ഹസെ ചിത്ര എന്ന ചിത്താരാ ചിത്രങ്ങള്‍; ഇന്ത്യൻ ഗ്രാമീണ കലകൾ


സത്യപ

2 min read
ഇന്ത്യൻ ഗ്രാമീണ കലകൾ
Read later
Print
Share

chithara pictures

ര്‍ണാടകയിലെ ഷിമോഗ ജില്ലയിലെ സാഗര താലൂക്കില്‍ സഹ്യാദ്രി താഴ്വരയിലെ ശരാവതി നദിക്കും വരദാ നദിക്കുമിടയിലുള്ള മലനാട് ഗ്രാമങ്ങളാണ് ഹസെ ചിത്രങ്ങളുടെ പ്രയോഗസ്ഥലി. ആദികന്നഡ ഗോത്രങ്ങളില്‍പ്പെടുന്ന ധീവരൂ സമൂഹങ്ങളാണ് ഹസെ ചിത്രങ്ങള്‍ വരയ്ക്കുന്നത്. ധീവരൂ എന്നാല്‍ ദ്വീപില്‍ വസിക്കുന്നവരെന്നാണ് സൂചന. ധീവരൂ സമൂഹങ്ങള്‍ക്ക് ചിത്താര എന്നാല്‍ ചിത്രവും ഹസെയെന്നാല്‍ ഇരിക്കാനുള്ള പായയുമാണ്. ഹസെയെന്ന് പേരുള്ള ഒരു ആരാധനാമൂര്‍ത്തിയും ധീവരൂ സമൂഹത്തിനുണ്ട്. സ്ത്രീമേധാവിത്വം നിലനില്‍ക്കുന്ന ധീവരൂ സമൂഹം സ്ത്രീകളെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നതിലും ഏറെ മുന്നിലാണ്. ഭൂമിദേവിയെയും ഇവര്‍ ആരാധിക്കുന്നു. നായിക്, ഇടിഗ ആര്യ, നാമധാരി തുടങ്ങിയ പേരുകളിലും ധീവരൂ സമൂഹം അറിയപ്പെട്ടിരുന്നു. സുള്ളൂര്‍, കെളദി, ഒന്നെസാരെ, ശ്രീധരപ്പുര തുടങ്ങിയ ഗ്രാമങ്ങളിലെ ധീവരൂ സമുദായത്തിലെ സ്ത്രീകളാണ് പരമ്പരാഗതമായി ഹസെ ചിത്രങ്ങള്‍ വരച്ചിരുന്നത്.

പ്രകൃതിയെ ആരാധിക്കുന്ന കാര്‍ഷികസമൂഹമായ ധീവരൂ, കരിമ്പും, നെല്ലും, അടക്കയും കൃഷി ചെയ്തും പലതരത്തിലുള്ള പായകളും കുട്ടകളും നെയ്തും ജീവിക്കുന്നവരാണ്. കള്ള് ചെത്തുന്നതിലും ചാരായം വാറ്റുന്നതിലും ഔഷധങ്ങള്‍ നിര്‍മിക്കുന്നതിലും പ്രാഗല്ഭ്യമുള്ളവരായിരുന്നു ധീവരൂ സമൂഹമെന്ന് നിരവധി പഠനങ്ങള്‍ സൂചിപ്പിക്കുന്നു. വിവാഹസന്ദര്‍ഭങ്ങളിലും പൗര്‍ണമി ദിനങ്ങളിലും കുട്ടികളുടെ പേര് വിളിക്കുന്ന ചടങ്ങുകളിലും ക്ഷേത്രോത്സവം തുടങ്ങിയ ആഘോഷങ്ങളിലും മറ്റ് വിശേഷദിവസങ്ങളിലുമാണ് ഹസെ ചിത്രങ്ങള്‍ വരയ്ക്കുന്നത്. അനുഷ്ഠാനപരമായ സന്ദര്‍ഭങ്ങളിലെല്ലാം ഹസെ ചിത്ര നിര്‍ബന്ധമാണ്.

മാനസോല്ലാസത്തിനുവേണ്ടിയും സ്ത്രീകള്‍ ചിത്താര വരയ്ക്കാറുണ്ട്. ഹസെ ചിത്ര എന്ന ചിത്താരാ ചിത്രങ്ങള്‍ മണ്‍ഭിത്തികളിലാണ് വരയ്ക്കാറ്. ചില ആഘോഷവേളകളില്‍ നിലത്തും കുട്ടകളിലും പായകളിലും തൂണുകളിലും ഹസെചിത്രങ്ങള്‍ വരയ്ക്കാറുണ്ട്. വീടുകളുടെ അകത്തും പുറത്തുമുള്ള ഭിത്തികളില്‍ ചിത്രങ്ങള്‍ വരയ്ക്കും. വീടുകളുടെ വടക്ക്, കിഴക്ക് ദിശകള്‍ക്കഭിമുഖമായാണ് ചിത്താര ചിത്രങ്ങള്‍ വരയ്ക്കുന്നത്. ചതുരാകൃതിയിലും ദീര്‍ഘചതുരാകൃതിയുമാണ് ചിത്രരചന. ഗ്രാമീണ ജോലികളെല്ലാം തീര്‍ത്തതിനുശേഷം രാത്രികാലങ്ങളിലായിരുന്നു സ്ത്രീകള്‍ ഹസെ ചിത്രങ്ങള്‍ വരച്ചിരുന്നത്. ഉല്ലാസത്തിനുവേണ്ടി ഹസെ ചിത്ര വരയ്ക്കുന്ന സന്ദര്‍ഭങ്ങളില്‍ സ്ത്രീകള്‍ ഒറ്റയ്ക്കായിരിക്കും.

അനവധി രചനാശൈലീധാരകളുള്ള ചിത്രണ രീതിയാണ് ഹസെ ചിത്രങ്ങള്‍. നിറങ്ങളുടെയടിസ്ഥാനത്തില്‍ മൂന്ന് തരത്തിലുള്ള ഹസെ ചിത്രങ്ങളുണ്ട്. വെളുത്ത പ്രതലത്തില്‍ വരയ്ക്കുന്ന ചിത്രങ്ങളെ ബിലിഹസെയെന്നും കറുത്ത പ്രതലത്തില്‍ വരയ്ക്കുന്നതിനെ കാപ്പുഹസെയെന്നും ചുവപ്പ് പ്രതലത്തില്‍ വരയ്ക്കുന്ന ചിത്രങ്ങളെ കെമ്മണ്ണുഹസെയെന്നുമാണറിയപ്പെടുന്നത്.

വെളുപ്പ്, കറുപ്പ്, ചുവപ്പ്, മഞ്ഞ എന്നീ നാല് പ്രകൃതി വര്‍ണങ്ങള്‍കൊണ്ടാണ് ഹസെ ചിത്രങ്ങള്‍ രചിക്കുന്നത്. അരി കുതിര്‍ത്തിയരച്ച് വെള്ളയും നെല്ല് കരിച്ചുപൊടിച്ച് വെള്ളത്തില്‍ ചാലിച്ച് കറുപ്പും ചുവന്ന ചെളി പശയും ചേര്‍ത്ത് ചുവപ്പും ഗുരുകി അഥവാ പെരും നീരൂരി എന്ന ചെടിയുടെ കായകള്‍ പൊടിച്ച് വെള്ളത്തില്‍ ചാലിച്ച് മഞ്ഞയും നിര്‍മിക്കുന്നു, അരിക്ക് പകരം ഷേടി അഥവാ വെളുത്ത ചെളിയില്‍ പശ ചേര്‍ത്ത് വെള്ള നിറം ചാലിച്ചെടുക്കാറുണ്ട്. പുണ്ടി അഥവാ പുളി വെണ്ടയുടെ തണ്ട് ചതച്ചെടുത്ത നേര്‍ത്ത നാരുകളാണ് ബ്രഷ്. കലാകാരന്മാര്‍ ജീവിക്കുന്ന പ്രദേശത്തിന്റെ പ്രത്യേകതകള്‍ ഹസെ ചിത്രങ്ങളില്‍ പ്രതിഫലിക്കുന്നു.

വിവാഹനാളുകളില്‍ വധൂവരന്മാരുടെ വീടുകള്‍ ചിത്താര ചിത്രങ്ങളാല്‍ പൂര്‍ണമായും അലങ്കരിക്കും. വധുവരന്മാരുടെ മുറികളില്‍ വരയ്ക്കുന്ന ചിത്രങ്ങളില്‍ ഉര്‍വരതയുടെ അടയാളമായ അമ്മദൈവങ്ങളുടെ പ്രതീകങ്ങള്‍ അടങ്ങിയിരിക്കും. വധൂവരന്മാര്‍ വിവാഹസമയത്ത് ഇരിക്കുന്നത്, ഹസെ ചിത്രങ്ങള്‍ വരച്ച ചെറിയ പായകളിലാണ്. ക്ഷേത്രോത്സവങ്ങളില്‍ രഥങ്ങളുടെ പ്രതീകങ്ങള്‍ നിറഞ്ഞ ചിത്രങ്ങളാണ് രചിക്കുക. സമാന്തരമായ രണ്ട് രേഖകള്‍ വരച്ചുകൊണ്ടാണ് ഹസെ ചിത്രരചന ആരംഭിക്കുന്നത്.
ഈശ്വര്‍ നായിക്, ചന്ദ്രശേഖര്‍, ഗൗരമ്മ, രാധാ സുള്ളൂര്‍ തുടങ്ങിയവരാണ് സാഗരയിലെ ഹസെ ചിത്രരചയിതാക്കള്‍.
രാധാ സുള്ളൂര്‍ പുതിയ പരീക്ഷണങ്ങളിലൂടെയും പുതിയ മാധ്യമങ്ങളില്‍ രചന നിര്‍വഹിച്ചും ഹസെ ചിത്രശാഖയ്ക്ക് പുതിയ ഉണര്‍വ് നല്‍കുന്നു.

കൊച്ചിയിലെ ഒ.ഇ.ഡി. ആര്‍ട്ട് ഗാലറിയുടെ കലാശേഖരത്തില്‍ രാധാ സുള്ളൂരിന്റെ ചിത്രങ്ങളുണ്ട്.

Content Highlights: Chithara tribal art form

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
.

4 min

വഴിയുണ്ട് പൂട്ടാന്‍; ലോണ്‍ ആപ്പുകളുടെ ചതിക്കുഴികളില്‍ വീഴാതിരിക്കാന്‍ ചെയ്യേണ്ടത്

Sep 22, 2023


.
Premium

6 min

ബോംബിട്ടും തീയിട്ടും സ്ത്രീകൾ നേടിയെടുത്ത അവകാശം, രാജാവിന്റെ കുതിരയുടെ ഇടിയിൽ രക്തസാക്ഷിയായ എമിലി

Sep 22, 2023


.മാന്ദന ചിത്രങ്ങള്‍

2 min

നാടോടിപ്പാട്ടുകള്‍ പാടിക്കൊണ്ട് ചിത്രരചന, കൂട്ടായ്മയുടെ അഴകാണ് മാന്ദന ചിത്രങ്ങള്‍

Sep 22, 2023


Most Commented