെ കുട്ടികള്ക്ക് ഉച്ചഭക്ഷണം നല്കുന്നതും നിന്നുപോവും.സര്വ്വസ്വവും ദാനം ചെയ്താല് കുടുംബം നശിക്കും. വേണമെങ്കില് വിനോബജി ആവശ്യപ്പെട്ടതുപോലെ  ആറിലൊന്ന് ദാനം നല്കാമെന്ന്  കത്തില് അഭിപ്രായപ്പെട്ടു. മറുപടികത്തില് കേളപ്പജി ഇങ്ങനെ എഴുതി ' നീയും ഇങ്ങനെ ചിന്തിക്കാന് തുടങ്ങിയോ. നമ്മുടെ കയ്യിലുള്ളത് ദാനം ചെയ്യാതെ മറ്റുള്ളവരോട് ദാനം ചോദിക്കുന്നത് ശരിയല്ല.

thayatt balan
തായാട്ട് ബാലന്‍

ലക്ഷിയുമായി ആലോചിച്ച് വേണ്ടത് ചെയ്യുക.'' അപ്പോഴേക്കും ഇതേ വിഷയം സൂചിപ്പിച്ച് കേളപ്പജി  സഹോദരന് ചെറിയോമനേട്ടനും കത്തയച്ചു. കത്തുകിട്ടിയ ചെറിയോമനേട്ടന് തായാട്ട്ബാലന്റെയടുത്തെത്തി.ലക്ഷ്മിയോട് ബാലന് പറയണം. ഞാനും വരാം എന്ന് അദ്ദേഹം പറഞ്ഞു.വീട്ടില് ചെന്ന് ലക്ഷിയെ കണ്ട് കേളപ്പജി എഴുതിയ കാര്യം ധരിപ്പിച്ചു.വാതിലിനോട് ചാരിനിന്ന് ഞാന് പറഞ്ഞത് മുഴുവന് കേട്ട അവര് പത്ത് നിമിഷം മൗനിയായിനിന്നു.അതാണ് ഏട്ടന്റ ആഗ്രഹമെങ്കില് അങ്ങനെതന്നെ നടക്കട്ടെ.ആ ദാനഭൂമിയിലാണ് 35 വീടുകളുള്ള  വലിയമല ഹരിജന് കോളനി സ്ഥിതിചെയ്യുന്നത്.വീടുകളോടൊപ്പം തൊഴില് ചെയ്യാനുള്ള വിശാല ഹാളും ഉണ്ട്. കഴിഞ്ഞകാലം കൊഴിഞ്ഞ വ്യക്തികള് എന്ന പുസ്തകത്തില് കേളപ്പജിയുമായുള്ള അനുഭവം തായാട്ട് ബാലന് വിശദമായി പങ്കുവെക്കുന്നുണ്ട്.

കെ.പി.സി.സി.യുടെ അധ്യക്ഷന് ,മാതൃഭൂമിയുടെ പത്രാധിപര് തുടങ്ങിയ ചുമതലകള് വഹിച്ചിട്ടുള്ള കേളപ്പജി ഐക്യകേരളം എന്ന ആശയത്തിന്റ വക്താക്കളില് പ്രമുഖനായിരുന്നു. കോഴിക്കോടുനിന്ന് പയ്യന്നൂരിലേക്കുള്ള ഉപ്പുസത്യാഗ്രഹജാഥ  കേളപ്പജിയാണ് നയിച്ചത്.മലബാര് കലാപത്തിന്റെ കാലത്ത് അക്രമാസക്തമായ ആള്ക്കൂട്ടത്തെ പിന്തിരിപ്പിക്കാനും സമാധാനം ഉറപ്പുവരുത്താനും കേളപ്പജി നടത്തിയ ശ്രമം ബ്രിട്ടിഷ് ഭരണകൂടത്തിന് സഹിച്ചില്ല.പൊന്നാനി പോലീസ് സ്റ്റേഷന് അക്രമിച്ചെന്നും ജനങ്ങളെ ലഹളക്ക് പ്രേരിപ്പിച്ചു എന്നും കള്ളക്കേസ് ചുമത്തി ജയിലലടച്ചു.തിരൂരില്‌നിന്ന് കേളപ്പജിയെയും കൂട്ടരെയും തീവണ്ടിയിലാണ് കണ്ണൂര് ജയിലിലേക്ക് കൊണ്ടുപോയത്.ഒരു ബോഗിയില് കുത്തിനിറച്ച് മറ്റൊരു വാഗണ് ട്രാജഡി ക്ഷണിച്ചുവരുത്തുംവിധം വാതിലുകള് അടച്ചിട്ട് കൊണ്ടുപോവാനായിരുന്നു നീക്കം. അപകടം തിരിച്ചറിഞ്ഞ് ,ബോഗിയുടെ വാതില് അടക്കാന് സമ്മതിക്കില്ലെന്ന് കേളപ്പജി ശഠിച്ചു.കേളപ്പജിയുടെ ശാസനക്ക് അധികാരികള്ക്ക് വഴങ്ങേണ്ടിവന്നു.അന്ന് തീവണ്ടിയുടെ വാതിലുകള് അടച്ച് ,വാഗണ്ട്രാജഡിക്ക് കാരണമായ അതേ രീതിയിലാണ് കേളപ്പജിയെ കണ്ണൂര്ക്ക് കൊണ്ടുപോയിരുന്നതെങ്കില് ദേശീയപ്രസ്ഥാനത്തിന് തീരാനഷ്ടമായി അത് മാറുമായിരുന്നുവെന്ന് തായാട്ട് ബാലന് അനുസ്മരിക്കുന്നു.

സ്വന്തം ജീവിതത്തില് ആദ്യം പ്രാവര്ത്തികമാക്കിയശേഷം മാത്രം ആദര്ശവും മൂല്യങ്ങളും പ്രചരിപ്പിച്ച കേളപ്പജിയെപോലുള്ളവരുടെ ത്യാഗം ഒരിക്കലും വെറുതെയാവില്ലെന്ന ആത്മവിശ്വാസത്തിലാണ് ഗാന്ധിയന് കൂടിയായ തായാട്ട്ബാലന്.

Content Highlight: K. Kelappaji 49th death anniversary