എതിര്‍ത്തത് കൊണ്ടുമാത്രം രക്ഷപ്പെട്ടു, നാണമില്ലാതെ അയാള്‍ വീണ്ടും വിളിച്ചു| Exclusive Interview


നിലീന അത്തോളി | nileenaatholi@gmail.comഇവിടെ എന്‍ട്രി കിട്ടാന്‍ വരെ എന്തൊരു പാടാണ്. സത്യസന്ധമായി പറയുകയാണെങ്കില്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ മുതല്‍ പലതലത്തിലുള്ളര്‍ വരെ സെക്ഷ്വൽ ഫേവർ ചോദിച്ചിട്ടുണ്ട്. അതിനാലാണ് ഞാനിപ്പോള്‍ തത്ക്കാലം മലയാളം വിട്ട് തെലുങ്കിലും തമിഴിലും നോക്കുന്നത്- വെളിപ്പെടുത്തലുമായി യുവനടി

Exclusive

Padavettu

ടവെട്ട് സിനിമയ്ക്കായി ഓഡിഷന്‍ നടത്താനെന്ന് പറഞ്ഞ് വിളിച്ചു വരുത്തി ലൈംഗികാതിക്രമത്തിന് ശ്രമിച്ചെന്ന പരാതിയുമായി യുവ നടി രംഗത്ത്. പടവെട്ട് സിനിമയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറാണ് തനിക്കെതിരേ ലൈംഗികാതിക്രമത്തിനു ശ്രമിച്ചതെന്നും ഇയാളെ തള്ളിമാറ്റി പുറത്തേക്കോടിയാണ് അക്രമത്തില്‍ നിന്ന് രക്ഷപ്പെടാനായതെന്നും നടി പറഞ്ഞു. വിമണ്‍ എഗൈന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്‌മെന്റ് ഫെയ്‌സ്ബുക്ക് പേജില്‍ നടത്തിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ മാതൃഭൂമി ഡോട്‌കോമുമായി നടി വിശദമായി സംസാരിച്ചു. പടവെട്ട് സംവിധായകന്‍ ലിജു കൃഷ്ണയും എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ബിപിന്‍ പോളും ചേര്‍ന്ന് പടവെട്ട് സിനിമയുടെ മറവില്‍ പെണ്‍കുട്ടികളെ ചതിയില്‍പ്പെടുത്താനുള്ള പദ്ധതികളിട്ടിരുന്നെന്ന് താന്‍ സംശയിക്കുന്നുവെന്നും നടന്ന സംഭവങ്ങളുടെ വെളിച്ചത്തില്‍ നടി മാതൃഭൂമി ഡോട്ട്കോമിനോട് പറഞ്ഞു.

സംഭവത്തെ കുറിച്ച് നടി പറയുന്നതിങ്ങനെ...

എന്റെ ഫോട്ടോഷൂട്ട് കണ്ടാണ് എന്നെ പടവെട്ട് സിനിമയിലെ നായികാ റോളിലേക്ക് അതിലെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ബിപിന്‍ പോള്‍ ഓഡിഷന് വിളിക്കുന്നത്. കണ്ണൂര്‍ അരോമ റിസോര്‍ട്ടില്‍ വെച്ച് നടന്ന ഈ ഓഡിഷന് വേണ്ടി മാത്രമായാണ് ഞാന്‍ കണ്ണൂരിലേക്ക് വിമാന യാത്ര നടത്തുന്നത്. നിവിന്‍ പോളി ആണ് നായകനെന്നും സിനിമയുടെ ലീഡ് റോളിലേക്കുള്ള ഓഡിഷനെന്നും പറഞ്ഞായിരുന്നു വിളിച്ചു വരുത്തിയത്. ഉച്ചക്കാണ് സ്ഥലത്തെത്തിയത്. അവിടെ പടവെട്ട് സിനിമയുടെ സംവിധായകന്‍ ലിജു കൃഷ്ണയും ഉണ്ടായിരുന്നു. ഓഡിഷനായി ഒരു സീന്‍ അഭിനയിച്ചു കാണിക്കാന്‍ പറഞ്ഞു. ഞാന്‍ ചെയ്തു. അപ്പോള്‍ ലിജു പറഞ്ഞു കുട്ടിയെ ഭയങ്കര ഇഷ്ടപ്പെട്ടു, നല്ല എക്സ്പ്രസ്സീവ് ആണ്, നല്ല കണ്ണാണ് വേറൊരു പടത്തിലേക്ക് നോക്കാമെന്നൊക്കെ പറഞ്ഞു. അപ്പോള്‍ ഈ പടത്തിലെടുക്കുന്നില്ലേ എന്ന് ഞാന്‍ മനസ്സില്‍ ചിന്തിച്ചെങ്കിലും ഓഡിഷന്‍ ഇഷ്ടപ്പെട്ട് കാണില്ലെന്ന് കരുതി. തിരിച്ച് കൊച്ചിയിലേക്ക് ബസ് ബുക്ക് ചെയ്തു. രാത്രി 9.30-നായിരുന്നു ബസ്. 6 മണിക്കൂറിനുള്ളില്‍ തന്നെ ഓഡിഷനും മറ്റും കഴിഞ്ഞു. എന്നെ ബസ് കയറ്റിത്തരാമെന്ന് ബിപിന്‍ പോള്‍ പറഞ്ഞെങ്കിലും നല്ല മഴയായി. 9.30-ന് പോവണമെന്ന് ഞാന്‍ ഓര്‍മ്മപ്പെടുത്തിക്കൊണ്ടേയിരുന്നു. ഭയങ്കര മഴയാണെന്നും ഫ്ളൈറ്റ് ബുക്ക് ചെയ്യാമെന്നും ബിപിന്‍ പോള്‍ പറഞ്ഞു കൊണ്ടേയിരുന്നു. അതിന്റെ ആവശ്യമില്ലെന്ന് ഞാനറിയിച്ചതിനെത്തുടര്‍ന്ന് കാര്‍ ഡ്രൈവറെ ബുക്ക് ചെയ്യാന്‍ പോയി. ഡ്രൈവര്‍ ഫോണ്‍ എടുക്കുന്നില്ല എന്നെല്ലാം പറഞ്ഞ് ഒടുവില്‍ 9.30-ന്റെ ബസ് മിസ്സായി.

അയാളുടെ ദുരുദ്ദേശം പെരുമാറ്റത്തില്‍ പ്രകടമായിരുന്നില്ലേ. മാന്യമായി ഇടപെടുന്നതുകാരണമായിരുന്നോ സംശയം തോന്നാതിരുന്നത്

എനിക്കങ്ങനെ മോശം ഉദ്ദേശമൊന്നും തോന്നിയില്ല. he was a very cool guy. കാര്‍ കിട്ടിയില്ല എന്നതൊക്കെ വളരെ സത്യസന്ധമായി പറയുന്നതായാണ് എനിക്ക് തോന്നിയത്. മാത്രവുമല്ല എനിക്കിങ്ങനെ ഒരു അനുഭവം ഈ പ്രൊഫഷണലില്‍ നിന്ന് വേറെ ഉണ്ടാവാത്തതിനാല്‍ എനിക്ക് ദുരുദ്ദേശം മനസ്സിലായില്ല. രാത്രി ബസ് കിട്ടാന്‍ ബുദ്ധിമുട്ടായിരിക്കുമെന്നത് തിരിച്ചറിഞ്ഞ് രാവിലത്തെ ഫ്ളൈറ്റിന് ബുക്ക് ചെയ്തു. രാവിലെ 7 മണിയോടു കൂടിയായിരുന്നു ഫ്ളൈറ്റ്. കോട്ടേജില്‍ ഒരുമുറിയെ ഉണ്ടായിരുന്നുള്ളൂ. ഹാളിലെ സോഫയില്‍ ഞാന്‍ കിടക്കാമെന്ന് പറഞ്ഞെങ്കിലും വേണ്ട എന്നും പകരം ഒറ്റ വാഷ്റൂം മാത്രമുള്ളതിനാല്‍ രാത്രി വാഷ് റൂം ഉപയോഗിക്കാനായി മുറിയുടെ വാതില്‍ അടക്കാതെ കിടക്കാമോ എന്നും എന്നോട് അഭ്യര്‍ഥിച്ചു. അതൊരു വാലിഡ് റീസണാണെന്നേ എനിക്ക് തോന്നിയുള്ളൂ. 11.30 ആയപ്പോള്‍ ഉറങ്ങാന്‍ കിടന്നു. മൂന്ന് മണി സമയത്ത് ദേഹത്ത് ഭാരം പോലെ അനുഭവപ്പെട്ട് ഞെട്ടിയെഴുന്നേറ്റപ്പോള്‍ അയാള്‍ എന്റെ ദേഹത്തുണ്ടായിരുന്നു. അവനെ പിടിച്ചുന്തിയിട്ട് ഞാന്‍ കോട്ടേജിന് പുറത്തേക്ക് ഓടി. എന്നിട്ട് വഴിയില്‍ പോയി നിന്ന് ബഹളം വെച്ചു.

ആ പരിസരത്ത് വേറെ ആരും ഉണ്ടായിരുന്നില്ലേ?

Also Read

ഓരോ നിമിഷവും മരുന്നിലാണ് ജീവിക്കുന്നത്, ...

EXCLUSIVE

'പടവെട്ട്' സിനിമയുടെ ക്രെഡിറ്റിൽ ലിജു കൃഷ്ണയുടെ ...

In Depth

വനിതാ മേക്കപ്പ് ആർട്ടിസ്റ്റുകൾക്ക് മലയാള ...

Exclusive

വിജയ് ബാബു സുഹൃത്തു വഴി ഒരു കോടി വാഗ്ദാനം ...

ലിജു വൈകുന്നേരം പോയി. പിന്നെ ഇവനായിരുന്നു കൂടെ. ഡ്രോപ് ചെയ്യാമെന്ന് പറഞ്ഞാണ് എന്റെ കൂടെ ഇരുന്നത്. മാത്രമല്ല എനിക്ക് പരിചയമുള്ള നാടല്ല മട്ടന്നൂര്‍. എല്ലാവരെയും വിളിച്ചറിയിക്കുമെന്ന് പറഞ്ഞപ്പോള്‍ കാലു പിടിച്ചു സോറി പറഞ്ഞു. അറിയാതെ പറ്റിയതാണെന്നും ക്ഷമിക്കണമെന്നും പറഞ്ഞു. പാതി രാത്രി സമയമായതിനാല്‍ വല്ലാത്ത നിസ്സഹായതയിലായി ഞാന്‍. നേരം പുലരുന്നത് വരെ പേടിച്ചുറങ്ങാതെ കോട്ടേജില്‍ ചിലവഴിച്ചു. ഫ്ളൈറ്റ് ഏഴ് മണിക്കായതിനാല്‍ എനിക്ക് മറ്റ് ഓപ്ഷനില്ലായിരുന്നു. രാവിലെ കൊണ്ടുവിടാമെന്നും അറിയാതെ പറ്റിപ്പോയതാണെന്നും ബിപിന്‍ പോള്‍ പറഞ്ഞുകൊണ്ടിരുന്നു. എങ്ങനെയെങ്കിലും അവിടെ നിന്ന് ഇറങ്ങാമെന്ന് മാത്രമേ മനസ്സിലുണ്ടായിരുന്നുള്ളൂ. ഫ്ളൈറ്റിന് അരമണിക്കൂര്‍ മുമ്പ് എത്തിയാ മതിയെന്ന് പറഞ്ഞ് വീണ്ടും മനപ്പൂര്‍വ്വം സമയം വൈകിപ്പിക്കുന്നതുപോലെ തോന്നി. മാത്രവുമല്ല 11 മണിയുടെ ഫ്ളൈറ്റിനു പോകാമെന്ന നിര്‍ദേശവും വെച്ചു. പോയേ പറ്റൂ എന്ന് പറഞ്ഞപ്പോള്‍ ചുമ്മാ പറഞ്ഞതാണെന്നും പറഞ്ഞ് എന്നെ കൊണ്ടുവിട്ടു. ജീവിതത്തില്‍ ഇനിയൊരിക്കലും ഇവനെ കാണില്ലെന്ന തീരുമാനം എടുത്തിരുന്നു അപ്പോഴേക്കും ഞാന്‍.

ഇത് കഴിഞ്ഞ് ഏതാനും മാസത്തിനു ശേഷം മറ്റൊരു സിനിമയുടെ മീറ്റിങ്ങിനായി കൊച്ചിയില്‍ ഞാന്‍ വന്നിരുന്നു. മറ്റൊരു കഥാകൃത്തുമായി സംസാരിക്കുന്നതിനിടയിയിലാണ് ഞാന്‍ ഓഡിഷന് പോകുന്ന സമയത്തു തന്നെ പടവെട്ട് പടത്തിലെ നായികയായി അതിഥി ബാലനെ കാസ്റ്റ് ചെയ്തിരുന്നെന്ന് മനസ്സിലാക്കാന്‍ സാധിച്ചത്. കരാര്‍ ഒപ്പിട്ടിരുന്നുവെന്നും അറിയാന്‍ കഴിഞ്ഞു. മാത്രവുമല്ല എന്റെ പ്രൊഫൈല്‍ ഓഡിഷനായി ഒരിക്കലും ലഭിച്ചിട്ടില്ലെന്നും അതിനെക്കുറിച്ച് ഒന്നും അറിയില്ലെന്നുമാണ് പ്രൊഡ്യൂസറായ സണ്ണി വെയ്ന്‍ ആ എഴുത്തുകാരനോട് പറഞ്ഞ് ഞാനറിഞ്ഞത്

അപ്പോള്‍ അതൊരു ഫേക്ക് ഓഡിഷനായിരുന്നല്ലേ?

അങ്ങനെയാണെന്നു തന്നെയാണ് ഞാന്‍ മനസ്സിലാക്കുന്നത്. എത്രയോ നാള്‍ മുമ്പ് തന്നെ നായികാ വേഷത്തിലേക്ക് അതിഥി ബാലനെ കാസ്റ്റ് ചെയ്ത് കരാറില്‍ ഒപ്പിട്ടതിനു ശേഷമാണ് ഓഡിഷനെന്ന് പറഞ്ഞ് എന്നെ വിളിക്കുന്നത്. അത് ഞാന്‍ പിന്നീടാണറിയുന്നത്. അതിനാല്‍ ആ ഓഡിഷന്‍ ദുരുദ്ദേശം കൊണ്ടു മാത്രമാണ് നടത്തിയതെന്നാണ് ഞാന്‍ വിസ്വസിക്കുന്നത്. ലീഡ് റോളാണെന്ന ഉറപ്പു പറഞ്ഞിട്ടാണ് ഞാന്‍ ഓഡിഷന് പോയത്. അതിനാല്‍ മറ്റേതെങ്കിലും റോളിലേക്കാണെന്ന് ന്യായീകരിക്കാനും അവര്‍ക്ക് പറ്റില്ല.

സിനിമാ മേഖലയില്‍ നിന്നുള്ള ആദ്യത്തെ അനുഭവമാണോ ഇത്?

അതെ. തെലുങ്കിലും തമിഴിലുമെല്ലാം അഭിനയിച്ചിട്ടുണ്ട്. ഇതുവരെ ഇത്തരമൊരു അക്രമം നേരിടേണ്ടി വന്നിട്ടില്ല. തള്ളി മാറ്റി ഓടിയതുകൊണ്ടു മാത്രമാണ് രക്ഷപ്പെടാന്‍ പറ്റിയതെന്നാണ് ഞാന്‍ കരുതുന്നത്. റോളിനൊപ്പം സെക്ഷ്വല്‍ ഫേവര്‍ പ്രതീക്ഷിക്കുന്നെന്ന് പറഞ്ഞ് പല സിനിമകളിലേക്കും വിളിച്ചിട്ടുണ്ട്. അവരത് ഓപ്പണ്‍ ആയി പറയാറുണ്ട്. അപ്പോള്‍ തന്നെ പറ്റില്ല എന്ന് പറയും. അതവിടെ അവസാനിക്കും. അല്ലാതെ ഒരാളുടെ സമയവും പണവും മെനക്കെടുത്തി ഓഡിഷനെന്ന് പറഞ്ഞ് വിളിച്ച് ഇത്തരത്തില്‍ അക്രമിക്കുന്ന അനുഭവമൊന്നും ഇതുവരെ എനിക്ക് ഉണ്ടായിട്ടില്ല.

മലയാളം സിനിമയില്‍ അവസരം തരമാനെന്ന് പറഞ്ഞ് സെക്ഷ്വല്‍ ഫേവര്‍ ചോദിച്ചിട്ടുണ്ടെന്നാണോ പറയുന്നത്?

അതെ. തമിഴിലൊന്നും ഇങ്ങനെയൊന്ന് അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ല. ഇവിടെ എന്‍ട്രി കിട്ടാന്‍ വരെ എന്തൊരു പാടാണ്. സത്യസന്ധമായി പറയുകയാണെങ്കില്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ മുതല്‍ പലതലത്തിലുള്ളര്‍ വരെ ചോദിച്ചിട്ടുണ്ട്. അതിനാലാണ് ഞാനിപ്പോള്‍ തത്ക്കാലം മലയാളം വിട്ട് തെലുങ്കിലും തമിഴിലും നോക്കുന്നത്.

മറ്റേതൊക്കെ സിനിമികളില്‍ നിന്ന് ഇത്തരം ലൈംഗിക പ്രത്യുപകാരം ആവശ്യമായി നേരിട്ടിട്ടുണ്ട്?

കുറെ പടങ്ങളുണ്ട്. പലരും വല്യ വല്യ ടീംസാണ്. മൂന്നാല് വലിയ സിനിമകളില്‍ നിന്ന് നേരിടേണ്ടി വന്നിട്ടുണ്ട്. പ്രൊഡക്ഷന്‍ സൈഡില്‍ നിന്നാണ് കൂടുതലും വന്നിട്ടുള്ളത്. പ്രശസ്തനായ സംവിധായകന്റെ ഭാഗത്തു നിന്നും പ്രത്യുപകാരമെന്ന നിലയില്‍ ലൈംഗികതയ്ക്ക് വഴങ്ങിക്കൊടുക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

സംവിധായകരുടെ ഭാഗത്തു നിന്ന് എന്തനുഭവമാണ് ഉണ്ടായത്?

സിനിമയുമായി ബന്ധപ്പെട്ട് നേരിട്ട് കണ്ടപ്പോള്‍ ഉമ്മ വെച്ചോട്ടെ എന്ന് പ്രമുഖനായ സംവിധായകനില്‍ നിന്ന് ചോദ്യം നേരിടേണ്ടി വന്നിട്ടുണ്ട്. കേട്ട് തരിച്ച് നിന്നു പോയിട്ടുണ്ട്. ആദ്യ തവണ കണ്ടപ്പോഴാണ് ഈ ചോദ്യം നേരിടേണ്ടി വന്നത്. അയാളൊരു യുവസംവിധായകനാണ്. എല്ലാരും ഇങ്ങനെയാണോ എന്ന ഭയപ്പാട് വരെ പിന്നീടെനിക്ക് ഉണ്ടായി. പക്ഷെ നല്ല മര്യാദയില്‍ സംസാരിച്ച സംവിധായകരും നിര്‍മ്മാതാക്കളും ഉണ്ട്. തമിഴിലും ഇത്തരം സംഭവങ്ങളുണ്ടെങ്കിലും താരതമ്യേന കുറവാണ്. തമിഴും മറ്റ് സിനിമ മേഖലകളുമായി താരതമ്യം ചെയ്യുമ്പോള്‍ മലയാളത്തില്‍ അവസരത്തിന് സെക്ഷ്വല്‍ ഫേവര്‍ ചോദിക്കുന്നത് വളരെയധികം കൂടുതലാണെന്നാണ് എന്റെ അഭിപ്രായം.

ബിപിന്‍ പോളിന്റെ കാര്യത്തില്‍ പരാതിയെക്കുറിച്ചാലോചിച്ചിരുന്നോ?

ഒരു അന്യഭാഷാ പടത്തില്‍ നായികയായി അവസരം ലഭിച്ചിരുന്നു. ഞാനതിന്റെ ഷൂട്ടിങ് തിരക്കുകളിലായി. അതിനു ശേഷമായിരുന്നു കോവിഡ്. അതിനു ശേഷം ഒരിക്കല്‍ അസിസ്റ്റന്റ് ഡയറക്ടറാവാന്‍ താത്പര്യമുണ്ടോ എന്ന് ബിപിന്‍ പോള്‍ മെസ്സേജ് അയച്ചു ചോദിച്ചിരുന്നു.

ഇത്തരം അുഭവം നേരിട്ട ഒരുപാട് സ്ത്രീകള്‍ മലയാളം ഇന്‍ഡസ്ട്രിയില്‍ ഉണ്ടാവാമെന്ന് ഈ തുറന്നു പറച്ചിലില്‍ നിന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. ഭാവി അവസരങ്ങള്‍ക്ക് വിഘാതമാവേണ്ടെന്നും സ്വസ്ഥമായ ജീവിതം ആഗ്രഹിച്ചുമാണ് പലരും തുറന്നു പറയാന്‍ മടിക്കുന്നത് തന്നെ. താങ്കള്‍ തുറന്നു പറയണമെന്ന തീരുമാനത്തിലേക്കെത്തുന്നതെങ്ങനെയാണ്

ഈ വര്‍ഷം ലിജു കൃഷ്ണയുടെ സംഭവം കേട്ട ശേഷമാണ് ഇത് തുറന്നു പറയണമെന്ന് തോന്നിയത്. ഈ സംഭവത്തിനു ശേഷം ഞാന്‍ താമസിക്കുന്ന സിറ്റിയില്‍ വന്ന് ഒരു മടിയുമില്ലാതെ എന്നോട് പാര്‍ട്ടിക്ക് വരുന്നുണ്ടോ എന്ന് പിന്നീടൊരിക്കല്‍ ബിപിന്‍ പോള്‍ ഫോണ്‍ വിളിച്ച് ചോദിച്ചിട്ടുണ്ട്. സ്ഥിരം ഇത്തരം കാര്യങ്ങള്‍ ചെയ്യുന്ന ലാഘവത്തോടെയും നിസ്സാര ഭാവത്തോടെയുമാണ് പിന്നീടയാളുടെ പെരുമാറ്റം. ഞാന്‍ പറ്റില്ലെന്ന് പറഞ്ഞു. ഇവരുടെ ഉദ്ദേശം പിന്നീട് എനിക്ക് മനസ്സിലായ്. അസിസ്റ്റന്റ് ഡയറക്ടര്‍ക്കായി അവരൊരു സ്ത്രീയെ അന്വേഷിച്ചത് തന്നെ ദുരുദ്ദേശപരമായിരിക്കണം എന്ന് ഞാന്‍ കരുതുന്നു. ഒരുപാട് സ്ത്രീകള്‍ ഇരയായിട്ടുണ്ടാവുമെന്നും ഞാന്‍ സംശയിക്കുന്നു. മാത്രവുമല്ല ലിജു കൃഷ്ണ കേസിലെ പെണ്‍കുട്ടിയുടെ പുറത്തിറങ്ങിയ ശബ്ദരേഖയും മറ്റും മനസ്സ് തളര്‍ത്തിയതും തുറന്ന് പറച്ചിലിന് പ്രേരിപ്പിച്ചിട്ടുണ്ട്.

സിനിമാ മേഖലയിലെ സ്ത്രീകള്‍ എന്ത് അതിക്രമം നേരിട്ടാലും അത് സ്ത്രീകളുടെ കൂടെ കുറ്റം കൊണ്ടാണെന്നും സിനിമയില്‍ അഭിനയിക്കാന്‍ പോയിട്ടല്ലേ എന്നുമുള്ള ഒരു പൊതുബോധം, വൈകുന്ന നിയമനടപടികള്‍ എന്നിവ ഈ തുറന്നു പറച്ചില്‍ അല്‍പം വൈകാന്‍ കാരണമായിട്ടുണ്ടോ?

കോടതിയില്‍ തന്നെ കേസ്സെത്തിയാല്‍ കാലങ്ങളോളം നീണ്ട് നില്‍ക്കുന്ന നിയമ നടപടികള്‍ എന്നെപ്പോലുള്ള സത്രീകളെ നിരുത്സാഹപ്പെടുത്തുന്നുണ്ട്. കുടുംബവും മറ്റും കടന്നു പോകുന്ന ബുദ്ധിമുട്ടുകള്‍ ഓര്‍ത്താണ് ഇത്രകാലവും ഇതൊക്കെ പുറത്തു പറയാന്‍ മടിച്ചത്. അവര്‍ക്ക് വലിയ വിഷമമാവും. പക്ഷെ ഒരുപാട് പെണ്‍കുട്ടികള്‍ക്ക് തുറന്നു പറയാനുള്ള കരുത്ത് നല്‍കണമെന്ന ഉത്തരവാദിത്വം കൂടിയുണ്ട്. ഇതൊന്നും ഒറ്റപ്പെട്ടതല്ലെന്നും നാം പറയേണ്ടതല്ലേ. എനിക്ക് മലയാളം സിനിമയില്‍ അഭിനയിക്കണമെന്നുണ്ട്. പക്ഷെ വല്ലാത്തൊരു പേടികുടുങ്ങിയിരിക്കുകയാണ് ഇപ്പോള്‍. അതാണ് തമിഴിലും തെലുങ്കിലും ഒക്കെ ഇപ്പോള്‍ കൂടുതലും അഭിനയിക്കുന്നത്.

NB: സംഭവവുമായി ബന്ധപ്പെട്ട് ബിപിന്‍ പോളിനെ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും സംഭവത്തോട് പ്രതികരിച്ചില്ല

Content Highlights: Padavettu Fake audition, Me too against Executive producer Bipin Paul, social,interview, mathrubhumi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022


shashi tharoor

4 min

തരൂര്‍ പേടിയില്‍ കോണ്‍ഗ്രസ്? പ്രമുഖ നേതാക്കള്‍ നെട്ടോട്ടത്തില്‍

Oct 5, 2022


04:02

29 രൂപയ്ക്ക് മൂന്നുമണിക്കൂർ നീളുന്ന ബോട്ട് യാത്ര, സഞ്ചാരികളെ സ്വാഗതം ചെയ്ത്‌ വേമ്പനാട്ടുകായൽ

Oct 5, 2022

Most Commented