ഭീകരരുടെ ശ്രദ്ധതിരിക്കാന്‍ 'മസാലക്കഥകൾ' പോലും പറഞ്ഞ് പൈലറ്റ്; വിമാന റാഞ്ചലിലെ ത്രില്ലർ


സി.എ ജേക്കബ് jacobca@mpp.co.inപൈലറ്റിന്റെ പിറന്നാള്‍ ദിനത്തിലെ വിമാന റാഞ്ചല്‍, യാത്രക്കാരില്‍ പൈലറ്റിന്റെ ഭാര്യ, മെക്കാനിക്കുകളുടെ വേഷത്തില്‍ വിമാനത്തിൽ കയറി പറ്റിയ കമാന്‍ഡോകള്‍, കമാന്‍ഡോ ഓപ്പറേഷനില്‍ പിന്നീട് ഇസ്രയേല്‍ പ്രധാനമന്ത്രിയായി മാറിയ നെതന്യാഹു എന്ന് തുടങ്ങീ പ്രത്യേകതകൾ ഏറെയുണ്ട് ഈ വിമാന റാഞ്ചൽ സംഭവത്തിന്

TheirStory

വിമാനറാഞ്ചികൾ ബന്ദികളാക്കിയ യാത്രക്കാരെ മോചിപ്പിക്കുന്നു | Israel Defense Forces Archive

ബ്രസല്‍സില്‍നിന്ന് ടെല്‍ അവീവിലേക്ക് പോയ ബല്‍ജിയന്‍ വിമാനം 1972ലാണ് ഭീകരവാദികള്‍ തട്ടിയെടുക്കുന്നത്. ഇസ്രയേല്‍ ജയിലുകളിലുള്ള പലസ്തീനികളായ തടവുകാരെ മോചിപ്പിക്കണം എന്നതായിരുന്നു ആവശ്യം. അംഗീകരിച്ചില്ലെങ്കില്‍ വിമാനം സ്‌ഫോടനത്തിലൂടെ തകര്‍ത്തുകളയുമെന്ന് അവര്‍ ഭീഷണിമുഴക്കി. ഇസ്രയേല്‍ നടത്തിയ കമാന്‍ഡോ ഓപ്പറേഷനിലൂടെയാണ് റാഞ്ചികളെ വധിച്ച് യാത്രക്കാരെ മോചിപ്പിക്കുന്നത്. ക്യാപ്റ്റന്‍ റെജിനാള്‍ഡ് ലെവി എന്ന പൈലറ്റ് കാട്ടിയ ധൈര്യവും മനസാന്നിധ്യവും ആയിരുന്നു വിജയകരമായി അത് നടത്താന്‍ സാധിച്ചത്. കടുത്ത സമ്മര്‍ദമുണ്ടാക്കുന്ന സാഹചര്യത്തിലും ശാന്തമായി നിലകൊണ്ട് ഭീകരരെ അനുനയിപ്പിച്ച് അവര്‍ ആക്രമണം നടത്തുന്നത് തടയാന്‍ ലെവിക്കായി. നാടകീയ നീക്കങ്ങള്‍ നിറഞ്ഞ ആ വിമാനറാഞ്ചലും യാത്രക്കാരെ മോചിപ്പിക്കാന്‍ റെജിനാള്‍ഡ് ലെവി എന്ന പൈലറ്റ് നടത്തിയ സാഹസികവും ബുദ്ധിപരവുമായ നീക്കങ്ങളുമാണ് ഇത്തവണ Their Story ചര്‍ച്ചചെയ്യുന്നത്.

സാമൂഹിക വിഷയങ്ങൾ, വൈൽഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാർത്തകളും വിവരങ്ങളും അറിയാൻ JOIN Whatsapp groupഓപ്പറേഷന്‍ ഐസോടോപ്പ്. ബ്രസല്‍സില്‍നിന്ന് ടെല്‍ അവീവിലേക്ക് പോയ ബല്‍ജിയന്‍ വിമാനം തട്ടിയെടുത്ത ഭീകരവാദികളെ വധിച്ച് 90 യാത്രക്കാരെയും മോചിപ്പിച്ച കമാന്‍ഡോ ഓപ്പറേഷനായിരുന്നു അത്. 1972-ലാണ് സംഭവം നടന്നത്. ബെല്‍ജിയന്‍ ദേശീയ വിമാനക്കമ്പനിയായ സബേനയുടേതായിരുന്നു വിമാനം. ബ്ലാക്ക് സെപ്റ്റംബര്‍ എന്ന ഭീകരവാദി സംഘടന ആയിരുന്നു വിമാനം തട്ടിയെടുത്തത്. ഇസ്രയേല്‍ ജയിലുകളിലുള്ള പലസ്തീനികളായ 317 തടവുകാരെ മോചിപ്പിക്കണം എന്നാതായിരുന്നു വിമാനറാഞ്ചികളുടെ ആവശ്യം. ഇത് അംഗീകരിക്കാത്തപക്ഷം വിമാനം സ്‌ഫോടനത്തിലൂടെ തകര്‍ത്തുകളയുമെന്ന് അവര്‍ ഭീഷണിമുഴക്കി. ഇസ്രയേല്‍ നടത്തിയ കമാന്‍ഡോ ഓപ്പറേഷനിലൂടെയാണ് റാഞ്ചികളെ വധിച്ച് യാത്രക്കാരെ മോചിപ്പിച്ചതെങ്കിലും ക്യാപ്റ്റന്‍ റെജിനാള്‍ഡ് ലെവി എന്ന പൈലറ്റ് കാട്ടിയ ധൈര്യവും മനസാന്നിധ്യവും ആയിരുന്നു വിജയകരമായി അത് നടത്താന്‍ സാധിച്ചത് . കടുത്ത സമ്മര്‍ദമുണ്ടാക്കുന്ന സാഹചര്യത്തിലും ശാന്തമായി നിലകൊണ്ട് ഭീകരരെ അനുനയിപ്പിച്ച് അവര്‍ ആക്രമണം നടത്തുന്നത് തടയാന്‍ ലെവി നടത്തിയ ശ്രമങ്ങള്‍ വിജയംകണ്ടു. അത്തരത്തിലുള്ള നീക്കം അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നില്ലെങ്കില്‍ ആ വിമാനത്തിലെ യാത്രക്കാരുടെ വിധി മറ്റൊന്നാകുമായിരുന്നു.

ക്യാപ്റ്റന്‍ റെജിനാള്‍ഡ് ലെവി | Photo - AP

വിമാന റാഞ്ചല്‍ പിറന്നാള്‍ ദിനത്തില്‍, യാത്രക്കാരില്‍ ഭാര്യയും

പലകാര്യങ്ങള്‍കൊണ്ടും സംഭവബഹുലമായിരുന്നു ആ വിമാനറാഞ്ചല്‍. പൈലറ്റ് ലെവിയുടെ 50-ാം ജന്മദിനത്തിലായിരുന്നു വിമാനം തട്ടിയെടുത്തത്. ഇസ്രയേലില്‍വച്ച് ജന്മദിനം ആഘോഷിക്കാന്‍ തീരുമാനിച്ച അദ്ദേഹം ഭാര്യ ഡോറയേയും വിമാനയാത്രയില്‍ ഒപ്പംകൂട്ടിയിരുന്നു. യാത്രക്കാരെ മുഴുവന്‍ വിമാനറാഞ്ചികള്‍ ബന്ദികളാക്കിയ സമയത്ത് പൈലറ്റിന്റെ ഭാര്യയാണ് താനെന്നകാര്യം ആരെയുമറിയിക്കാതെ ശ്വാസമടക്കി ഡോറയും വിമാനത്തില്‍ ഇരുന്നു. ഇംഗ്ലണ്ടിലെ പോര്‍ട്‌സ്മൗത്തില്‍ ജനിച്ച റെജഡിനാള്‍ഡ് ലെവി രണ്ടാം ലോക മഹായുദ്ധ കാലത്ത് റോയല്‍ എയര്‍ഫോഴ്‌സില്‍ പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് എയര്‍ഇന്ത്യയിലടക്കം അദ്ദേഹം ജോലിചെയ്തിട്ടുണ്ട്. വിമാനറാഞ്ചികളില്‍നിന്ന് യാത്രക്കാരെ സുരക്ഷിതരായി മോചിപ്പിക്കാന്‍ നടത്തിയ കമാന്‍ഡോ ഓപ്പറേഷനടക്കമുള്ള നീക്കങ്ങളില്‍, പിന്നീട് ഇസ്രയേല്‍ പ്രധാനമന്ത്രിമാരായി മാറിയ മൂന്നുപേര്‍ നേരിട്ട് പങ്കെടുത്തിരുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. അന്ന് ഗതാഗത മന്ത്രിയായിരുന്ന ഷിമോണ്‍ പെരസ്, ഓപ്പറേഷന്‍ ഐസോടോപ്പില്‍ കമാന്‍ഡോകളായി പങ്കെടുത്ത യഹൂദ് ബരാക്ക്, ബെഞ്ചമിന്‍ നെതന്യാഹു എന്നിവരാണ് പിന്നീട് ഇസ്രയേല്‍ പ്രധാനമന്ത്രിമാരായി മാറിയ ആ മൂന്നുപേര്‍.

റാഞ്ചികളില്‍ സ്ത്രീകളും പുരുഷന്മാരും

Also Read
Their Story

ലാബ് ശൃംഖല വിറ്റത് 4500 കോടിക്ക്, ഇനി 100 ...

TheirStory

വൈദ്യുതിച്ചെലവിൽ ആടിയുലഞ്ഞു; കാറ്റിനെ വിശ്വസിച്ച് ...

സുനാമിയടിച്ചു, റിയാക്ടറിൽ സ്ഫോടനം; അവരാരും ...

ഇന്ത്യൻ യുദ്ധക്കപ്പലിനെ പാക് അന്തർവാഹിനി ...

ആ മൂന്നു പേരില്ലായിരുന്നെങ്കിൽ യൂറോപ്പെന്ന ...

പാൽ കുടിക്കാത്ത കുര്യൻ പാൽ കുടിപ്പിച്ചു; ...

Their Story

മുങ്ങുന്ന കപ്പലിൽ നിന്ന് ക്യാപ്റ്റനടക്കമുള്ളവർ ...

Their Story

അന്ധവിശ്വാസത്തിനെതിരേ നിയമം കൊണ്ടുവരൽ, ...

1972 മെയ് എട്ടിനായിരുന്നു നാടകീയ സംഭവങ്ങളുടെ തുടക്കം. 90 യാത്രക്കാരും 10 ജീവനക്കാരുമാണ് സബേന ഫ്‌ളൈറ്റ് 571-ല്‍ ഉണ്ടായിരുന്നത്. വിമാനം 30,000 അടി ഉയരത്തില്‍ പറക്കുന്നതിനിടെയാണ് അപ്രതീക്ഷിത സംഭവങ്ങളുണ്ടായത്. വിമാനം പറന്നുയര്‍ന്ന് 20 മിനിട്ട് പിന്നിട്ടപോഴേക്കും മുഖംമൂടി ധരിച്ച ഭീകരവാദികള്‍ തോക്കും ഗ്രനേഡുകളുമായി കോക്ക്പിറ്റിന്റെ വാതില്‍ തകര്‍ത്ത് അകത്തുകടന്നിരുന്നു. ഭീകരവാദികളായ രണ്ട് സ്ത്രീകള്‍ കോക്ക്പിറ്റില്‍ കയറാതെ വിമാനത്തിന്റെ ഇടനാഴിയിലൂടെ നടന്ന് യാത്രക്കാരെ നിരീക്ഷിച്ചു. ജൂതന്മാരായ യാത്രക്കാരെ കണ്ടെത്തി അവര്‍ വിമാനത്തിന്റെ പിന്‍ഭാഗത്തേക്ക് മാറ്റി. തങ്ങളുടെ ആവശ്യം അംഗീകരിക്കാത്തപക്ഷം വിമാനം ബോംബുവച്ച് തകര്‍ക്കുമെന്ന് അവര്‍ യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഈ സമയത്ത് ഭീകരവാദികളില്‍ ഒരാള്‍ പൈലറ്റ് റെജിനാള്‍ഡ് ലെവിയുടെ കഴുത്തിനുനേരെ തോക്കുചൂണ്ടി നിലയുറപ്പിച്ചു. മറ്റൊരുഭീകരന്‍ കോ പൈലറ്റിന്റെ മുഖത്തേക്ക് ഗ്രനേഡ് എറിയാന്‍ ഓങ്ങിനിന്നു. എന്നാല്‍ പരിഭ്രാന്തനാകാതെ വിമാനം നിയന്ത്രിച്ച ലെവി വിമാനത്തിന് എന്ത് സംഭവിച്ചുവെന്ന വിവരം കോഡഡ് സന്ദേശമായി ഇസ്രയേലി ഫ്‌ളൈറ്റ് കണ്‍ട്രോള്‍ വിഭാഗത്തെ അറിയിച്ചു. യാത്രക്കാര്‍ക്കിടയില്‍ തന്റെ ഭാര്യയുണ്ടെന്ന വിവരം ഒരുകാരണവശാലും വിമാനറാഞ്ചികള്‍ അറിയരുതെന്ന വിവരവും വിമാന ജീവനക്കാര്‍ക്ക് കൈമാറാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.

ലുദ്ദ് വിമാനത്താവളത്തില്‍ ഇറങ്ങിയ സബേന വിമാനത്തിന് സമീപം ഇസ്യയേല്‍ സൈനികര്‍ | Photo - AP

മോചനദ്രവ്യം നല്‍കി യാത്രക്കാരെ രക്ഷപ്പെടുത്താന്‍ ശ്രമം

വിമാനം റാഞ്ചിയെന്ന സന്ദേശം പൈലറ്റ് റെജിനാള്‍ഡ് ലെവിയില്‍നിന്ന് ലഭിച്ചതോടെ ഇസ്രയേല്‍ അധികൃതര്‍ അസാധാരണ സാഹചര്യം നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ തുടങ്ങി. അന്ന് പ്രതിരോധ മന്ത്രിയായിരുന്ന മോഷെ ദയാന്‍ ആയിരുന്നു നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്. ഭീകരവാദികളുടെ കണ്ണുവെട്ടിച്ച് വിമാനം ഇസ്രയേലിലെ ഒറ്റപ്പെട്ട എയര്‍ഫീല്‍ഡുകളിലൊന്നില്‍ ഇറക്കാനുള്ള നിര്‍ദ്ദേശം അദ്ദേഹം നല്‍കി. എന്നാല്‍ ബെല്‍ജിയന്‍ വിമാനത്തിനുള്ളില്‍ കമാന്‍ഡോ ഓപ്പറേഷന്‍ നടത്താനുള്ള നീക്കത്തോട് ബെല്‍ജിയന്‍ അധികൃതര്‍ യോജിച്ചില്ല. വിമാനറാഞ്ചികള്‍ക്ക് മോചനദ്രവ്യമായി വന്‍തുക നല്‍കി യാത്രക്കാരെ മുഴുവന്‍ സുരക്ഷിതരായി മോചിപ്പിക്കാം എന്ന നിലപാടാണ് ബെല്‍ജിയം സ്വീകരിച്ചത്. എന്നാല്‍ ഈ നിര്‍ദ്ദേശം മോഷെ ദയാന്‍ തള്ളി. അതിനിടെ വിമാനം ഇസ്രയേലിലെ ലുദ്ദ് വിമാനത്താവളത്തില്‍ വിജയകരമായി ഇറക്കി. ഇതോടെ ഇസ്രയേലിലെ സാങ്കേതിക വിദഗ്ധര്‍ അതിവേഗം വിമാനത്തിന് സമീപമെത്തി യന്ത്രഭാഗങ്ങള്‍ പലതും കേടുവരുത്തുകയും ചക്രങ്ങളുടെ കാറ്റഴിച്ചുവിടുകയും ചെയ്തിരുന്നു. അപ്രതീക്ഷിത നീക്കങ്ങള്‍ തിരിച്ചറിഞ്ഞ വിമാനറാഞ്ചികള്‍ തങ്ങള്‍ ഉടന്‍തന്നെ സ്‌ഫോടനം നടത്തി വിമാനം തകര്‍ക്കുകയാണെന്ന പ്രഖ്യാപനം നടത്തി.

ഭയന്നു വിറച്ചിരിക്കുന്ന വിമാന യാത്രക്കാര്‍ക്കിടയില്‍നിന്ന് ഭീകരര്‍ വിമാനം തകര്‍ക്കാനുള്ള തയ്യാറെടുപ്പ് നടത്തി. അവര്‍ പരസ്പരം ചുംബിക്കുകയും അന്ത്യയാത്ര പറയുകയും ചെയ്തു. അതിനിടെ റാഞ്ചികളെ ശാന്തരാക്കുകയും അവര്‍ എന്തെങ്കിലും കടുംകൈ ചെയ്യുന്നത് തടയാനുമുള്ള ദൗത്യം പൈലറ്റ് റെജിനോള്‍ഡ് ലെവി സ്വയം ഏറ്റെടുത്തു. റാഞ്ചികള്‍ ആവശ്യപ്പെടുന്നതുപോലെ ഇസ്രയേല്‍ ജയിലുകളിലുള്ള പലസ്തീന്‍ തടവുകാര്‍ മോചിപ്പിക്കപ്പെടുക തന്നെ ചെയ്യുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി. ആ രാത്രി മുഴുവന്‍ അദ്ദേഹം വിമാന റാഞ്ചികളുമായി സംസാരിച്ചു. കൈവശമുള്ള സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് വിമാനം തകര്‍ക്കാനുള്ള ശ്രമം നടത്തുന്നത് ഏതുവിധേനയും തടയാന്‍ അദ്ദേഹം പരമാവധി ശ്രമിച്ചു. പെട്ടെന്നുണ്ടാകുന്ന പ്രകോപനത്തില്‍ റാഞ്ചികള്‍ എന്തെങ്കിലും ചെയ്യുന്നത് തടയാന്‍ കഴിഞ്ഞാല്‍ വിമാന യാത്രക്കാരെ സുരക്ഷിതരായി രക്ഷപ്പെടുത്താന്‍ കഴിയുകതന്നെ ചെയ്യുമെന്ന് അദ്ദേഹം കണക്കുകൂട്ടി. രാത്രി മുഴുവന്‍ സംസാരിച്ച് വിമാന റാഞ്ചികളെ മയപ്പെടുത്തി നിര്‍ത്തുകയെന്നത് ശ്രമകരമായിരുന്നു. വിമാനം പറത്തുന്നത് എങ്ങനെ എന്നതുമുതല്‍ സെക്സ് വരെ വിമാനറാഞ്ചികളോട് സംസാരിക്കേണ്ടിവന്നു എന്നാണ് റെജിനോള്‍ഡ് ലെവി പിന്നീട് മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.

വിമാനറാഞ്ചികള്‍ ബന്ദികളാക്കിയ യാത്രക്കാരെ മോചിപ്പിക്കുന്നു | Israel Defense Forces ArchÇ

രാത്രി മുഴുവന്‍ ഭയന്നുവിറച്ച് യാത്രക്കാര്‍

അങ്ങനെ ആ രാത്രി വിമാനറാഞ്ചികളെ അനുനയിപ്പിച്ചുനിര്‍ത്തി സ്ഫോടനം നടത്തുന്നതില്‍നിന്ന് അവരെ തടയുന്നതില്‍ ലെവി വിജയിച്ചു. ഭയന്നു വിറച്ച് വിമാനയാത്രികരും ജീവനക്കാരും ഒരു രാത്രി മുഴുവന്‍ റാഞ്ചികളുടെ തോക്കുകള്‍ക്കു മുന്നില്‍ കഴിച്ചുകൂട്ടി. പിറ്റേദിവസം തങ്ങളുടെ കൈവശമുള്ള സ്ഫോടക വസ്തുക്കളുടെ സാമ്പിളുകളുമായി റെജിനോള്‍ഡിനെ റാഞ്ചികള്‍ വിമാനത്താവള ടെര്‍മിനലിലേക്ക് അയച്ചു. തങ്ങളുടെ കൈവശമുള്ളത് ശക്തിയേറിയ സ്ഫോടക വസ്തുക്കള്‍ തന്നെയാണെന്നും യാത്രക്കാരുമായി വിമാനം തകര്‍ക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ടെന്നും അധികൃതരെ ബോധ്യപ്പെടുത്താനായിരുന്നു ഇത്. എന്നാല്‍ വിമാനയാത്രികരെ മോചിപ്പിക്കാനുള്ള നീക്കങ്ങള്‍ക്ക് അനുകൂലമായി മാറി റാഞ്ചികളുടെ ഈ നീക്കം.

റാഞ്ചികളുടെയും സ്ഫോടക വസ്തുക്കളുടെയും വിവരങ്ങളടക്കം വിമാനത്തിനുള്ളിലെ സ്ഥിതിഗതികള്‍ മുഴുവന്‍ റെജിനാള്‍ഡ് ഇസ്രയേല്‍ അധികൃതരെ ധരിപ്പിച്ചു. വിമാനത്താവള ടെര്‍മിനലില്‍നിന്ന് വിമാനത്തില്‍ തിരിച്ചെത്തിയ അദ്ദേഹത്തിന് വീണ്ടും വിമാനറാഞ്ചികളെ തെറ്റിദ്ധരിപ്പിക്കാന്‍ കഴിഞ്ഞു. വിമാനറാഞ്ചികളുടെ ആവശ്യം അംഗീകരിച്ചുവെന്നും ഇസ്രയേല്‍ ജയിലുകളിലുള്ള പലസ്തീന്‍ തടവുകാരെ മോചിപ്പിക്കാമെന്ന് അധികൃതര്‍ സമ്മതിച്ചിട്ടുണ്ടെന്നും അദ്ദേഹം അവരോടു പറഞ്ഞു. വിമാനത്തിന് യന്ത്രത്തകരാറുണ്ടെന്നും എന്‍ജിനിയര്‍മാരെത്തി തകരാര്‍ പരിഹരിച്ചാല്‍ റാഞ്ചികള്‍ പദ്ധതിയിട്ടിരിക്കുന്നതുപോലെ വിമാനം കെയ്റോയിലേക്ക് പറത്താന്‍ കഴിയുമെന്നും അവരെ വിശ്വസിപ്പിക്കുന്നതില്‍ റെജിനാള്‍ഡ് വിജയിച്ചു.

മെക്കാനിക്കുകളുടെ വേഷം ധരിച്ച് കമാന്‍ഡോകള്‍ വിമാനത്തിന് അടുത്തേക്ക് നീങ്ങുന്നു | Photo - Israel Defense Forces Archive

മെക്കാനിക്കുകളുടെ വേഷത്തില്‍ കമാന്‍ഡോകള്‍ വിമാനത്തിലേക്ക്

തൊട്ടുപിന്നാലെ മെക്കാനിക്കുകളുടെ വേഷത്തില്‍ ഇസ്രയേലിന്റെ 18 കമാന്‍ഡോകളുമായി ഒരു ബസ് വിമാനത്തിന് തൊട്ടടുത്തെത്തി. വിമാനത്തിന്റെ ചിറകുകളുലൂടെ വലിഞ്ഞുകയറിയ കമാന്‍ഡോകള്‍ എമര്‍ജിന്‍സി വിന്‍ഡോ തകര്‍ത്ത് വിമാനത്തിനുള്ളില്‍ കയറി. മേജര്‍ യെഹൂദ് ബരാക്കിന്റെ നേതൃത്വത്തിലുള്ളതായിരുന്നു കമാന്‍ഡോ സംഘം. വിമാനത്തില്‍ കടന്ന് 10 സെക്കന്‍ഡുകള്‍ക്കകം പുരുഷന്മാരായ രണ്ട് വിമാന റാഞ്ചികളെ കമാന്‍ഡോ സംഘം വധിച്ചു. മിനിട്ടുകള്‍ക്കകം രണ്ട് ഭീകരവാദികള്‍ കൊല്ലപ്പെട്ടു. റാഞ്ചികളുടെ സംഘത്തില്‍പ്പെട്ട രണ്ട് സ്ത്രീകളെ ജീവനോടെ പിടികൂടി. കമാന്‍ഡോ ഓപ്പറേഷനിടെ ആറ് വിമാനയാത്രികര്‍ക്ക് പരിക്കേല്‍ക്കുകയും അതിലൊരാള്‍ പിന്നീട് മരിക്കുകയും ചെയ്തു. കമാന്‍ഡോസംഘത്തില്‍ ഉണ്ടായിരുന്ന ബെഞ്ചമിന്‍ നെതന്യാഹുവിനും അന്ന് പരിക്കേറ്റിരുന്നു. ഭീകരവാദി ആക്രമണങ്ങള്‍ നേരിടാനുള്ള ഇസ്രയേലിന്റെ വൈദഗ്ധ്യത്തിന്റെ പ്രതീകമായി ഓപ്പറേഷന്‍ ഐസോടോപ്പ് പിന്നീട് അറിയപ്പെട്ടു. വിമാനറാഞ്ചല്‍ ശ്രമം പരാജയപ്പെടുകയും യാത്രക്കാരെയും (കൊല്ലപ്പെട്ട ഒരാള്‍ ഒഴികെയുള്ളവരെ) വിമാന ജീവനക്കാരെയും മോചിപ്പിക്കുയും ചെയ്തതോടെ റെജിനാള്‍ഡ് ലെവിക്ക് വന്‍ താരപരിവേഷമാണ് ഇസ്രയേലില്‍ ലഭിച്ചത്. എന്നാല്‍ വിമാനറാഞ്ചല്‍ പദ്ധതി തയ്യാറാക്കിയ ബ്ലാക്ക് സെപ്റ്റംബര്‍ ഭീകരവാദി സംഘടനയുടെ പക പൈലറ്റ് റെജിനാള്‍ഡ് ലെവിയോടായി. ബ്ലാക്ക് സെപ്റ്റംബറിന്റെ ഭീഷണിയെത്തുടര്‍ന്ന് അദ്ദേഹത്തിന് വര്‍ഷങ്ങളോളം യു.കെയില്‍നിന്ന് ആഫ്രിക്കയിലേക്ക് മാറിതാമസിക്കേണ്ടിവന്നു. അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാനായി വിമാനക്കമ്പനി തന്നെയാണ് അദ്ദേഹത്തെ ആദ്യം സ്‌പെയിനിലേക്കും പിന്നീട് ദക്ഷിണാഫ്രിക്കയിലേക്കും അയച്ചത്. വിരമിക്കാന്‍ സമയമായപ്പോഴാണ് അദ്ദേഹം യു.കെയിലേക്ക് തിരിച്ചെത്തിയത്. പിന്നീട് 88-ാം വയസില്‍ അദ്ദേഹം മരണമടഞ്ഞു.

വിമാനറാഞ്ചികള്‍ ബന്ദികളാക്കിയ യാത്രക്കാരെ മോചിപ്പിക്കുന്നു | Israel Defense Forces ArchÇ

പിടിയിലായ രണ്ടുപേര്‍ക്ക് ലഭിച്ചത് 220 വര്‍ഷം തടവുശിക്ഷ

സബേന എയര്‍ലൈന്‍സിന്റെ ബോയിങ് 707 വിമാനം റാഞ്ചിയ ബ്ലാക്ക് സെപ്റ്റംബര്‍ ഭീകരസംഘാംഗങ്ങളില്‍ രണ്ട് സ്ത്രീകളെയും കമാന്‍ഡോകള്‍ ജീവനോടെ പിടികൂടി. തെരേസ ഹല്‍സ, റിമ ടെന്നോസ് എന്നിവരെയാണ് പിടികൂടിയത്. വിമാനം റാഞ്ചുന്ന സമയത്ത് 18 വയസായിരുന്നു ഹല്‍സയുടെ പ്രായം. മരിക്കാന്‍ തയ്യാറായാണ് വിമാന റാഞ്ചലിനിറങ്ങിയതെന്ന് അവര്‍ പിന്നീട് പറഞ്ഞിരുന്നു. തന്നെ ഇസ്രയേല്‍ സൈന്യം വധിക്കുകയോ, വിമാനം തകര്‍ക്കുമ്പോള്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെടുകയോ ചെയ്യുമെന്നാണ് അവര്‍ പ്രതീക്ഷിച്ചിരുന്നത്. ബെയ്‌റൂട്ടില്‍ നടന്ന ഭീകരവാദ പരിശീലനക്യാമ്പില്‍ പങ്കെടുത്താണ് അവര്‍ തോക്കും സ്‌ഫോടക വസ്തുക്കളും ഉപയോഗിക്കാന്‍ പരിശീലനം നേടിയത്. വ്യാജപാസ്‌പോര്‍ട്ട് അടക്കം തയ്യാറാക്കിയാണ് അവര്‍ അടക്കമുള്ള വിമാനറാഞ്ചികള്‍ സബേന വിമാനത്തില്‍ കയറിക്കൂടിയത്. വിമാനം റാഞ്ചിയതിനെ 220 വര്‍ഷം തടവുശിക്ഷയാണ് പിന്നീട് രണ്ട് സ്ത്രീകള്‍ക്കും ലഭിച്ചത്. എന്നാല്‍ ഇസ്രയേലും പിഎല്‍ഒയും തമ്മിലുണ്ടാക്കിയ തടവുകാരെ കൈമാറുന്നതിനുള്ള കരാറിന്റെ അടിസ്ഥാനത്തില്‍ 1982-ല്‍ അവര്‍ മോചിപ്പിക്കപ്പെട്ടു. പിന്നീട് ജോര്‍ദാനിലേക്ക് പോയ ഹല്‍സ വിവാഹിതയാവുകയും രണ്ട് മക്കളുടെ അമ്മയായി മാറുകയും ചെയ്തു. ഭിന്നശേഷിക്കാരെ പരിചരിച്ചാണ് പിന്നീടവര്‍ ജീവിതം മുന്നോട്ടു കൊണ്ടുപോയത്.

ബ്ലാക്ക് സെപ്റ്റംബര്‍

ജോര്‍ദാന്‍ സൈന്യത്തോട് പകവീട്ടുന്നതിനും ജോര്‍ദാനിലെ ഹുസൈന്‍ രാജാവിനെ വധിക്കാനും ലക്ഷ്യമിട്ട് 1971 ല്‍ രൂപവത്കരിച്ച സംഘടനയാണ് ബ്ലാക്ക് സെപ്റ്റംബര്‍. 1970 ല്‍ ജോര്‍ദാനില്‍ നടന്ന അക്രമ സംഭവങ്ങളുടെ പേരിലാണ് ഈ പേരുവന്നത്. അക്രമങ്ങളില്‍ നിരവധി പലസ്തീനികള്‍ കൊല്ലപ്പെടുകയും പലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ ജോര്‍ദാനില്‍നിന്ന് തുടച്ചുനീക്കപ്പെടുകയും ചെയ്തിരുന്നു. 1972 ല്‍ മ്യുണിക്കില്‍ നടന്ന സമ്മര്‍ ഗെയിംസിനിടെ 11 ഇസ്രയേല്‍ ഒളിമ്പിക് ടീമിംഗങ്ങളെ കൂട്ടക്കൊലചെയ്തത് ബ്ലാക്ക് സെപ്റ്റംബറാണ്. ഇതേത്തുടര്‍ന്ന് സംഘടനയുടെ തലപ്പത്തുള്ളവരെ വകവരുത്താന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദിന് ഇസ്രയേല്‍ നിര്‍ദ്ദേശം നല്‍കി. ഇതോടെ മൊസാദ് പണിതുടങ്ങി. സംഘത്തിലെ നിരവധിപേരെ മൊസാദ് വധിച്ചു. അതിനിടെ ജോര്‍ദാന്‍ പ്രധാനമന്ത്രി ആയിരുന്ന വാസിഫ് അല്‍ തെല്ലിനെ ഭീകര സംഘടന വധിച്ചു. വിവിധ രാജ്യങ്ങളിലുള്ള ഇസ്രയേല്‍ എംബസികളിലേക്ക് ലെറ്റര്‍ ബോംബുകളയച്ചു. ലണ്ടനില്‍ ഒരു നയതന്ത്ര ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. 1972 ല്‍ ഓസ്ട്രിയയില്‍നിന്ന് ഇസ്രയേലിലേക്കുപോയ ബെല്‍ജിയന്‍ വിമാനം തട്ടിയെടുത്തു. 1973 ല്‍ സുഡാനിലെ സൗദി എംബസി ആക്രമിക്കുകയും നിരവധിപേരെ ബന്ദികളാക്കുകയും ഏതാനും നയതന്ത്ര ഉദ്യോഗസ്ഥര്‍ കൊല്ലപ്പെടുകയും ചെയ്തു. ആ വര്‍ഷംതന്നെ ഗ്രീസിലെ ആഥന്‍സ് വിമാനത്താവളത്തില്‍ ആക്രമണം നടത്തുകയും ന്യൂയോര്‍ക്കിലേക്കുള്ള വിമാനത്തില്‍ കയറാന്‍ കാത്തുനിന്ന മൂന്നുപേരെ വധിക്കുയും ചെയ്തു. 50-ലധികം പേര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. ഇസ്രയേലിലെ മൊസാദില്‍നിന്നുള്ള കടുത്ത പ്രഹരം തുടര്‍ന്നതോടെ 1974-ല്‍ സംഘടന പിരിച്ചുവിട്ടു.

ഭീകരവാദികള്‍ റാഞ്ചിയ വിമാനം | en.wikipedia.org/wiki/Sabena_Flight_571

ആ വിമാനത്തിന് പിന്നീട് എന്തുസംഭവിച്ചു

ബ്ലാക്ക് സെപ്റ്റംബര്‍ ഭീകരസംഘടന തട്ടിയെടുത്ത ആ വിമാനം പിന്നീട് അഞ്ച് വര്‍ഷം വിജയകരമായി പറക്കല്‍ നടത്തി. പിന്നീട് ഇസ്രയേല്‍ വ്യോമസേനയുടെ പക്കലെത്തിയ വിമാനം രഹസ്യവിവര ശേഖരണമടക്കമുള്ള നിരവധി ദൗത്യങ്ങള്‍ക്ക് ഉപയോഗിക്കപ്പെട്ടു. പിന്നീട് ഇസ്രയേല്‍ എയര്‍ക്രാഫ്റ്റ് ഇന്‍ഡസ്ട്രീസിന്റെ പക്കലെത്തുന്നതുവരെ വിമാനം പറക്കല്‍ തുടര്‍ന്നു.

Content Highlights: Their story, Sabena 571 aircraft,hijacking,Operation Isotope, netanyahu,israel soldier,Reginald levi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


germany vs spain

അടിക്ക് തിരിച്ചടി ! സ്‌പെയിനിനെ സമനിലയില്‍ പിടിച്ച് ജര്‍മനി

Nov 28, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022

Most Commented