ഗൂഗിളില്‍ മല്ലു എന്ന് അടി ച്ച് നോക്കിയിട്ടുണ്ടോ. പോണ്‍സൈറ്റുകള്‍ നിരനിരയായി തുറന്ന് വരും..എവിടെയും മലയാളി പെരുമ എടുത്ത് പറയുന്നവരാണ് നാം. എന്നിട്ടും മല്ലു എന്നടി ച്ചാല്‍ ഇതാണവസ്ഥ. എന്തൊരു ഷെയിം അല്ലേ..ഈ ഷെയിമിന് മലയാളിക്കൊരു പങ്കുമില്ല. എന്നാല്‍ നമുക്കെല്ലാം അറിയുന്ന, തിരുത്താന്‍ കഴിയുന്ന മല്ലൂസിന്റെ മറ്റ് ഷെയിമുകളുണ്ട്.
(മാതൃഭൂമി ക്ലബ് എഫ് എം സീനിയര്‍ കോപ്പിറൈറ്റര്‍ ബിജു റോക്കി ഫെയ്‌സ്ബുക്കില്‍ എഴുതിയ പരമ്പര )

കരം പതിച്ച് നല്‍കും

 

mallu1

കിട്ടുന്ന ശമ്പളത്തില്‍ പാതി സീസറിന്റെ വീര്യത്തിന്.പാതിക്ക് ചവിട്ടുംകുത്തും കൂമ്പിനിടിയും..

......................................................................................................................

ഒരു നിശ്ചയമില്ലൊന്നിനും

 

mallu2

എണീറ്റാലുടന്‍ അഞ്ച് വെട്ടുഗ്ലാസ് പച്ചവെള്ളം.
പിന്നെ യോഗ.
തൊട്ടുകൂട്ടാന്‍ ഫെങ്ഷൂയി
മൂലയില്‍ മണിട്രീ
പനിക്കുമ്പോള്‍ സ്വയംചികില്‍സ.
കുറച്ച്് നാച്ചുറോപതി,ഓര്‍ത്തോപതി. 
രഹസ്യമായി കുറച്ച് പച്ചമരുന്ന്.
എന്നിട്ടും മാറിയില്ലെങ്കി
പത്ത് കാശ് അലോപ്പതിക്കും.
കിടക്കട്ടെ കുറച്ച് മണി,ചെയിനില്‍.
ആരാണ് എപ്പോഴാണ് എവിടെയാണ് കടാക്ഷിക്കുക എന്നറിയില്ല..

........................................................................................................................

നിങ്ങള്‍ വിളിക്കുന്ന വ്യക്തി, നിലവിലില്ല

 

mallu

കൂടെ പഠിച്ചവരൊക്കെയാകും.
എന്നാലും ഇപ്പോ നാല് കാശിന് ഗതിയില്ലാതെ
നടക്കുകയാകും..
ഇവരുടെ കോള്‍ അറിയാതെ എടുത്തുപോയാല്‍ 
പിന്നെ ഒറ്റസൂത്രമേയുള്ളൂ .
 മീറ്റിംഗിലാ..തിരിച്ചുവിളിക്കാമെന്ന് പറയുക.
ഇനിയാ നമ്പര്‍ ഡോണ്ട് ടേക്ക് എന്ന് സേവ് ചെയ്യണം..

................................................................................................................................

വെറുപ്പിക്കൽ തുടരും...

(വര : ദ്വിജിത് )