12 വര്‍ഷത്തെ കാത്തിരിപ്പാണ്, യാത്ര മുന്നോട്ട് തന്നെ; ഫെഫ്ക അംഗത്വം ലഭിച്ച ശേഷം മിറ്റ


അഞ്ജന രാമത്ത്‌

മിറ്റ ആന്റണി

ഫെഫ്കയുടെ അഫിലിയേഷനുള്ള വനിത മേക്കപ്പ് ആര്‍ട്ടിസ്റ്റ് യൂണിയനില്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റായി അംഗത്വം ലഭിക്കാത്തത് മൂലം അവസരങ്ങള്‍ നഷ്ടപ്പെടുന്ന വനിത ആര്‍ട്ടിസ്റ്റുകളെ കുറിച്ചുള്ള മാതൃഭൂമി ഡോട്ട് കോം വാര്‍ത്ത നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് മേക്കപ്പ് ആര്‍ട്ടിസ്റ്റായ മിറ്റ ആന്റണിക്ക് ഫെഫ്ക്കയില്‍ അംഗത്വം ലഭിച്ചിരുന്നു.അംഗത്വമില്ലാത്തതിനാല്‍ നേരിട്ട അഗവണനകള്‍ മൂലം അവസരങ്ങള്‍ നിഷേധിക്കപ്പെട്ട മിറ്റ ആന്റണിയെ കുറിച്ചും വാര്‍ത്തയില്‍ വിശദമായി പരാമര്‍ശിച്ചിരുന്നു. അംഗത്വം ലഭിച്ചതിന് ശേഷം മിറ്റ തന്റെ അഭിപ്രായങ്ങള്‍ മാതൃഭൂമി ഡോട്ട് കോമിനോട് തുറന്ന് പറയുകയാണ്

വലിയൊരു അംഗീകാരം
ഇതൊരു നീണ്ട യാത്രയായിരുന്നു പോരാട്ടങ്ങള്‍ക്കൊടുവില്‍ ലഭിച്ച വലിയൊരു അംഗീകാരമായിട്ടാണ് ഈ നേട്ടത്തെ കാണുന്നത്, അതിന് വളരെയധികം മാധുര്യമുണ്ട്.ഒരുപാട് വിഷമഘട്ടങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. ഇനി എന്തിന് സിനിമ എന്ന ചോദ്യം എന്നിലേക്ക് വന്നു. വളരെയധികം മാനസിക സമ്മര്‍ദ്ദം നേരിട്ടുകൊണ്ടിരിക്കുകയായിരുന്നു.

മാതൃഭൂമി ഡോട്ട് കോമില്‍ ഞങ്ങളുടെ പ്രശ്‌നങ്ങളെ കുറിച്ച് പ്രസിദ്ധീകരിച്ച ലേഖനത്തിന് ഇത്രയും പെട്ടെന്ന് നടപടിയുണ്ടായി എന്നത് വളരെ സന്തോഷമുണ്ടാക്കുന്ന കാര്യമാണ്.

ഇതൊരു നല്ല തുടക്കമാവട്ടെയെന്നാണ് ആഗ്രഹം

12 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം എനിക്ക് ഇപ്പോള്‍ അംഗത്വം ലഭിച്ചു. എന്നെ പോലുള്ള സ്ത്രീകള്‍ക്ക് ഇത് പുതിയൊരു ഉര്‍ജ്ജമാണ് നല്‍കുന്നത്. നിരവധി സ്ത്രീകള്‍ക്ക് ഈ മേഖലയിലേക്ക് കടന്നു വരാനുള്ള ആത്മവിശ്വാസവും ലഭിക്കുമെന്നും ഞാന്‍ കരുതുന്നു. കഴിവുള്ള സ്ത്രീകള്‍ കടന്നു വരട്ടെ അതിന് അനുയോജ്യമായ എല്ലാ ചുറ്റുപാടുകളും ഇവിടെയുണ്ടാവട്ടെയെന്നാണ് എനിക്ക് പറയാനുള്ളത്. ബാക്കി ആര്‍ട്ടിസ്റ്റുകള്‍ക്കും അംഗത്വം ലഭിക്കണമെന്ന് തന്നെയാണ് എനിക്ക് പറയാനുള്ളത്. അവരും ഈ മേഖലയില്‍ കഴിവ് തെളിയിച്ചവരാണല്ലോ. ഇതൊരു തുടക്കമാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്

അംഗത്വം നല്‍കാനല്ല വിളിച്ചതെന്ന വാര്‍ത്തകള്‍

ഫെഫ്ക്ക വിളിച്ചു അംഗത്വം നല്‍കുന്നതുമായി ബന്ധപ്പെട്ട് വാര്‍ത്തകള്‍ പ്രമുഖ മാധ്യമങ്ങളെല്ലാം റിപ്പോര്‍ട്ട് ചെയ്തതാണ്. പിന്നെ ഫെഫ്ക പോലൊരു സംഘടന ഇങ്ങനെ ചെയ്യുമോ, ഉണ്ണികൃഷ്ണന്‍ സാറിനെ പോലൊരു വ്യക്തി അത്തരത്തില്‍ അംഗത്വം നല്‍കുന്നതിന് പകരം പ്രോത്സാഹന സമ്മാനം പോലെ വിളിച്ച് വരുത്തുമോ? എന്നെ ഏറ്റവും അധികം സപ്പോര്‍ട്ട് ചെയ്‌തൊരു വ്യക്തി ബി ഉണ്ണികൃഷ്ണന്‍ സാറാണ്.

ഡബ്യുസിസി നല്‍കിയ പിന്തുണ

ഡബ്യുസിസി നടത്തിയ ഇടപെടലുകള്‍ മറക്കാന്‍ പറ്റാത്തതാണ്. ഒരോ ഘട്ടത്തിലും അവര്‍ നല്ലതു പോലെ സഹായിച്ചിട്ടുണ്ട്. ഡബ്യുസിസി അംഗങ്ങള്‍ എല്ലാം തന്നെ സുഹൃത്തുകളാണ്. ഇനിയെന്ത് എന്ന ചിന്തിച്ചിരിക്കുന്ന സമയത്താണ് അഞ്ജലി മോനോന്‍ 'കൂടെ' സിനിമയില്‍ അവസരം നല്‍കുന്നത്. ശ്രുതി ശരണ്യത്തിന്റെ 'ബി' എന്ന ചിത്രത്തവും ഈ വര്‍ഷം വരാനുണ്ട്. കൂടെ എന്ന ചിത്രമാണ് മലയാള സിനിമയില്‍ എനിക്ക് അടിത്തറ തന്നത്. അത് ലഭിച്ചത് ഡബ്യുസിസി അംഗമായ അഞ്ജലി മേനോന്‍ കാരണമാണ്. മലയാള സിനിമയിലെ ഒരു മേക്കപ്പ് ആര്‍ട്ടിസ്റ്റ് എന്ന രീതിയില്‍ ഒരു മുഖം എനിക്ക് നല്‍കിയത് 'കൂടെ' എന്ന ചിത്രമാണ്. ഡബ്യുസിസിയില്‍ നിന്ന് ലഭിക്കുന്ന സപ്പോര്‍ട്ട് വളരെ വലുതാണ്.

കുട്ടികാലം മുതല്‍ കണ്ട സ്വപ്നം

ചെറുപ്പം മുതലേ ഈ തൊഴില്‍ രംഗം എന്റെ മനസിലുണ്ടായിരുന്നു. കൂടുതലായി ഈ വിഷയം പഠിക്കണമെന്ന് ആഗ്രഹിച്ചു, അങ്ങനെയാണ് സിനിമയിലേക്ക് എത്തിയത്. പ്രഗത്ഭരമായ നിരവധി പേരുടെ കീഴില്‍ ജോലി ചെയ്യാനായി സാധിച്ചു.2012 ല്‍ അറബിക്ക് ചിത്രത്തിലൂടെയായിരുന്നു തുടക്കം. പിന്നീട് ഹിന്ദി, ഭോജ്പൂരി, തമിഴ്, കന്നഡ എന്നീ ഭാഷകളില്‍ സ്വതന്ത്രമായി ജോലി ചെയ്യാനായി പറ്റി. 'എസ്‌കേപ്പ് ഫ്രം ബാക്ക് വാട്ടര്‍' ഞാന്‍ വര്‍ക്ക് ചെയ്ത് ഹോളിവുഡ് ചിത്രമാണ്.

മോശം അനുഭവങ്ങള്‍

പലര്‍ക്കും മോശമായ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന കാര്യങ്ങള്‍ അറിയാം. എന്നാല്‍ എനിക്ക് അത്തരം സാഹചര്യങ്ങള്‍ നേരിടേണ്ട വന്നിട്ടില്ല. പ്രോസ്‌തെറ്റിക്ക്‌സ് അഥവാ സ്‌പെഷ്യല്‍ ഇഫക്ട്‌സിലാണ് ഞാന്‍ വര്‍ക്ക് ചെയ്തത്. എന്റെ വര്‍ക്ക് കണ്ട് ഇഷ്ടപ്പെട്ടിട്ടുള്ളവരാണ് സമീപിക്കുന്നത്. സാധാരണ മേക്കപ്പിനാക്കാളും സമയവും ശ്രദ്ധയും ഇതിന് ആവശ്യമാണ്. സിനിമയുടെ സംവിധായകന്‍ അല്ലെങ്കില്‍ ഛായാഗ്രാഹകന്‍ എന്നിവരായിരിക്കും എന്നെ സമീപിക്കുന്നുണ്ടാവുക. ഇത് വരെ കംഫര്‍ട്ട് സോണിലുള്ളവരുമായിട്ടാണ് ജോലി ചെയ്തിട്ടുള്ളത്. അതിനാല്‍ തന്നെ മോശം അനുഭവം ഉണ്ടായിട്ടില്ല.

മുന്നോട്ട് തന്നെ

ഫീല്‍ഡ് വിട്ടാലോ എന്നൊരു ചിന്തയുണ്ടായിരുന്നു. ബിസിനസിലേക്ക് കടക്കണമെന്നായിരുന്നു തീരുമാനം. അപ്പോഴാണ് ഈ സന്തോഷകരമായ മാറ്റം ലഭിക്കുന്നത്. അതു കൊണ്ട് തന്നെ ഇനി ഈ പ്രൊഫഷന്‍ വിടുന്നില്ല. എന്റെ സ്വപ്നങ്ങള്‍ക്കൊപ്പം ഇനിയും മുന്നോട്ട് പോവണമെന്നാണ് ആഗ്രഹം. ഒരോ പാഠങ്ങളാണ് ഓരോ സിനിമയും. ഇനിയും ഈ മേഖലയെ കുറിച്ച് പഠിക്കണം ജോലി ചെയ്യണം യാത്ര മുന്നോട്ട് തന്നെ...

Content Highlights: Mitta Antony interview Female Makeup artist in malayalam movies

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
theft

1 min

കൂരോപ്പടയിലെ കവര്‍ച്ചാക്കേസില്‍ വഴിത്തിരിവ്; വൈദികന്റെ മകന്‍ അറസ്റ്റില്‍

Aug 11, 2022


Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


14:00

'ഞാൻ ചെല്ലുമ്പോഴേക്കും അ‌ച്ഛന്റെ ദേഹത്തെ ചൂടുപോലും പോയിരുന്നു' | Suresh Gopi | Gokul | Talkies

Jul 26, 2022

Most Commented