നെഞ്ചൊക്കെ വിങ്ങിയ വേദനയുമായി പണിയെടുത്തിരുന്ന കാലം


Discussion

മാതു

കുഞ്ഞിന്റെ കൈപിടിച്ച് ഓഫീസിലേയ്ക്ക് വരുന്ന എത്ര അമ്മമാരെ നമ്മൾ കണ്ടിട്ടുണ്ട്? ഇന്നും സർവസാധാരണമായിട്ടില്ല എന്നോ കാണേണ്ടിയിരുന്ന ആ കാഴ്ച. അതുകൊണ്ടാണ് മകൻ മൽഹാറിനെ മാറോടണച്ച പത്തനതിട്ട ജില്ലാ കലക്ടർ ദിവ്യ എസ്. അയ്യരുടെ ചിത്രം ഇത്രയേറെ ചർച്ചകൾക്ക് വഴിവച്ചത്. ലാരിസ വാള്‍ട്ടേഴ്‌സ് ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റില്‍ കുഞ്ഞിനെ മുലയൂട്ടിയത് ആഘോഷിക്കുമ്പോഴും അത്തരമൊരു കാഴ്ച നമ്മുടെ നാട്ടിലും ഉണ്ടാകുമോ എന്ന് നമ്മൾ ചിന്തിക്കുന്നതേയില്ല. ഇവിടെ ഇപ്പോഴും കുഞ്ഞോ കരിയറോ എന്ന ചോദ്യത്തിൽ വഴിമുട്ടി നിൽക്കുകയാണ് നമ്മൾ. പൂച്ചക്കാര് മണികെട്ടുമെന്ന് ചോദിക്കുന്നു പോലുമില്ല സാക്ഷര കേരളം. ജോലി കൂടിയേ തീരൂ എന്ന സാധാരണക്കാരികളുടെ നിവൃത്തികേട് ചർച്ചയാകുന്നുമില്ല. അതുകൊണ്ടു തന്നെ കഠിനവഴികൾ താണ്ടിവന്ന അമ്മമാർ തുറന്നുപറഞ്ഞ് വീണ്ടും വീണ്ടും മുന്നോട്ടുവരികയാണ്. ...


മാതൃത്വവും ജോലിയും ഒരുമിച്ചുകൊണ്ടുപോകാനെടുത്ത തീരുമാനത്തെ കുറിച്ച് മാതൃഭൂമി ന്യൂസ് സീനിയര്‍ സബ് എഡിറ്റര്‍ മാതു സജി പറയുന്നുനിക്ക് മറക്കാന്‍ കഴിയില്ല..
ജീവിതത്തില്‍ മറക്കാന്‍ കഴിയില്ല...
പാലുകെട്ടി വിങ്ങി നില്‍ക്കുന്ന വേദനയുമായി പണിയെടുത്തിരുന്ന അക്കാലം..
കുഞ്ഞിക്ക് നാലരമാസം പ്രായമുള്ളപ്പോഴാണ് പ്രസവാവധി അവസാനിച്ച് ജോലിയില്‍
തിരികെ കയറുന്നത്..
വേദന.. ചിലപ്പോള്‍ അപ്രതീക്ഷിതമായി വസ്ത്രം നനച്ചുകൊണ്ട് പുറത്തേക്കൊഴുകുന്ന
മുലപ്പാല്‍..
ബ്രസ്റ്റ് പമ്പ് ഉപയോഗിച്ച് കുഞ്ഞിക്ക് പാലെത്തിച്ചു തുടങ്ങിയത് പിന്നെയാണ്..
കോവിഡ് സര്‍വസംഹാരിയായ കാലത്താണ്..
എന്തൊക്കെ കരുതലുകള്‍..
ജീവനക്കാരുടെ ഗ്രൂപ്പുകള്‍ തമ്മില്‍ കാണാത്ത വിധമുള്ള ഷിഫ്റ്റാണ്..
പുലര്‍ച്ചെ നാലരയ്ക്ക് അവള്‍ അറിയാതെ. കരയാതെ.. ഇറങ്ങി വരുമ്പോള്‍..
എന്നും മുന്നില്‍ ആള്‍ വലിപ്പത്തില്‍ വന്നുനില്‍ക്കുന്ന ചോദ്യചിഹ്നം
ജോലി വേണമോ രാജിവെക്കണമോ എന്നതാണ്...
വേണമെന്ന് പറയുന്നത് ജേണലിസ്റ്റായ ഞാനും വേണ്ടെന്ന് പറയുന്നത് അമ്മയായ ഞാനുമാണ്...
കാത്തിരുന്ന് കിട്ടിയ കുഞ്ഞാണ്..
അവള്‍ വരുന്നു എന്നറിഞ്ഞതിന്റെ ആദ്യ ആഴ്ചയാണ് രാജ്യം ലോക്ഡൗണിലേക്ക് പോയത്..
കുറച്ചുനാള്‍ ലീവെടുത്ത് തിരികെ വന്നു..
ഓഗസ്റ്റ് മാസത്തോടെ രണ്ടാം തരംഗം ആഞ്ഞുവീശി..
കുഞ്ഞുവാവയുടെ സുരക്ഷ കരുതി ലീവിലേക്ക് പ്രവേശിച്ചു..
അവസാനത്തെ ദിവസം ന്യൂസ് ഡെസ്‌കിലിരിക്കുമ്പോള്‍ ഒരു നിയന്ത്രണവുമില്ലാതെയാണ്
കണ്ണുനീരൊഴുകിയൊഴുകി വീണത്...
പ്രവാസങ്ങളുടെ തുടര്‍ച്ചയായിരുന്നു ജീവിതം...
സ്വന്തമെന്ന്.. എന്റേതെന്ന് ഏറ്റവും ഉറപ്പിച്ചു ചവിട്ടിനിന്ന ഇടമാണ്...
ഇനിയൊരിക്കലും ഇവിടേക്ക് തിരിച്ചുവരവില്ലേ എന്ന ആശങ്ക..
കുറേ മുഖങ്ങള്‍ മനസിലേക്ക് ഇരച്ചുവന്നു..
ആരാധനയോടെ.. അല്‍ഭുതത്തോടെ കണ്ട ഒരു പാട് സ്ത്രീമുഖങ്ങള്‍
കുടുംബവും ജോലിയും ഒരേ തുലാസിന്റെ തട്ടുകളില്‍ തൂങ്ങി നിന്നപ്പോള്‍
ജോലിയുപേക്ഷിച്ച് പോയവര്‍..
അവരിലൊരാളായി മാറുമോ ഞാനും എന്ന ചോദ്യം....
ഇല്ല എന്ന ഉറച്ച ബോധ്യമാണ് തിരികെയെത്തിച്ചത്..
അമ്മയും...
ഞാന്‍ മാത്രമല്ല ഒന്നും..
എന്റെ അമ്മയും..
ആരോഗ്യം ക്ഷയിക്കുന്ന കാലത്തും
എന്റെ ജോലിക്ക് വേണ്ടി, കുഞ്ഞിന് വേണ്ടി..
ഉറക്കവും അധ്വാനവും മാറ്റിവെക്കുന്ന അമ്മ...
അമ്മയ്ക്ക് നഷ്ടപ്പെട്ടത് എനിക്ക് നഷ്ടപ്പെടരുത് എന്ന ഉറച്ച ബോധ്യമുള്ള അമ്മ..

Read More: ദിവ്യയെ കണ്ട് നെറ്റിചുളിക്കുന്നവർ പറയണം; കുഞ്ഞും കരിയറും കാലു കെട്ടുന്ന കയറാണോ?|Discussion

Content Highlights: Divya S Iyer brings child at public place, triggers debate on social media, discussion


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented