" അധ്യാപകര്‍ക്കാണ് ആദ്യം ലൈംഗിക വിദ്യാഭ്യാസം നല്‍കേണ്ടത്"


അഞ്ജന രാമത്ത്

സര്‍ക്കാര്‍ ആദ്യം ചെയ്യേണ്ടത് ടീച്ചര്‍മാര്‍ക്ക് ബോധവത്കരണം നല്‍കുകയെന്നതാണ്. ഒരു സ്‌കൂളിലെ പത്ത് ടീച്ചര്‍മാര്‍ പുരോഗമനപരമായി കുട്ടികളോട് ഇടപഴകുമ്പോള്‍ അതില്‍ രണ്ടു പേര്‍ അമ്പത് വര്‍ഷം മുന്‍പുള്ള ചിന്താഗതിയുമായി ക്ലാസിനു മുന്നിലേക്കെത്തുമ്പോള്‍ സ്വാഭാവികമായി കുട്ടികള്‍ക്ക് കണ്‍ഫ്യൂഷനാവും.

ആണുംപെണ്ണുംമിണ്ടിയാലെന്താ

അപർണ്ണ വിശ്വനാഥൻ

ണും പെണ്ണും മിണ്ടാൻ പാടില്ല, ഇടപഴകാൻ പാടില്ല എന്ന തരത്തിൽ കുട്ടികളിൽ അതിര്‍വരമ്പുകള്‍ തീർക്കുന്നത് അവരുടെ ഭാവി ജീവിതത്തെ ബാധിക്കുമെന്ന് സാമൂഹികവൈകാരിക പഠനമേഖലയില്‍ പ്രവര്‍ത്തിക്കുന്ന Zocio എന്ന സംഘടനയുടെ സ്ഥാപകയായ അപര്‍ണ വിശ്വനാഥന്‍. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ഗോവണികള്‍, പരസ്പരം മിണ്ടാന്‍ പാടില്ല തുടങ്ങീ കേരളത്തിലെ ചില സ്‌കൂളുകളില്‍ നടക്കുന്ന ലിംഗവേര്‍തിരിവിനെകുറിച്ച് മാതൃഭൂമി ഡോട്ട് കോം റിപ്പോര്‍ട്ട് പുറത്ത് വിട്ടിരുന്നു. ഈ വിഷയത്തിൽ പ്രതികരിക്കുകയാണ് അപർണ്ണ.

ആൺകുട്ടിക്കും പെൺകുട്ടിക്കും പ്രത്യേക ഇടനാഴി, ഗോവണി, അവർ തമ്മിൽ മിണ്ടാൻ പാടില്ല തുടങ്ങിയ നിയമങ്ങൾ കേരളത്തിലെ പല സ്കൂളകളിലും അച്ചടക്കത്തിന്റെ ഭാഗമെന്നോണം നിലനിൽക്കുന്നുണ്ട്. ഇത്തരം വിവേചനപരമായ സ്‌കൂള്‍ നിയമങ്ങള്‍ കുട്ടികളെ എങ്ങനെയാണ് ബാധിക്കുന്നത്?ജന്‍ഡറിനെ കുറിച്ച് വ്യക്തത വരുന്ന പ്രായത്തില്‍ ആണ്‍ പെണ്‍ വേര്‍ത്തിരിവുകള്‍ പഠിപ്പിച്ചു കൊടുക്കുമ്പോള്‍ ഇത് കുട്ടികളുടെ ഭാവി ജീവിതത്തെയും ബാധിക്കുന്നു. നമ്മള്‍ അരക്ഷിതരാണെന്ന് വീണ്ടും അടിവരയിടുകയാണ് ചെയ്യുന്നത്. ജെന്‍ഡറിനെ കുറിച്ച് വളരെ പുരോഗമനപരമായ ചര്‍ച്ചകള്‍ നടക്കുന്ന ഇക്കാലത്ത് സ്‌കൂളുകളില്‍ തന്നെ ഇത്തരം പിന്തിരിപ്പന്‍ നയം കൊണ്ടുവരുന്നത് ശരിയല്ല. ചില കുട്ടികളിൽ ഈ അരക്ഷിതത്ത്വ ബോധം ജീവിതത്തില്‍ ഉടനീളം നിലനിന്നേക്കാം. പരസ്പര ബഹുമാനം കുറയാന്‍ മാത്രമേ ഇത് സഹായിക്കുകയുള്ളു.

കുട്ടികളുടെ സുരക്ഷയ്ക്ക് വേണ്ടിയാണ് ഇത്തരം നിയമങ്ങൾ എന്നാണ് മിക്ക സ്‌കൂള്‍ അധികൃതരുടെയും മറുപടി? ഇതിനെ എങ്ങനെ നോക്കി കാണുന്നു?

സുരക്ഷയ്ക്കായിട്ടാണ് ഇത്തരം നടപടികളെന്ന് പറയുന്നത് സ്‌കൂള്‍ അധികൃതരുടെ പരാജയത്തെയാണ് വിളിച്ചു കാട്ടുന്നത്. പരസ്പര ബഹുമാനത്തോടെ എങ്ങനെ സാമൂഹിക ചുറ്റുപാടുകളില്‍ വളരണമെന്ന് പറഞ്ഞുകൊടുക്കേണ്ടവര്‍ തന്നെ ഇത്തരം വേര്‍തിരിവ് കാണിക്കുന്നത് അവരുടെ പരാജയത്തെയാണ് കാണിക്കുന്നത്. സാമൂഹികമായി ഒരു കുട്ടിയെ രൂപപ്പെടുത്തേണ്ടത് അവരുടെ സ്‌കൂളാണ്. അവിടെ ഒരു കുട്ടിയുടെ സാമൂഹിക സാംസ്‌കാരിക വളര്‍ച്ചയെ തടയാനാണ് ഇത് സഹായിക്കുന്നത്.

അധ്യാപകരുടെ പിന്തിരിപ്പന്‍ പെരുമാറ്റം കുട്ടികളില്‍ വളരെയധികം ബുദ്ധിമുട്ടുകളുണ്ടാക്കുന്നുണ്ട്. എന്താണ് ഇതിനൊരു പരിഹാരം?

പീഡനം തടയാനാണ് ഇത്തരം നിയന്ത്രണങ്ങളെന്നാണല്ലോ ഇവർ പറയുന്നത്. ഇത് ചെന്നെത്തുന്നത് ലൈംഗിക വിദ്യാഭ്യാസത്തിന്റെ ആവശ്യകതയിലേക്കാണ്. ഒരു കുട്ടിയുടെ ഋതുമതി കാലയളവില്‍ അവര്‍ക്കുണ്ടാകുന്ന ശാരീരികവും മാനസ്സികവുമായ മാറ്റങ്ങളെ കുറിച്ച് പറഞ്ഞു കൊടുക്കേണ്ടത് സ്‌കൂളാണ്. എന്തെല്ലാമാണ് ആരോഗ്യകരമായ അതിര്‍വരമ്പുകളെന്ന് പഠിപ്പിക്കേണ്ടതും സ്‌കൂളാണ്.

ടീച്ചര്‍മാര്‍ക്കാണ് ഇത്തരം ക്ലാസുകള്‍ ആദ്യം നല്‍കേണ്ടത്. സോഷ്യല്‍ കണ്ടിഷനിങ്ങിന്റെയും, സ്റ്റീരിയോടൈപ്പിന്റെയും മുകളിലാണ് ഇവര്‍. അവര്‍ കടന്നുപോയിരുന്ന സാമുഹിക ചുറ്റുപാടുകളില്‍ നിന്നാണ് അവര്‍ വിദ്യാര്‍ത്ഥികളെയും പഠിപ്പിക്കുന്നത്. അവിടെയാണ് പ്രശ്‌നം വരുന്നത്. ഇന്നത്തെ തലമുറയിലെ കുട്ടികള്‍ക്ക് ഇന്നലെത്തെ തലമുറയിലെ ചിന്താഗതിയല്ല പറഞ്ഞുകൊടുക്കേണ്ടത്. ഒരു സമൂഹത്തെ നവീകരിച്ചു കൊണ്ടുവരേണ്ട ഉത്തരവാദിത്ത്വവും അധ്യാപകര്‍ക്കാണുള്ളത്.

സര്‍ക്കാര്‍ ആദ്യം ചെയ്യേണ്ടത് ടീച്ചര്‍മാര്‍ക്ക് ബോധവത്കരണം നല്‍കുകയെന്നതാണ്. ഒരു സ്‌കൂളിലെ പത്ത് ടീച്ചര്‍മാര്‍ പുരോഗമനപരമായി കുട്ടികളോട് ഇടപഴകുമ്പോള്‍ അതില്‍ രണ്ടു പേര്‍ അമ്പത് വര്‍ഷം മുന്‍പുള്ള ചിന്താഗതിയുമായി ക്ലാസിനു മുന്നിലേക്കെത്തുമ്പോള്‍ സ്വാഭാവികമായി കുട്ടികള്‍ക്ക് കണ്‍ഫ്യൂഷനാവും. ഇവരെയെല്ലാം ഏകീകരിച്ച് മുന്നോട്ട് കൊണ്ടുപോവേണ്ടത് പ്രിന്‍സിപ്പാളാണ്.

Content Highlights: Seperate staircase, corridor for boys and girls importance of sex Education


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented