തിജീവനം എന്ന പരമ്പരയിലൂടെയാണ് ബിന്ദുവിന്റെ ജീവിതപ്രയാസങ്ങള്‍ ലോകം അറിയുന്നത്. 
അവരുടെയും പ്രായമായ അമ്മയുടെയും ഏക വരുമാനമാര്‍ഗ്ഗമായ ഫോട്ടോസ്റ്റാറ്റ് മിഷീന്‍ തകരാറിലായിരുന്നു. ജീവിക്കാന്‍ ഒരു സാധ്യതയും ഇല്ലാത്ത അവസ്ഥയിലാണെന്ന് അതിജീവനത്തിലൂടെയാണ് ബിന്ദു ലോകത്തോട് പറയുന്നത്. 

പ്രതിസന്ധികള്‍ക്കപ്പുറത്തെ പ്രത്യാശയാണ് ബിന്ദു | അതിജീവനം 63......

അതിന്റെ ഭാഗമായി ഫോട്ടോസ്റ്റാറ്റ് മിഷീന്‍ ഉള്‍പ്പെടെ ഒട്ടേറെ സ്‌നേഹസമ്മാനങ്ങളാണ് അവരെ തേടി എത്തിയത്. ജീവിതത്തില്‍ എല്ലാം നഷ്ട്ടപ്പെട്ടു എന്ന് കരുതി ഇരിക്കുമ്പോള്‍ അപ്രതീക്ഷിതമായി ഒരു കൈ തരാന്‍ ആരെങ്കിലും ഉണ്ടാകാറുണ്ടെന്ന പ്രത്യാശ ബിന്ദു അന്നേ പങ്കുവച്ചിരുന്നു. ആ പ്രത്യാശക്ക് കൂട്ടായി  നില്‍ക്കാന്‍ സഹായിച്ച മനുഷ്യര്‍ക്കും അതിജീവനം പരമ്പരക്കും ബിന്ദു  സ്‌നേഹത്തോടെ നന്ദി പറഞ്ഞു..

Content Highlights: Bindu presented new photostat machine | Athijeevanam